യസൂര്യയെ നായകനാക്കി സിദ്ദിഖ് ഒരുക്കുന്ന ഫുക്രിയുടെ ടീസർ പുറത്തിറക്കി. കൊച്ചിയിൽ നടന്ന ചടങ്ങിലായിരുന്നു ടീസർ ലോഞ്ച്.. അലി ഫുക്രി എന്ന കഥാപാത്രത്തിന്റെ സ്വഭാവങ്ങൾ വിളിച്ചോതുന്നതാണ് ടീസർ. കിടിലൻ ഫ്രീക്ക് ലുക്കിലാണ് ടീസറിൽ ജയസൂര്യ.

സിദ്ദിഖ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൂന്ന് നായികമാരാണുള്ളത്. ഹാസ്യത്തിന് പ്രധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ജയസൂര്യയുടെ ഫുക്രിക്ക് ഒരു മോഷ്ടാവിന്റെ വേഷമാണ്. കട്ട മുതൽ ഉടമയ്ക്കു തിരിച്ച് നൽകുന്ന മോഷ്ടാവ്. സിദ്ദിഖിന്റെ തന്നെ നിർമ്മാണ കമ്പനിയായ എസ് ടാക്കീസ് നിർമ്മിക്കുന്ന ആദ്യ സിനിമയാണ് ഫുക്രി. ചി
ത്രം ക്രിസ്തുമസിന് തിയ്യറ്ററിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

കോമഡിക്ക് പ്രാധാന്യം നൽകിയൊരുക്കിയിരിക്കുന്ന ഈ ചിത്രം ജയസൂര്യയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ്. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ജയസൂര്യ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.പ്രയാഗ മാർട്ടിനും അനു സിത്താരയുമാണ് ചിത്രത്തിലെ നായികമാർ. ലാൽ, സിദ്ദിഖ്, ഭഗത് മാനുവേൽ, ജോജു ജോർജ്, ജനാർദ്ദനൻ, കെപിഎസി ലളിത, തെസ്നി ഖാൻ, സീമാ ജി നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.