- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ധന വില അടുത്ത മാസം കുറയും; വില കുറയുന്നത് അഞ്ചു മാസത്തിനിടെ ആദ്യം; പുതുക്കിയ നിരക്കുകൾ ഒന്നു മുതൽ
ദുബായ്: ഇന്ധന വിലയിൽ അടുത്ത മാസം കുറവുണ്ടാകും. അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വിലയിലുണ്ടായ ഇടിവാണ് യുഎഇ വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. അഞ്ചു മാസത്തിനിടെ ആദ്യമായാണ് ഇമിറേറ്റിൽ ഇന്ധന വില കുറയുന്നത്. പുതുക്കിയ നിരക്ക് ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ വരും. പുതുക്കിയ വില പ്രകാരം സൂപ്പർ-98 ന് 1.73 ദിർഹമായിരിക്കും നേരത്തെ 1.88 ദിർഹമായിരുന്നു ഇത്. സ്പെഷ്യൽ 95-ന് 1.62 ദിർഹമാണ് പുതുക്കിയ വില. നേരത്ത ഇത് 1.77 ദിർഹമായിരുന്നു. ഈ-പ്ലസ് 91 1.70 ദിർഹത്തിൽ നിന്നും 1.55 ദിർഹമായി കുറയും. ഡീസൽ വില 1.85 ദിർഹത്തിൽ നിന്നും 1.56 ദിർഹമായി കുറയുമെന്ന് യുഎഇ ഊർജ മന്ത്രാലയം വ്യക്തമാക്കി.
ദുബായ്: ഇന്ധന വിലയിൽ അടുത്ത മാസം കുറവുണ്ടാകും. അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വിലയിലുണ്ടായ ഇടിവാണ് യുഎഇ വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. അഞ്ചു മാസത്തിനിടെ ആദ്യമായാണ് ഇമിറേറ്റിൽ ഇന്ധന വില കുറയുന്നത്. പുതുക്കിയ നിരക്ക് ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ വരും.
പുതുക്കിയ വില പ്രകാരം സൂപ്പർ-98 ന് 1.73 ദിർഹമായിരിക്കും നേരത്തെ 1.88 ദിർഹമായിരുന്നു ഇത്. സ്പെഷ്യൽ 95-ന് 1.62 ദിർഹമാണ് പുതുക്കിയ വില. നേരത്ത ഇത് 1.77 ദിർഹമായിരുന്നു. ഈ-പ്ലസ് 91 1.70 ദിർഹത്തിൽ നിന്നും 1.55 ദിർഹമായി കുറയും. ഡീസൽ വില 1.85 ദിർഹത്തിൽ നിന്നും 1.56 ദിർഹമായി കുറയുമെന്ന് യുഎഇ ഊർജ മന്ത്രാലയം വ്യക്തമാക്കി.
Next Story