- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം 'ദുരിത ദിന'മായി ആചരിച്ചു
ഫുജൈറ : ഒരു വർഷം മുഴുവൻ ദുരിതങ്ങൾ മാത്രം സമ്മനിച്ച പിണറായിസർക്കാരിന്റെ ഒന്നാം വാർഷിക ദിനമായ മെയ് 25 'ദുരിത ദിന'മായി ഇൻകാസ്ഫുജൈറ കമ്മിറ്റി ആചരിച്ചു. വാഗ്ദാന ലംഘനങ്ങളുടെയും ,അരാജകത്വത്തിന്റെയും, സ്ത്രീ പീഡനങ്ങളുടെയും, കൊലപാതക പരമ്പരകളുടേയും ,വിവാദങ്ങൾയുടെയും ദുരന്തങ്ങൾ മാത്രം സമ്മാനിച്ച കഴിഞ്ഞ ഒരു വർഷത്തെവിലയിരുത്തിയ ശേഷമാണ് ഇൻകാസ് ഫുജൈറ കമ്മിറ്റി പിണറായി സർക്കാരിന്റെവാർഷികം 'ദുരിത ദിന' മായി ആചരിച്ചത്. പ്രസിഡന്റ് കെ സി അബൂബക്കറിന്റെഅധ്യക്ഷതയിൽ ചേർന്ന യോഗം ഐ സിസി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ഡോക്ടർ കെ സി ചെറിയാൻ ഉത്ഘാടനം ചെയ്തു . പിണറായി വിജയൻഅധികാരത്തിലെത്തിയ ദിനം കേരളം ജനങ്ങളുടെ ദുരന്ത ദിനമാണെന്ന് യോഗംഅഭിപ്രായപ്പെട്ടു. ഒരു വികസന പദ്ധതിക്ക് പോലും തുടക്കം കുറിക്കാൻ ഈസർക്കാറിനായിട്ടില്ല. വിവിധ യു ഡിഎഫ് പദ്ധതികൾ ഉത്ഘാടനം ചെയ്യുകമാത്രമാണ് മന്ത്രി മാർക്ക് ചെയ്യുന്നത്. വിലക്കയറ്റം രൂക്ഷമാണ്,സ്വാശ്രയ കോളേജ് മാനേജ്‌മെന്റ് കളുടെ ചാകരക്കാലമാണ് എൽ ഡിഎഫ്ഭരണം.വിദ്യാർത്ഥികൾക്കും സ്ത്രീകളുടെയും കുട്ട
ഫുജൈറ : ഒരു വർഷം മുഴുവൻ ദുരിതങ്ങൾ മാത്രം സമ്മനിച്ച പിണറായിസർക്കാരിന്റെ ഒന്നാം വാർഷിക ദിനമായ മെയ് 25 'ദുരിത ദിന'മായി ഇൻകാസ്ഫുജൈറ കമ്മിറ്റി ആചരിച്ചു. വാഗ്ദാന ലംഘനങ്ങളുടെയും ,അരാജകത്വത്തിന്റെയും, സ്ത്രീ പീഡനങ്ങളുടെയും, കൊലപാതക പരമ്പരകളുടേയും ,വിവാദങ്ങൾയുടെയും ദുരന്തങ്ങൾ മാത്രം സമ്മാനിച്ച കഴിഞ്ഞ ഒരു വർഷത്തെവിലയിരുത്തിയ ശേഷമാണ് ഇൻകാസ് ഫുജൈറ കമ്മിറ്റി പിണറായി സർക്കാരിന്റെവാർഷികം 'ദുരിത ദിന' മായി ആചരിച്ചത്.
പ്രസിഡന്റ് കെ സി അബൂബക്കറിന്റെഅധ്യക്ഷതയിൽ ചേർന്ന യോഗം ഐ സിസി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ഡോക്ടർ കെ സി ചെറിയാൻ ഉത്ഘാടനം ചെയ്തു . പിണറായി വിജയൻഅധികാരത്തിലെത്തിയ ദിനം കേരളം ജനങ്ങളുടെ ദുരന്ത ദിനമാണെന്ന് യോഗംഅഭിപ്രായപ്പെട്ടു. ഒരു വികസന പദ്ധതിക്ക് പോലും തുടക്കം കുറിക്കാൻ ഈ
സർക്കാറിനായിട്ടില്ല.
വിവിധ യു ഡിഎഫ് പദ്ധതികൾ ഉത്ഘാടനം ചെയ്യുകമാത്രമാണ് മന്ത്രി മാർക്ക് ചെയ്യുന്നത്. വിലക്കയറ്റം രൂക്ഷമാണ്,സ്വാശ്രയ കോളേജ് മാനേജ്‌മെന്റ് കളുടെ ചാകരക്കാലമാണ് എൽ ഡിഎഫ്ഭരണം.വിദ്യാർത്ഥികൾക്കും സ്ത്രീകളുടെയും കുട്ടികളുടെയും സമൂഹത്തിലെഅവശ വിഭാഗങ്ങളുടെയും സുരക്ഷ ആശങ്കാജനകമാണ്. സ്വജന പക്ഷാപാതിത്വത്തിന്റെയും അഴിമതിയുടെയും അനാശാസ്യത്തിന്റെയും പേരിൽ രണ്ടു മന്ത്രിമാർക്കു
രാജി വെക്കേണ്ടി വന്നു. പല മന്ത്രി മാരും ക്രിമിനൽ കേസിലടക്കം അന്വേഷണംനേരിടുകയും ചിലർ പ്രതികളുമാണ്. നിരന്തരമായി കൊലപാതകങ്ങൾ നടക്കുന്നു.
പിഞ്ചു പെൺകുട്ടികൾ മുതൽ വയോധികമാർ വരെ പീഡനത്തിനിരയാവുന്നു.വീഴ്ചകളുടെയും മാപ്പു പറച്ചിലുകളുടെയും ഒരു വർഷമാണ് കടന്നു പോയതെന്നുംയോഗം വിലയിരുത്തി. അതെ സമയം ചില പ്രഖ്യാപനങ്ങൾ സർക്കാർ നടത്തിയിട്ടുണ്ട്.നടപ്പാവുകയാണെങ്കിൽ സ്വാഗതാർഹമാണ്. ഗൾഫ് സന്ദർശന വേളയിൽ മുഖ്യമന്ത്രിനടത്തിയ പ്രഖ്യാപനങ്ങളിൽ ഒരു നടപടയുയും തുടങ്ങിയിട്ടില്ല എന്നത്പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുകയാണെന്നും ഇൻകാസ് ഫുജൈറ കമ്മിറ്റിഅഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി ജോജു മാത്യു ഫിലിപ്പ്, പി സി ഹംസ,
ഷാജി പെരുമ്പിലാവ്, സാമുവൽ വർഗീസ്, സവാദ് യൂസുഫ്, അബ്ദുൽ മനാഫ്, സന്തോഷ്‌കെ മത്തായി, രവീദ്രൻ കുത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.