മസ്‌കത്ത്: രാജ്യത്ത് ഇന്നുമുതൽ പെട്രോളിനും ഡീസലിനും വില കുറയുമെന്ന് എണ്ണ, പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു.M95 പെട്രോൾ ലിറ്ററിന് 198 ബൈസയുണ്ടായിരുന്നത് 192 ബൈസയായി കുറഞ്ഞു. M91പെട്രോൾ ലിറ്ററിന് 186 ബൈസയുണ്ടായിരുന്നത് ഈ മാസം 180 ബൈസയാണ്.

എം95 െന്റയും എം 91 ഗ്രേഡ് പെട്രോളിന്റെയും വിലയിൽ ആറു ബൈസയുടെ വീതം കുറവാണ് വരുത്തിയിരിക്കുന്നത്. ഡീസൽ വിലയിൽ എട്ടു ബൈസയുടെയും കുറവു വരുത്തി. മൂന്നു മാസത്തിനിടെ ഇതാദ്യമായാണ് ഇന്ധനവിലയിൽ സർക്കാർ കുറവ് വരുത്തുന്നത്.

ക്രൂഡോയിലിന് അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞതിന്റെ ഫലമായാണ് ഇന്ധനവിലയിൽ കുറവുവരുത്തിയത്. കഴിഞ്ഞമാസം എം95ന് 198 ബൈസയും ഡീസലിന് 208 ബൈസയുമായിരുന്നു വില. പ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയായിരുന്നു.