- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് നൂറു കടന്ന് ഇന്ധനവില; പാചക വാതക വിലയും സമാനതകളില്ലാതെ മേൽപ്പോട്ട്; പ്രതിസന്ധിക്ക് ആക്കം കൂട്ടി വൈദ്യുതി നിയന്ത്രണം നടപ്പാക്കുമെന്നും റിപ്പോർട്ടുകൾ; വില വർധനവിൽ നട്ടം തിരിഞ്ഞ് ജനങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ വില നൂറു കടന്ന് ദിവസങ്ങൾക്കുള്ളിൽ ഡീസൽ വിലയും സെഞ്ചുറി പിന്നിട്ടു. തുടർച്ചയായി ആറാം ദിവസവും ഇന്ധനവില ഉയർന്നതോടെയാണിത്.തിരുവനന്തപുരത്ത് പാറശ്ശാലയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പമ്പുകളിൽ ഡീസലിന് 100.08 രൂപയായി. ഇടുക്കി പൂപ്പാറയിൽ വില 100.05 രൂപയായി. വിലവർധന തുടർന്നാൽ, മറ്റു പ്രദേശങ്ങളിലും ഡീസൽവില സെഞ്ചുറി അടിക്കും. വിവിധ നഗരങ്ങളിലായി കഴിഞ്ഞ ദിവസം പെട്രോളിന് 30 പൈസയും ഡീസലിന് 38 പൈസവരെയും കൂടി.
കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ തലസ്ഥാന നഗരികളിലെ പെട്രോൾ, ഡീസൽ വിലയെടുത്താൽ ഏറ്റവും ഉയർന്ന വില ഹൈദരാബാദിലും കുറഞ്ഞ വില ചെന്നൈയിലുമാണ്. തമിഴ്‌നാട്ടിൽ പെട്രോളിന് 32.9 രൂപയും ഡീസലിന് 31.8 രൂപയുമാണ് കേന്ദ്ര നികുതി. പെട്രോളിന്റെ വിൽപ്പന നികുതിയിൽ ലിറ്ററിന് മൂന്നുരൂപ കുറച്ചതാണ് തമിഴ്‌നാട്ടിൽ വില കുറയാൻ കാരണം. കേരളം ലിറ്ററിന് 30.08 ശതമാനം വിൽപ്പന നികുതിയും ഒരു രൂപ അധികനികുതിയും ഒരു ശതമാനം സെസും ഈടാക്കുന്നുണ്ട്.
കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ ഡീസൽവില 100 രൂപ കടന്നു. 17 ദിവസത്തിനിടെ 14 തവണയാണ് ഡീസലിന് വില കൂട്ടിയത്. പെട്രോളിന് 11 തവണയും. ഈ ദിവസങ്ങളിലായി ഡീസലിന് അഞ്ചു രൂപയോളവും പെട്രോളിന് മൂന്നു രൂപയ്ക്കടുത്തും കൂടി. കൊച്ചി നഗരത്തിൽ ഡീസലിന് 97.88 രൂപയായാണ് ഞായറാഴ്ച വിലകൂടിയത്. കൊച്ചിയിലെ പെട്രോൾവില 104.32 രൂപയായി. പാറശ്ശാലയിൽ 106.66 രൂപയും പൂപ്പാറയിൽ 106.57 രൂപയുമായിരുന്നു പെട്രോളിന്.
ഈ വർഷം ഏപ്രിൽമുതൽ 41 തവണയാണ് ഇന്ധനവില കൂട്ടിയത്.നാലുവർഷംകൊണ്ട് പെട്രോളിനും ഡീസലിനും ലിറ്ററിന് 40 രൂപയോളമാണ് കൂടിയത്.എല്ലാ മേഖലയിലുള്ളവരയെും എല്ലാ വിഭാഗക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നുണ്ട് ഇന്ധന വില വർധനവ്.ഏകദേശം നാലുകിലോമീറ്റർ മൈലേജ് കിട്ടുന്ന ബസ് ദിവസം 200 കിലോമീറ്റർ സഞ്ചരിക്കാൻ 50 ലിറ്റർ ഡീസൽ വേണം. ഇപ്പോഴത്തെ വിലയിൽ ചെലവ് ദിവസം 4991 രൂപ. 25 ദിവസത്തേക്ക് 1.25 ലക്ഷം. 2020 ഒക്ടോബറിൽ വില 76.08 ആയിരുന്നപ്പോഴത്തെ ചെലവ് 95,100 രൂപ. ഉണ്ടായത് 29,900 രൂപയുടെ വർധന.
ഡെലിവറി ബോയിക്ക് 50 കിലോമീറ്റർ ഇന്ധനക്ഷമതയുള്ള ബൈക്കിൽ ദിവസം 150 കിലോമീറ്റർ സഞ്ചരിക്കാൻ മൂന്നു ലിറ്റർ പെട്രോൾ വേണം. മാസം 25 ദിവസത്തേക്ക് 7979.25 രൂപ. വില 82.89 ആയിരുന്നപ്പോൾ ചെലവ് 6216.75 രൂപ മാത്രമായിരുന്നു. വർധന-1762.5 രൂപയോളമാണ് വർധനവ് ഉണ്ടായത്.സ്വകാര്യ വഹന ഉപയോക്താക്കളുടെ കഥയും മറ്റൊന്നല്ല.
നഗരം 2017 ജൂലായ് ഒന്നിലെ വില ഇപ്പോൾ കൂടിയത്
തിരുവനന്തപുരം 58.28 (ഡീസൽ) 99.82 41.54
തിരുവനന്തപുരം 66.93 (പെട്രോൾ) 106.39 39.46
വിലവർധന ക്രൂഡ് വിലയ്ക്ക് ആനുപാതികമല്ല
വർഷം ക്രൂഡ് ഓയിൽ വില പെട്രോൾ ഡീസൽ
2018 ഒക്ടോബർ 85 ഡോളർ 87.12 80.36
2021 സെപ്റ്റംബർ ഒന്ന് 71.59 ഡോളർ 103.56 95.53
നിലവിൽ 82.39 ഡോളർ 106.39 99.82
ഇന്ധനവില ദക്ഷിണേന്ത്യയിൽ
നഗരം പെട്രോൾ ഡീസൽ
തിരുവനന്തപുരം 106.39 99.82
ചെന്നൈ 101.53 97.26
ബെംഗളൂരു 107.77 98.52
ഹൈദരാബാദ് 108.33 101.27
മറുനാടന് മലയാളി ബ്യൂറോ