ദുബായ്: യുഎഇയിലെ ഇന്ധനവില ജൂണിൽ കുറയും. പുതിയ നിരക്ക് ഊർജമന്ത്രാലയം പ്രഖ്യാപിച്ചു. പെട്രോളിന് അഞ്ചു ഫിൽസും ഡീസലിന് ഏഴു ഫിൽസുമാണ് കുറയുക. രാജ്യാന്തര ഇന്ധന നിരക്കിനെ അടിസ്ഥാനമാക്കിയുള്ള പ്രതിമാസ വില പുനർനിർണയമനുസരിച്ചാണിത്. 


പെട്രോൾ ലീറ്ററിന്റെ പുതിയ വില (പഴയവില ബ്രായ്ക്കറ്റിൽ): സൂപ്പർ 98-1.96 ദിർഹം (2.01), സ്പെഷൽ 95-1.85 (1.90), ഇ പ്ലസ് 91-1.78 (1.83). ഡീസൽവില 1.90 ദിർഹം. 1.97 ആണ് നിലവിലുള്ള വില.