യസൂര്യയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഫുക്രിയുടെ ട്രെയിലർ ഷെയർ ചെയ്ത് ലൈക്കുകളുടെ എണ്ണം കൂട്ടുന്നവർക്ക് ജയസൂര്യയുടെ ഒര്രം കാപ്പി കുടിക്കാൻ അവസരം ഒരുക്കി അണിയറപ്രവർത്തകർ. 

എറണാകുളം ലുലു മാളിലും കോഴിക്കോട് ഹൈലറ്റ് മാളിലുമാണ് കോഫി വിത്ത് ജയസൂര്യ ഒരുക്കിയിരിക്കുന്നത്. നടൻ സിദ്ധിഖാണ് മത്സരവിവരം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.

ട്രെയിലർ ഷെയർ ചെയ്ത് ലൈക്ക് നേടുന്നുവർക്ക് നായകൻ ജയസൂര്യയ്‌ക്കൊപ്പം കാപ്പി കഴിക്കാനുള്ള അവസരമാണ് ഒരുക്കിയത്. ഏറ്റവും കൂടുതൽ ലൈക്ക് നേടുന്നവർക്കാണ് സമ്മാനം.ചിത്രത്തിൽ ജയസൂര്യ ലക്കി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

കുടുംബ ബന്ധങ്ങൾക്ക് പ്രധാന്യം നൽകിയൊരുക്കുന്ന ഹാസ്യ ചിത്രമാണ് ഫുക്രിയെന്ന് ഒരു മിനിട്ട് 44 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലറിൽ നിന്ന് തന്നെ വ്യക്തമാണ്.പുതിയ പുതിയ തമാശകളാണ് ട്രെയിലറിലെ ആകർഷണം. പുതിയ വേഷത്തിലും ഭാവത്തിലും ജയസൂര്യ ചിത്രത്തിലെത്തുന്നു.

കിങ് ലയർ എന്ന ചിത്രത്തിന് ശേഷം സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫുക്രി. ആദ്യമായാണ് ജയസൂര്യയും സിദ്ദിഖും കൈ കോർക്കുന്നത് എന്ന പ്രത്യേകതയും ഫുക്രിക്കുണ്ട്. സിദ്ധിക് തന്നെയാണ് ചിത്രത്തിന് കഥയും തിരക്കഥയും എഴുതിയി രിക്കുന്നതും.

ജയസൂര്യയ്ക്കൊപ്പം ലാലും സിദ്ധിഖും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പി യ്ക്കുന്നു. പ്രയാഗ മാർട്ടിൻ, അനു സിത്താര, സൗബിൻ ഷഹീർ, കൃഷ്ണ പ്രഭ, കെപിഎസി ലളിത, ഭഗത് മാനുവൽ, ജോജു ജോർജ്ജ് തുടങ്ങിയവർ ചിത്രത്തില് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

എസ് ടാക്കീസും വിശാഖ സിനിമായും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിജയ് ഉദയാനന്ദൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം നടത്തുന്നത് കെആർ ഗൗരി കൃഷ്ണയാണ്. വിശ്വജിത്താണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.