രാജ്യത്തെ ഇന്ധന വിലയിൽ വർദ്ധനവ്. കഴിഞ്ഞ മാസത്തെ വർദ്ധനവിന് പിന്നാലെ സെപ്റ്റംബർ മാസവും വിലയിൽ വർദ്ധനവാണ് ഉണ്ടായത്. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

എം95, എം91 എന്നിവയുടെ വിലയിൽ വർദ്ധനവ് ഉണ്ട്. എം95 ന് 196 ബൈസയും എം91 ന് 186 ബൈസയുമാണ് പുതിയ നിരക്ക്. ഡിസലിന് 201 ബൈസയുമായി നിരക്ക് ഉയർന്നു. കഴിഞ്ഞ മാസം എം95 ന് 186ഉം. എം91 ന് 178 ബൈസയുമായിരുന്നു നിരക്ക്. ഡീസലിനാവട്ടെ കഴിഞ്ഞ മാസം 196 ബൈസയായിരുന്നു നിരക്ക്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വിലയിലുണ്ടായ വർദ്ധനവാണ് നിരക്ക് വർദ്ധനയ്ക്ക കാരണം.