- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോർവ്വേയിലെ ജനങ്ങൾക്ക് പുതുവർഷം കൈപൊള്ളുന്നത്; പെട്രോൾ ഡീസൽ വില എക്കാലത്തെയും ഉയർന്ന നിലയിൽ
അഞ്ചാമത്തെ വലിയ എണ്ണ കയറ്റുമതിക്കാർ ആയിട്ടും നോർവേ ആണ് ലോകത്തെ ഏറ്റവും ഇന്ധന വില ഉള്ള രാജ്യങ്ങളിൽ ഒന്നാമതാണ്. ഇപ്പോഴിതാ വീണ്ടും രാജ്യത്തെ ഇന്ധന വില കുത്തനെ ഉയർന്നിരിക്കുകയാണ്. എണ്ണവിലയുടെ ഉയർച്ചയും ഇന്ധന നികുതിയിൽ വന്ന വർദ്ധനവും മൂലം പെട്രോൾ ഡീസൽ വില വീണ്ടും ഉയർത്തി. പുതുവത്സരം ദിനം മുതൽ നോർവ്വേയിലെ ജനങ്ങൾക്ക് കൈപൊള്ളിത്തുടങ്ങിയെന്നാണ് റിപ്പോർട്ട്. യൂറോപ്യൻ രാജ്യങ്ങളിൽ ആളുകൾ ഭക്ഷണം വാങ്ങുന്നതിനേക്കാൾ കൂടുതൽ തുക പെട്രോൾ വാങ്ങുന്നതിനാണ് ചെലവാക്കുന്നത് എന്ന് അടുത്തിടെ പുറത്ത് വന്ന ചില പഠനങ്ങളിൽ വ്യക്തമായിരുന്നു. ഓരോ ആഴ്ചയും ഭക്ഷണത്തിനായി ചെലവഴിക്കുന്നതിനേക്കാൾ തുക ഓരോ കുടുംബവും പെട്രോളിനായി മാത്രം ചെലവാക്കുന്നുവത്രേ. ഇപ്പോഴിതാ നോർവ്വേക്കാർക്ക് വീണ്ടും ഇരുട്ടടിയായി പെട്രോൾ ഡിസൽ വില എക്കാലത്തെയും ഉയർന്ന നിലയിലെത്തിയിരിക്കുകയാണ്. തിങ്കളാഴ്‌ച്ച മുതൽ തന്നെ രാജ്യത്തെ പെട്രോൾ സ്റ്റേഷനുകൾ പെട്രോൾ ലിറ്ററിന് 16.29 ക്രോണറും ഡിസൽ ലിറ്ററിന് 15.25 ക്രോണറും ഈടാക്കി തുടങ്ങി. അതായത് പെട്രോളിന് .34
അഞ്ചാമത്തെ വലിയ എണ്ണ കയറ്റുമതിക്കാർ ആയിട്ടും നോർവേ ആണ് ലോകത്തെ ഏറ്റവും ഇന്ധന വില ഉള്ള രാജ്യങ്ങളിൽ ഒന്നാമതാണ്. ഇപ്പോഴിതാ വീണ്ടും രാജ്യത്തെ ഇന്ധന വില കുത്തനെ ഉയർന്നിരിക്കുകയാണ്. എണ്ണവിലയുടെ ഉയർച്ചയും ഇന്ധന നികുതിയിൽ വന്ന വർദ്ധനവും മൂലം പെട്രോൾ ഡീസൽ വില വീണ്ടും ഉയർത്തി. പുതുവത്സരം ദിനം മുതൽ നോർവ്വേയിലെ ജനങ്ങൾക്ക് കൈപൊള്ളിത്തുടങ്ങിയെന്നാണ് റിപ്പോർട്ട്.
യൂറോപ്യൻ രാജ്യങ്ങളിൽ ആളുകൾ ഭക്ഷണം വാങ്ങുന്നതിനേക്കാൾ കൂടുതൽ തുക പെട്രോൾ വാങ്ങുന്നതിനാണ് ചെലവാക്കുന്നത് എന്ന് അടുത്തിടെ പുറത്ത് വന്ന ചില പഠനങ്ങളിൽ വ്യക്തമായിരുന്നു. ഓരോ ആഴ്ചയും ഭക്ഷണത്തിനായി ചെലവഴിക്കുന്നതിനേക്കാൾ തുക ഓരോ കുടുംബവും പെട്രോളിനായി മാത്രം ചെലവാക്കുന്നുവത്രേ. ഇപ്പോഴിതാ നോർവ്വേക്കാർക്ക് വീണ്ടും ഇരുട്ടടിയായി പെട്രോൾ ഡിസൽ വില എക്കാലത്തെയും ഉയർന്ന നിലയിലെത്തിയിരിക്കുകയാണ്.
തിങ്കളാഴ്‌ച്ച മുതൽ തന്നെ രാജ്യത്തെ പെട്രോൾ സ്റ്റേഷനുകൾ പെട്രോൾ ലിറ്ററിന് 16.29 ക്രോണറും ഡിസൽ ലിറ്ററിന് 15.25 ക്രോണറും ഈടാക്കി തുടങ്ങി. അതായത് പെട്രോളിന് .34 ക്രോണറിന്റെയും ഡീസലിന് .55 ക്രോണറിന്റെയും വർദ്ധനവ് ഉണ്ടായിട്ടുണ്ട്.