- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോൾ വിലക്കുറവിന് അന്ത്യമാകുന്നു; ഈ മാസം തന്നെ പെട്രോളിനും ഡീസലിനും വില വർധിക്കും; പെട്രോൾ വില 3.1 സെന്റ് വർധിക്കുമെന്ന് റിപ്പോർട്ട്
ഡബ്ലിൻ: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില താഴ്ന്നു നിന്നതിന്റെ ഗുണമൊന്നും ഇനി ലഭിക്കില്ല. ക്രൂഡ് ഓയിൽ വില വർധന ഉണ്ടായ സാഹചര്യത്തിൽ ഈ മാസം തന്നെ രാജ്യത്തും ഇന്ധന വില വർധിക്കുന്നു. നിലവിൽ പെട്രോളിന് ലിറ്ററിന് 3.1 സെന്റ് വർധിച്ച് 129.1 സെന്റ് ആയിട്ടുണ്ട്. കഴിഞ്ഞ മാസം ക്രൂഡ് ഓയിൽ വില ബാരലിന് 44 ഡോളർ ആയിരുന്നത് ഈ മാസം 47 ഡോളർ ആയതിന്റെ പശ്ചാത്തലത്തിലാണ് അയർലണ്ടിലും ഇന്ധന വില വർധിക്കുന്നത്. പെട്രോൾ വില വർധിച്ചതോടെ ഒരു മാസത്തെ പെട്രോൾ വിലയിൽ സാധാരണക്കാരന് അഞ്ചു യൂറോയോളം അധിക ചെലവാണ് ഉണ്ടാകാൻ പോകുന്നത്. നിലവിൽ ശരാശരി ഒരു ഐറീഷ് പൗരൻ ഒരു മാസം 195 യൂറോ ഇന്ധനം നിറയ്ക്കുന്നതിനായി ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.
ഡബ്ലിൻ: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില താഴ്ന്നു നിന്നതിന്റെ ഗുണമൊന്നും ഇനി ലഭിക്കില്ല. ക്രൂഡ് ഓയിൽ വില വർധന ഉണ്ടായ സാഹചര്യത്തിൽ ഈ മാസം തന്നെ രാജ്യത്തും ഇന്ധന വില വർധിക്കുന്നു. നിലവിൽ പെട്രോളിന് ലിറ്ററിന് 3.1 സെന്റ് വർധിച്ച് 129.1 സെന്റ് ആയിട്ടുണ്ട്.
കഴിഞ്ഞ മാസം ക്രൂഡ് ഓയിൽ വില ബാരലിന് 44 ഡോളർ ആയിരുന്നത് ഈ മാസം 47 ഡോളർ ആയതിന്റെ പശ്ചാത്തലത്തിലാണ് അയർലണ്ടിലും ഇന്ധന വില വർധിക്കുന്നത്. പെട്രോൾ വില വർധിച്ചതോടെ ഒരു മാസത്തെ പെട്രോൾ വിലയിൽ സാധാരണക്കാരന് അഞ്ചു യൂറോയോളം അധിക ചെലവാണ് ഉണ്ടാകാൻ പോകുന്നത്. നിലവിൽ ശരാശരി ഒരു ഐറീഷ് പൗരൻ ഒരു മാസം 195 യൂറോ ഇന്ധനം നിറയ്ക്കുന്നതിനായി ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.
Next Story