ഫുജൈറ: ആത്മ വി മർശനങ്ങളെ പോസിറ്റീവ് ആയി കാണാതെ മാദ്ധ്യമങ്ങളിൽവിഴുപ്പലക്കി പക തീർക്കുന്നവർ സാധാരണ കോൺഗ്രസ് പ്രവത്തർകരുടെ വികാരങ്ങൾക്ക് മുറിവേൽപ്പിക്കുകയും അവരെ പരിഹസിക്കുകയുമാണെന്നു ഇൻകാസ് ഫുജൈറപ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു. എതിർ പാർട്ടികളുമായി ജീവൻ മരണപോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന താഴെ തട്ടിൽ പ്രവർത്തിക്കുന്നകോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന നടപടികളിൽ നിന്നുംപിന്നോട്ട് പോയില്ലെങ്കിൽ എത്ര ഉന്നതരായാലും അവർ ഒറ്റപ്പെട്ടു പോകും.

കേരളത്തിലെ പൊലീസിലെ സംഘി വൽക്കരണത്തിനുനേരെയും ആനുകാലിക സംഭവങ്ങളിലുംഅതിന്റെ ഗൗരത്തോടെ പ്രതികരിക്കാൻ ബന്ധപെട്ടവർക്കായിട്ടില്ല എന്നത്‌സത്യമാണ്. സംഘടനാ തെരഞ്ഞെടുപ്പാണ് കോൺഗ്രസ് പ്രശ്‌നങ്ങൾക്കു പരിഹാരമാർഗമെന്നും അദ്ദേഹം പറഞ്ഞു. കൊലക്കേസിൽ പ്രതിയായ മന്ത്രി എം എം മാണി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.