പ്രേതത്തിന് ശേഷം ജയസൂര്യ നായകനാകുന്ന സിദ്ദിഖ് ചിത്രം ഫുക്രിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മുഴുനീള ഹാസ്യചിത്രമായ ഫുക്രിയിൽ അനു സിത്താരയും പ്രയാഗാ മാർട്ടിനുമാണ് നായികമാർ. ലക്കി എന്ന് പേരുള്ള അനാഥെനയാണ് ജയസൂര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ വേറിട്ട ഗെറ്റപ്പിലാകും ജയസൂര്യ എത്തുക.

ഫുക്രിയിൽ ലാലും പ്രധാനവേഷത്തിലെത്തുന്നുണ്ട്. തിരുവോണത്തിനാണ് ഫുക്രിയുടെ ഷൂട്ടിങ് ആരംഭിക്കും. ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി. മമ്മൂട്ടി നായകനായി എത്തിയ ഭാസ്‌കർ ദ് റാസ്‌കലിന് ശേഷം സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫുക്രി. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള എസ് ടാക്കീസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

ജയസൂര്യ തന്റെ ഫേസ്‌ബുക്ക് പേജിൽ ചിത്രത്തിന്റെ പോസ്റ്റർ പോസ്റ്റ് ചെയ്തിട്ടുണ്ട്. വളരെ രസകരമായ അടികുറിപ്പോടെയാണ് ജയസൂര്യയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.ലക്കി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്. ആത്മസംതൃപ്തിക്ക് വേണ്ടി മോഷണം നടത്തുകയും പിന്നീട് മോഷ്ടിച്ച സാധനങ്ങൾ തിരികെ നൽകുകയും ചെയ്യുന്ന കഥാപാത്രമാണ് ലക്കി.