- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നേതൃത്വം നല്കുന്ന കുടുംബ നവീകരണ ധ്യാനം തിങ്കൾ ചൊവ്വ ദിനങ്ങളിൽ
അൻപതു നോമ്പിന്റെ ചൈതന്യം ഹൃദയത്തിൽ സ്വാംശീകരിച്ചുകൊണ്ട് ക്രിസ്തീയ കുടുംബ ജീവിതത്തിന്റെ അനുഗ്രഹങ്ങളും പാളിച്ചകളും വിലയിരുത്തി ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി കരേറ്റികൊണ്ട് കർത്താവിന്റെ പീഡാനുഭവത്തിനും കുരിശുമരണത്തിനും പുനരുദ്ധാനത്തിനും ഒരുക്കുവാനുള്ള നോമ്പ് കാല കുടുംബ നവീകരണ ധ്യാനം 2018 മാർച്ച് 26 , 27 തിങ്കൾ ചൊവ്വ തീയതികളിൽ. ഫ്‌ളോറിഡയിലെ മലയാളി സമൂഹത്തിനായി ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്‌സ് ഇടവക ഒരുക്കുന്ന കുടുംബ നവീകരണ ധ്യാനം 26 മുതൽ.കപ്പൂച്ചിൻ സഭയുടെ കോട്ടയം പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ കൂടിയായ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ കുടുംബ നവീകരണ ധ്യാനത്തിന് നേതൃത്വം നൽകും . 2018 മാർച്ച് ഇരുപത്തിയാറാം തീയതി തിങ്കളാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് ഏഴ് മണി വരെയും, ഇരുപത്തിയേഴാം തീയതി ചൊവ്വാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് ഏഴ് മണി വരെയുമാണ് ധ്യാന ദിവസങ്ങളിലെ സമയക്രമീകരണം. കുടുംബ നവീകരണ ധ്യാനത്തിൽ ഹൃദയ വിശുദ്ധിയോടെ കുടുംബമായി പങ്ക് ചേർന്ന് ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതാ
അൻപതു നോമ്പിന്റെ ചൈതന്യം ഹൃദയത്തിൽ സ്വാംശീകരിച്ചുകൊണ്ട് ക്രിസ്തീയ കുടുംബ ജീവിതത്തിന്റെ അനുഗ്രഹങ്ങളും പാളിച്ചകളും വിലയിരുത്തി ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി കരേറ്റികൊണ്ട് കർത്താവിന്റെ പീഡാനുഭവത്തിനും കുരിശുമരണത്തിനും പുനരുദ്ധാനത്തിനും ഒരുക്കുവാനുള്ള നോമ്പ് കാല കുടുംബ നവീകരണ ധ്യാനം 2018 മാർച്ച് 26 , 27 തിങ്കൾ ചൊവ്വ തീയതികളിൽ.
ഫ്‌ളോറിഡയിലെ മലയാളി സമൂഹത്തിനായി ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്‌സ് ഇടവക ഒരുക്കുന്ന കുടുംബ നവീകരണ ധ്യാനം 26 മുതൽ.കപ്പൂച്ചിൻ സഭയുടെ കോട്ടയം പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ കൂടിയായ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ കുടുംബ നവീകരണ ധ്യാനത്തിന് നേതൃത്വം നൽകും .
2018 മാർച്ച് ഇരുപത്തിയാറാം തീയതി തിങ്കളാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് ഏഴ് മണി വരെയും, ഇരുപത്തിയേഴാം തീയതി ചൊവ്വാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് ഏഴ് മണി വരെയുമാണ് ധ്യാന ദിവസങ്ങളിലെ സമയക്രമീകരണം. കുടുംബ നവീകരണ ധ്യാനത്തിൽ ഹൃദയ വിശുദ്ധിയോടെ കുടുംബമായി പങ്ക് ചേർന്ന് ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തഡോക്‌സ് ഇടവക വികാരി ഫാ.ജോൺസൺ പുഞ്ചക്കോണം അറിയിച്ചു.