മസ്‌ക്കറ്റ്: രാജ്യത്ത് ഇന്ധനങ്ങൾക്ക് ഈ മാസവും വില വർധിക്കും. അന്താരാഷ്ട്ര വിപണിക്കനുസരിച്ചുള്ള ഈ മാസത്തെ ഇന്ധന വില മിനിസ്ട്രി ഓഫ് ഓയിൽ ആൻഡ് ഗ്യാസ് പ്രഖ്യാപിച്ചു. 

റെഗുലർ, സൂപ്പർ പെട്രോൾ വിലക്ക് ഒപ്പം ഡീസൽ വിലയിലും വർധനയുണ്ട്. സൂപ്പർ പെട്രോൾ, ഡീസൽ വിലകളിൽ ഒമ്പത് ബൈസ വീതവും റെഗുലർ പെട്രോൾ വിലയിൽ എട്ട് ബൈസയുടെയും വർധനയാണ് വരുത്തിയത്. പുതുക്കിയ നിരക്ക് പ്രകാരം സൂപ്പർ പെട്രോൾ ലിറ്ററിന് 179 ബൈസയും റെഗുലറിന് 169 ബൈസയും ഡീസലിന് 185 ബൈസയുമാണ്.

കഴിഞ്ഞ മാസം സൂപ്പർ ഇനത്തിന് 170 ബൈസയായിരുന്നു വില. റെഗുലറിന് 161 ബൈസയും ഡീസലിന് 176 ബൈസയുമായിരുന്നു വില. ആഗസ്റ്റിൽ പെട്രോൾ, ഡീസൽ വിലകളിൽ കുറവുവരുത്തിയിരുന്നു. ജനുവരിയിൽ വിലനിയന്ത്രണാധികാരം ഏറ്റവും ഉയർന്ന വർധനവായിരുന്നു ജൂണിലുണ്ടായത്. സൂപ്പർ വില 180 ബൈസയായും റെഗുലറിൻേറത് 177 ബൈസയായും ഡീസൽവില 185 ബൈസയായുമാണ് ജൂണിൽ വർധിപ്പിച്ചത്. പുതിയ വിലവർധനവോടെ ജൂണിലെ വിലയ്ക്ക് സമീപത്തേക്ക് ഇന്ധന വില എത്തിയിട്ടുണ്ട്.