ൽഹിയിലും മറ്റുമായി സംഘപരിവാർ നടത്തി വരുന്ന അക്രമ പ്രവര്ത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ഇന്കാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ ആവശ്യപ്പെട്ടു. പൊലീസിനെ നിഷ്‌ക്രിയമക്കി നിയമം കയ്യിലെടുക്കുന്നവരെ നിയമ നടപടികൾക്ക് വിധേയരാക്ക്ണം .രാജ്യത്തു ഒരു സർക്കാരുണ്ട് എന്നാ തോന്നൽ ജനങ്ങൾക്കില്ല . അരാജകത്തത്തിലെക്കാന് നാടിനെ കൊണ്ട് പോയിക്കൊണ്ടിരിക്കുന്നത്. കോൺഗ്രസ് ഭരണം അവസാനിപ്പിക്കാൻ മുന്നിട്ടു ഇറങ്ങിയവർ ഇപ്പോൾ നിരാശയിലാണ്.

കോൺഗ്രസ് ഭരണത്തിൽ ഇല്ലാതയപ്പോഴാണ് കോൺഗ്രസ് ഉയർത്തിപ്പിടിച്ച മതേതര ജനാധിപത്യ മൂല്യങ്ങളുടെ പ്രസക്തി പലർക്കും മനസ്സിലാകുന്നത്. ജനങ്ങൾ പ്രതീക്ഷയോടെ കോൺഗ്രസിലേക്ക്‌ നോക്കിക്കൊണ്ടിരിക്കയണെന്നും ഒരവസരത്തിനായി കാത്തിരിക്കയണെന്നും അദ്ദേഹം പറഞ്ഞു. 'കോൺഗ്രസിനെ വിളിക്കൂ രാജ്യത്തെ രക്ഷിക്കൂ' എന്നാ മുദ്രാവാകും ജനമനസ്സുകളിൽ ഉയർന്നു കൊണ്ടിരിക്കയണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .