- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
പെട്രോൾ വില കൂട്ടുന്നു; നവംബർ പത്തു മുതൽ ലിറ്ററിന് അര സെന്റ് വർധിക്കും, ഇന്ധനനികുതി വർധിപ്പിക്കുന്നതിൽ പശ്ചാത്താപമുണ്ടെന്ന് പ്രധാനമന്ത്രി
മെൽബൺ: പെട്രോളിന് നവംബർ പത്തു മുതൽ വില വർധിക്കും. ലിറ്ററിന് അര സെന്റാണ് വില വർധിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. വില വർധന മൂലം പൊതുജനങ്ങൾക്ക് ആഴ്ചയിൽ 40 സെന്റ് അധികം ചെലവാക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. അതേസമയം, ഇന്ധനനികുതി വർധിപ്പിക്കാനുള്ള ഗവൺമെന്റിന്റെ നീക്കത്തിൽ പശ്ചാത്താപമുണ്ടെന്നു പറഞ്ഞ് പ്രധാനമന്ത്രി ടോണി അബോട്
മെൽബൺ: പെട്രോളിന് നവംബർ പത്തു മുതൽ വില വർധിക്കും. ലിറ്ററിന് അര സെന്റാണ് വില വർധിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. വില വർധന മൂലം പൊതുജനങ്ങൾക്ക് ആഴ്ചയിൽ 40 സെന്റ് അധികം ചെലവാക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. അതേസമയം, ഇന്ധനനികുതി വർധിപ്പിക്കാനുള്ള ഗവൺമെന്റിന്റെ നീക്കത്തിൽ പശ്ചാത്താപമുണ്ടെന്നു പറഞ്ഞ് പ്രധാനമന്ത്രി ടോണി അബോട്ട് രംഗത്തെത്തി. കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക് ബജറ്റ് ഫിക്‌സ് ചെയ്യാൻ മാൻഡേറ്റുണ്ടെന്നും അദ്ദേഹം പറയുന്നു. നവംബർ 10 മുതൽ താരിഫുകൾ വർധിപ്പിക്കാൻ സർക്കാർ ഒരുങ്ങുകയാണ്. ഈ വർധനവിൽ തനിക്ക് പശ്ചാത്താപമുണ്ടെന്നും എന്നാൽ കടങ്ങളെ മെയിന്റയിൻ ചെയ്യാൻ മറ്റ് മാർഗങ്ങളില്ലെന്നും അദ്ദേഹം വ്യക്താമാക്കി. വർധനവിലൂടെ ഒരു ശരാശരി കുടുംബത്തിന് ആഴ്ചയിൽ 40 സെന്റ്‌സ് അധികം വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
നികുതികൾ വർധിപ്പിച്ച് താൻ റിലാക്‌സ് ചെയ്യുകയല്ലെന്നും ഇത്തരത്തിൽ ത്യാഗം ഏൽക്കുന്ന ഓസ്‌ട്രേലിയൻ കുടുംബങ്ങളെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. വാഹനഉടമകൾക്കെതിരായുള്ള നീചമായ നീക്കമാണ് ഇന്ധനവില വർധിപ്പിക്കാനുള്ള തീരുമാനമെന്നാണ് പ്രതിപക്ഷ നേതാവ് ബിൽ ഷോർട്ടൻ ഇതിനോട് പ്രതികരിച്ചത്. ഈ വർധനവിലൂടെ 2014 2015 വർഷത്തിൽ 2.2 ബില്യൺ ഡോളർ സീമാന്ത വരുമാനം ലഭിക്കുമെന്നും അടുത്ത ദശാബ്ദത്തിൽ 19 ബില്യൺ ഡോളർ ലഭിക്കുമെന്നുമാണ് ധനമന്ത്രി മത്തിയാസ് കോർമാൻ പറഞ്ഞത്.
12 മാസത്തിനകം പാർലമെന്റ് നികുതി വർധനവിന് അംഗീകാരം നൽകിയില്ലെങ്കിൽ എക്‌സ്ട്രാ റവന്യൂ വാഹനഉടമകളിലേക്കല്ല മറിച്ച് എണ്ണക്കമ്പനികളിലേക്കാണ് തിരിച്ച് പോകുകയെന്നും അദ്ദേഹം പറയുന്നു. തങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്നും ഇത് 12 മാസത്തിനകം അംഗീകരിക്കുമെന്നുമാണ് സെനറ്റർ കോർമാൻ പറഞ്ഞത്. പെട്രോൾ ടാക്‌സിന്റെ പേരിൽ പ്രധാനമന്ത്രി ഒളിച്ചുകളി നടത്തുകയാണെന്നാണ് പ്രതിപക്ഷ നേതാവ് ഷോർട്ടൻ പറയുന്നത്. എന്നാൽ ഇത് പുതിയൊരു ടാക്‌സല്ലെന്നും പഴയതിന്റെ ഇൻഡെക്‌സേഷനാണെന്നുമാണ് പ്രധാനമന്ത്രി പാർലമെന്റിൽ പറഞ്ഞത്. ടാക്‌സ് വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഓസ്‌ട്രേലിയൻ ഓട്ടോമൊബൈൽ അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.
ഇന്ധന വില വർധനയെത്തുടർന്ന് സർക്കാരിനു ലഭിക്കുന്ന ഓരോ സെന്റും പുതിയ റോഡു നിർമ്മാണത്തിന് ഉപയോഗപ്പെടുത്തുമെന്നാണ് സർക്കാർ ആവർത്തിച്ചു വ്യക്തമാക്കുന്നത്.