2018 ജൂലൈ19 മുതൽ 22 വരെ ന്യൂ യോർക്കിൽ നടക്കുന്ന ശ്രീ നാരായണ ദേശീയ കൺവെൻഷന്റെ പ്രഥമ രജിസ്റ്ററേഷന് ന്യൂ യോർക്കിലെ ന്യൂ ഹൈഡ് പാർക്കിലുള്ളവൈഷ്ണവ ക്ഷേത്രത്തിൽ വെച്ച് തുടക്കം കുറിച്ചു. സെപ്റ്റംബർ 24ന് രാവിലെ 10 മണിക്ക്‌നടന്ന ചടങ്ങ് സ്വാമി മുക്താനന്ദ യതി തിരികൊളുത്തി ത്ഘാടനം ചെയ്തു.

വടക്കെഅമേരിക്കയിലെ ശ്രീനാരായണവിശ്വാസികളുടെ കൂട്ടായ്ന്മയായ FSNONAയുടെ നേതൃത്വത്തിൽനടത്തിയ ചടങ്ങിൽ ന്യൂ യോർക്ക് എസ് എൻ എ ഓഫ് നോർത്ത് അമേരിക്കയുടെ ചെയർമാൻസഹൃദയപ്പണിക്കർ, FSNONA ചെയർമാൻവാസുദേവൻ കല്ലുവിള, FSNONA വൈസ്പ്രസിഡന്റ് ഡോ.ജയ്‌മോൾ സുജിത് എന്നിവർ മുഖ്യാതിഥികളായിരുന്നു. FSNONA ജനറൽസെക്രട്ടറി സജീവ് ചെന്നാട്ട്, ട്രഷറർ സുനിൽകുമാർ കൃഷ്ണൻ, രവിന്ദ്രൻരാഘവൻ, പ്രസന്ന ബാബു, ജനാർദ്ധനൻ ഗോവിന്ദൻ,പി.കെ.രാധാകൃഷണൻ, ന്യൂ യോർക്ക് എസ് എൻ എ ഓഫ് നോർത്ത് അമേരിക്കയുടെ വൈസ്പ്രസിഡന്റ് ജയചന്ദ്രൻ രാമകൃഷ്ണൻ, ശ്രീമതി.രേണുക സുരേഷ്ബാബു, മായഷൈജു എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

ഗുരുദേവദർശനത്തിലെ ആത്മീയതയും ഭൗതികതയും കുട്ടികളെ പരിചയപ്പെടുത്തുക, ഗുരുദേവകൃതികളുടെ പഠനം, ആലാപനം, സംഗീത-നൃത്ത കലാരൂപങ്ങൾ, യോഗ എന്നിവക്ക് പ്രാധാന്യംകൊടുത്തുകൊണ്ട് 2018 ജൂലൈയിൽ നടത്തുന്ന കൺവെൻഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ FSNONA ഭാരവാഹികളെ ബന്ധപ്പെടുക. സജീവ് ചെന്നാട്ട് (917-979- 0177),സുധൻ പാലയ്ക്കൽ (347-993- 4943), സുനിൽ കൃഷ്ണൻ (516-225- 7781)