രാജ്യത്തെ ഇന്ധന വിലയിൽ ഇന്ന് മുതൽ വർദ്ധനവ്. രണ്ട് മാസങ്ങൾക്ക് ശേഷമാണ് വീണ്ടും വില വർദ്ധനവ് നിലവിൽ വരുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

എം95, എം91 എന്നിവയുടെ വിലയിൽ മൂന്ന് ബൈസയുടെയും ഡീസലിന്റെ വിലയിൽ നാല് ബൈസയുടെയും വർദ്ധനവാണ് വരുത്തിയത്. എം95 ന് 186 ബൈസയും എം01 ന് 178 ബൈസയുമാണ് പുതിയ നിരക്ക്. ഡിസലിന് 196 ബൈസയുമായി നിരക്ക് ഉയർന്നു.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വിലയിലുണ്ടായ ചെറിയ വർദ്ധനവാണ് നിരക്ക് വർദ്ധനയ്ക്ക കാരണം.