യസൂര്യയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഫുക്രിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ ജയസൂര്യ പുറത്തുവിട്ടു.ഒഫീഷ്യൽ എഫ്.ബി പേജിലൂടെ ജയസൂര്യയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. കോമിക്കൽ ത്രില്ലറായ ഫുക്രിയിൽ നടനും സംവിധായക നുമായ ലാലും നടൻ സിദ്ദിഖും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

പോസ്റ്ററിലും ഇവർ മൂന്നു പേരുടെയും ചിത്രങ്ങളാണ് ഉള്ളത്.സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആദ്യമായാണ് ലാൽ അഭിനയിക്കുന്നത്. ഇരുവരും നിരവധി കോമഡി ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും സിദ്ദിഖിന്റെ ചിത്രങ്ങളിൽ ലാൽ അഭിനയിച്ചിട്ടില്ല. ഇതുകൂടാതെ സിദ്ധിഖും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിതം കൂടിയാണിത്.

സിദ്ദിഖ് തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ അനു സിതാര, പ്രയാഗാ മാർട്ടിൻ എന്നിവരാണ് നായികമാർ. ഇവരെ കൂടാതെ കെ.പി.എ.സി ലളിത, മുകുന്ദൻ, ജോൺ, സാജൻ പള്ളുരുത്തി, അൻസാർ, കൃഷ്ണപ്രഭ, ശ്രീലത, റീന, തെസ്‌നിഖാൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടി അലസ ജീവിതം നയിക്കുന്ന ആളാണ് ലക്കി. ലക്കിയുടെ ചങ്ങാതിയാണ് ഫ്രാങ്ക്ളിനും. എഞ്ചിനിയറിങ് പാതിവഴിയിൽ ഉപേക്ഷിച്ചയാളാണ് ലക്കി. ചെയ്യുന്നതെന്തും പൊല്ലാപ്പിൽ അവസാനിക്കുന്നിടത്താണ് ഈ ചങ്ങാതിക്കൂട്ടത്തിന്റെ ഒരുമ. ലക്കി ഫുക്രി ബംഗ്ലാവിൽ എത്തുന്നതിന് ശേഷമുള്ള രസകരമായ സംഭവങ്ങളാണ് സി
നിമ.

സിദ്ദിഖിനും ജെൻസോ ജോസിനും പങ്കാളിത്തമുള്ള എസ്-ടാക്കീസും വൈശാഖ രാജനും ചേർന്നാണ് ഫുക്രി നിർമ്മിക്കുന്നത്. ഛായാഗ്രഹണം വിജയ് ഉലകനാഥ് നിർവ്വഹിക്കുന്നു.