ദോഹ: ആഗോള തലത്തിൽ എണ്ണവില വില വർധിക്കുന്നതിനാൽ ഇന്ധനത്തിന് ചെലവാകുന്ന അധികത്തുക കണക്കിലെടുത്ത് ഖത്തർ എയർവെയ്‌സും ഇതര ഗൾഫ് വിമാന കമ്പനികളും സർചാർജ് വീണ്ടും നടപ്പിലാക്കുമെന്ന് സൂചന. ഖത്തർ എയർവെയ്‌സ് സി.ഇ. ഒ അക്‌ബർ അൽ ബാകിർ ആണ് ഇത് സംബന്ധിച്ച് സൂചന പുറത്ത് വിട്ടത്.

എണ്ണവില കുറഞ്ഞപ്പോൾ സ്വാഭാവികമായും നിരക്കുകൾ തങ്ങൾ കുറച്ചിരുന്നതായും എണ്ണവില കൂടുന്നതിന് അനുസരിച്ച് വിമാനകമ്പനികൾക്ക് വില കൂട്ടുകമാത്രമാണ് പോംവഴിയെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നു മാസത്തിനിടെ എണ്ണവിലയിൽ 20 ശതമാനം വർധനയാണുണ്ടാ യിരിക്കുന്നതെന്നും സർചാർജ് ഈടാക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.