- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോൾ അടിക്കാനും ഇനി ആപ്പ് ശരണം; ഊബർ സ്‌റ്റൈലിൽ ഓൺലൈൻ ബുക്കിങ് നടത്തിയാൽ വീട്ടിലെത്തി ഇന്ധനം നിറച്ച് മടങ്ങും; സീബ്ര ഫ്യൂവൽ ബ്രിട്ടനിലെ പെട്രോൾ സ്‌റ്റേഷനുകളുടെ കഥ കഴിക്കുമോ....?
എന്തിനും ഏതിനും ആപ്പുകൾ ഇറങ്ങുന്ന ഇക്കാലത്ത് പെട്രോൾ അടിയെ മാത്രം അതിൽ നിന്നുമെന്തിന് മാറ്റി നിർത്തണം...അതിനായി സീബ്ര ഫ്യൂവൽ എന്നൊരു ആപ്പാണ് ബ്രിട്ടനിൽ ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത്. ഇതിലൂടെ യൂബർ സ്‌റ്റൈലിൽ ഓൺലൈൻ ബുക്കിങ് നടത്തിയാൽ വീട്ടിലെത്തി ഇന്ധനം നിറച്ച് മടങ്ങുമെന്നാണ് റിപ്പോർട്ട്. ഇത്തരത്തിലുള്ള സ്മാർട്ട് പ്രവർത്തനത്തിലൂടെ സീബ്ര ഫ്യൂവൽ ബ്രിട്ടനിലെ പെട്രോൾ സ്‌റ്റേഷനുകളുടെ കഥ കഴിക്കുമോയെന്ന ചോദ്യമാണ് ഇതോടെ ശക്തമായിരിക്കുന്നത്. 24മണിക്കൂറും പ്രവർത്തിക്കുന്ന ഡെലിവെറൂ സ്‌റ്റൈൽ ആപ്പാണിത്. ഇതിലൂടെ ഏത് സമയത്തും നിങ്ങൾക്ക് വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ ആവശ്യപ്പെടാനാവും. നിലവിൽ ഈ ആപ്പ് ലണ്ടനിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതിലൂടെ ഇപ്പോള് ഡീസൽ വാഹനങ്ങൾക്ക് മാത്രമേ ഇന്ധനം നിറയ്ക്കാനാവുന്നുള്ളൂ. എന്നാൽ വൈകാതെ ഇത് പെട്രോൾ വാഹനങ്ങൾക്കും പ്രയോജനപ്പെടുത്താനാവുമെന്നാണ് റിപ്പോർട്ട്. രാജ്യത്തെ പെട്രോൾ ഡീസൽസ്‌റ്റേഷനുകൾക്കെല്ലാം പകരമായി ഇതിനെ മാറ്റിയെടുക്കുകയാണ് സ്ഥാപകർ ലക്ഷ്യമിടുന്നത്. ഈ ആപ്പിലൂടെ
എന്തിനും ഏതിനും ആപ്പുകൾ ഇറങ്ങുന്ന ഇക്കാലത്ത് പെട്രോൾ അടിയെ മാത്രം അതിൽ നിന്നുമെന്തിന് മാറ്റി നിർത്തണം...അതിനായി സീബ്ര ഫ്യൂവൽ എന്നൊരു ആപ്പാണ് ബ്രിട്ടനിൽ ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത്. ഇതിലൂടെ യൂബർ സ്‌റ്റൈലിൽ ഓൺലൈൻ ബുക്കിങ് നടത്തിയാൽ വീട്ടിലെത്തി ഇന്ധനം നിറച്ച് മടങ്ങുമെന്നാണ് റിപ്പോർട്ട്. ഇത്തരത്തിലുള്ള സ്മാർട്ട് പ്രവർത്തനത്തിലൂടെ സീബ്ര ഫ്യൂവൽ ബ്രിട്ടനിലെ പെട്രോൾ സ്‌റ്റേഷനുകളുടെ കഥ കഴിക്കുമോയെന്ന ചോദ്യമാണ് ഇതോടെ ശക്തമായിരിക്കുന്നത്. 24മണിക്കൂറും പ്രവർത്തിക്കുന്ന ഡെലിവെറൂ സ്‌റ്റൈൽ ആപ്പാണിത്. ഇതിലൂടെ ഏത് സമയത്തും നിങ്ങൾക്ക് വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ ആവശ്യപ്പെടാനാവും.
നിലവിൽ ഈ ആപ്പ് ലണ്ടനിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതിലൂടെ ഇപ്പോള് ഡീസൽ വാഹനങ്ങൾക്ക് മാത്രമേ ഇന്ധനം നിറയ്ക്കാനാവുന്നുള്ളൂ. എന്നാൽ വൈകാതെ ഇത് പെട്രോൾ വാഹനങ്ങൾക്കും പ്രയോജനപ്പെടുത്താനാവുമെന്നാണ് റിപ്പോർട്ട്. രാജ്യത്തെ പെട്രോൾ ഡീസൽസ്‌റ്റേഷനുകൾക്കെല്ലാം പകരമായി ഇതിനെ മാറ്റിയെടുക്കുകയാണ് സ്ഥാപകർ ലക്ഷ്യമിടുന്നത്. ഈ ആപ്പിലൂടെ കസ്റ്റമർമാർക്ക് എവിടെ വച്ചും ഇന്ധനം നിറയ്ക്കാൻ സാധിക്കുന്നതിനാൽ അവർക്ക് സമയം വെറുതെ കളയേണ്ടി വരില്ലെന്നാണ് ഈ ആപ്പിന്റെ കോഫൗണ്ടറും സിഇഒയുമായ റെഡ ബെന്നിസ് അവകാശപ്പെടുന്നത്.
പെട്രോൾ സ്‌റ്റേഷനുകൾക്ക് പകരം സംവിധാനമെന്ന നിലയിൽ ഇതിനെ മാറ്റുകയെന്നതാണ് തങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്നും കാറുകളിൽ ഇന്ധനം വേഗത്തിൽ നിറയ്ക്കുകയാണിതിലൂടെ ഉദ്ദേശിക്കുന്നതെന്നും റെഡ ബെന്നിസ് പറയുന്നു.തിങ്കളാഴ്ച സർവീസ് തുടങ്ങുന്നതിന് മുമ്പ് തന്നെ തങ്ങളുടെ കമ്പനി 1.8 മില്യൺ പൗണ്ട് സ്വരൂപിച്ചുവെന്നാണ് മറ്റൊരു സ്ഥാപകനായ റൊമെയിൻ സെയിന്റ് ഗുയിഹെം പറയുന്നത്. ഈ സ്റ്റാർട്ടപ്പിനെ ലൗവ്ഫിലിം സ്ഥാപകനായ സൗൾ ക്ലെയിൻ, സൂപ്ല സ്ഥാപകൻ അലക്‌സ് ചെസ്റ്റെർമാൻ, ലാസ്റ്റ് മിനുറ്റ്.കോം സ്ഥാപകനായ ബ്രെന്റ് ഹോബ്മാൻ എന്നീ ബിഗ് ടെക്ക് ഹിറ്റേർസ് പിന്തുണയ്ക്കുന്നുണ്ട്.
ഈ ആപ്പിലൂടെ ലണ്ടനെ ലോകത്തിലെ ആദ്യത്തെ പെട്രോൾസ്‌റ്റേഷൻ രഹിത നഗരമാക്കുകയാണ ഇവരുടെ ലക്ഷ്യം. ഇതിലൂടെ വാഹനങ്ങൾ പെട്രോൾസ്‌റ്റേഷനിലേക്ക് ഓടിക്കുകയെന്ന അനാവശ്യ യാത്രകൾ ഇല്ലാതാക്കാനും സിഒ2 പുറന്തള്ളൽ കുറയ്ക്കാനാവുമെന്നും ഇതിന് പുറകിൽ പ്രവർത്തിക്കുന്നവർ അവകാശപ്പെടുന്നു. വളരെയധികം വാഹനങ്ങളിൽ ഇന്ധനം നിറയ്‌ക്കേണ്ടി വരുന്ന കോർപറേറ്റ് കസ്റ്റമേർസിനായിരിക്കും ഈ ആപ്പ് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുന്നത്. പെട്രോൾസ്‌റ്റേഷനുകൾക്ക് ഇന്ധനം നൽകുന്നവരിൽ നിന്നു തന്നെയാണ് സീബ്ര ഫ്യൂവലിനും ഇന്ധനം നൽകുന്നതെങ്കിലും തങ്ങൾക്ക് പെട്രോൽ സ്‌റ്റേഷനുകളേക്കാൾ വില കുറച്ച് ഇവ വിതരണം ചെയ്യാനാവുമെന്നും ഇതിന് പുറകിൽ പ്രവർത്തിക്കുന്നവർ പറയുന്നു. പെട്രോൾസ്‌റ്റേഷനുകൾക്ക് നൽകേണ്ടി വരുന്ന ഉയർന്ന വാടകകൾ ഈ ആപ്പിനില്ലെന്നതാണ് ഇതിനവരെ പ്രാപ്തരാക്കുന്നത്.