ഫുജൈറ: കണ്ണില്ലാത്തവന്റെ കാഴ്‌ച്ചയായി മാറിയ, സംസാരിക്കാൻ കഴിയാത്തവന്റെ നാവായി മാറിയ കേൾക്കാൻ കഴിയാത്തവന്റെ ചെവിയായി മാറിയ വികസനങ്ങൾക്ക് പുതുദിശാബോധം നല്കിയ ഉമ്മൻ ചാണ്ടി സർക്കാർ തുടരുമെന്ന് തന്നേയാണ് കേരളം കാത്തിരിക്കുന്ന തെരഞ്ഞെടുപ്പു ഫലമെന്ന് കെ പി സി സി ജനറൽ സെക്രടറിയും കുന്ദമംഗലം യു ഡി എഫ് സ്ഥാനാർത്വി യുമായ ടി സിദ്ധീക്ക് പറഞ്ഞു.

ഫുജൈറയിൽ യു ഡി എഫ് സംസ്ഥാന കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുന്ദമംഗലത്തും അതിന്റെ പ്രതിഫലനം ഉണ്ടാവും. വികസനപ്രവർത്തനങ്ങല്‌ക്കൊപ്പം തന്നേ ക്ഷേമ പ്രവർത്തനങ്ങൾക് മുൻതൂക്കം നല്കിയ, വികസനവും കരുതലും പ്രവര്തികമാക്കിയ സർക്കാരാണ് ഉമ്മൻ ചാണ്ടിയുടേത്. തട്ടിപ്പ് കേസുകളിലെ പ്രതികളും, മദ്യനിരോധനം കൊണ്ട് നഷ്ട്ം വന്നവരും, കൊലപാതക കേസിൽ പ്രതിലായവരും ജയിലിലയവരും ശിക്ഷിക്കപ്പെട്ടവരുമാണ് ഈ സർക്കാരിൽ തൃപ്തിയില്ലത്തവർ.

കേരളത്തിലേ ബഹുഭൂരിപക്ഷവും ഈ സര്ക്കാര് തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നവരാണ് എന്നും അദ്ദേഹം പാറഞ്ഞു. ഇന്കാസ് ഫുജൈറ സംസ്ഥന പ്രസിഡന്റ് കെ സി അബൂബക്കർ അധ്യക്ഷത വഹിച്ച യോഗം കെ എം സി സി യു എ ഇ കമ്മിറ്റി പ്രസിഡന്റ് ഡോക്ടർ പുതൂർ റഹ്മാൻ സാഹിബ് ഉത്ഘാടനം ചെയ്തു.

ഇന്കാസ് നേതാക്കളായ ഡോ: കെ സി ചെറിയാൻ, ടി ആർ സതീഷ് കുമാർ , ഷാജി പെരുമ്പിലാവ് ,പി സി ഹംസ, നാസർ പാണ്ടിക്കാട്, സവാദ് യൂസഫ്,കലാ സതീഷ്, നാസർ പറമ്പിൽ ,എൻ എം അബ്ദുൽ സമദ്, വത്സൻ , രവീന്ദ്രൻ കുത്തുർ, മനാഫ് , കെ എം സിസി നേതാക്കളായ യൂസഫ് മാസ്റ്റർ ,സി കെ അബൂബക്കർ, സിറാജ് വി എം, കോയപ പി , ബഷീർ ഉളിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ജോജു മാത്യു സ്വാഗതവും, സാമുവൽ കരുവാറ്റ നന്ദിയും പറഞ്ഞു.