തിരുവനന്തപുരം: യാതൊരു വിധപ്രലോഭനങ്ങളിലും വഴങ്ങാതെ സത്യസന്ധമായ വാർത്തകൾ ലോകത്തെ അറിയിക്കാൻ ആഗ്രഹിക്കുന്ന ഒരു മാദ്ധ്യമ പ്രവർത്തകനാണോ നിങ്ങൾ? കുറഞ്ഞത് ഒരു വർഷത്തെ എങ്കിലും മികച്ച തൊഴിൽ പരിചയം നിങ്ങൾക്കുണ്ടോ? എങ്കിൽ മറുനാടൻ മലയാളി ടീമിൽ നിങ്ങൾക്കും അംഗമാകാം. നിങ്ങളുടെ വിശദമായ സി വി ഞങ്ങൾക്ക് ഞങ്ങൾക്ക് ഉടൻ അയക്കുക.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ - കാസർഗോഡ് ജില്ലകളിലേയ്ക്കാണ് അടിയന്തിരമായി മറുനാടൻ നിയമനം നടത്തുന്നത്. ഇവിടങ്ങളിൽ മുഴുവൻ സമയ ലേഖകരെയാണ് വേണ്ടത്. മറ്റ് അനേകം നഗരങ്ങളിൽ പാർട്ട് ടൈം ലേഖകരെയും ഇതോടൊപ്പം മറുനാടൻ തയ്യാറെടുക്കുകയാണ്. ഓരോരുത്തർക്കും അവരുടെ തൊഴിൽ പരിചയം അനുസരിച്ചായിരിക്കും പ്രതിഫലം നൽകുക. എല്ലാ വർഷവും ശമ്പള വർദ്ധന ഉണ്ടായിരിക്കുന്നതുമാണ്. നിയമം അനുസരിക്കുന്ന മറ്റ് ആനുകൂല്യങ്ങളും നിയമിക്കപ്പെടുന്നവർക്ക് ലഭിക്കും.

ഇപ്പോൾ മറ്റ് പത്രസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രാദേശിക പത്രപ്രവർത്തകർക്കാണ് പാർട്ട്‌ടൈം ലേഖകരായി നിയമിതരാകുന്നതിൽ മറുനാടൻ മുൻഗണന നൽകുന്നത്. ഇവർക്ക് മലയാളം ടൈപ്പ് ചെയ്യാൻ വശമില്ലെങ്കിലും പ്രശ്‌നമില്ല. മലയാളത്തിൽ എഴുതി സ്‌കാൻ ചെയ്ത് അയച്ച് തന്നാൽ മതിയാകും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രത്യേക പരിശീലനം നൽകുന്നതാണ്. അതേസമയം മുഴുവൻ സമയം നിയമിതരാകുന്ന ലേഖകർക്ക് മലയാളം ടൈപ്പിങ് യോഗ്യത നിർബന്ധമാണ്.

ഒരു വാർത്ത ലഭിച്ചാൽ അത് ഡസ്‌കിൽ വിളിച്ച് സംസാരിച്ച് അനുമതി വാങ്ങിയ ശേഷം ചെയ്താൽ അർഹിക്കുന്ന പ്രതിഫലം നൽകുന്നതാണ്. പ്രത്യേക വാർത്തകൾ, അഭിമുഖങ്ങൾ എന്നിവ മറുനാടൻ ഓഫീസിൽ നിന്നും ആവശ്യപ്പെടുന്നത് അനുസരിച്ചാകണം പ്രാദേശിക ലേഖകർ വാർത്ത ചെയ്യേണ്ടത്. ചെയ്യുന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രതിഫലം നൽകുന്നത്.

പ്രാദേശിക ലേഖകർക്ക് മുൻഗണന ഉണ്ടെങ്കിലും സമയവും ബന്ധങ്ങളും ഉള്ള ആർക്കും അപേക്ഷിക്കാം. മുകളിൽ പറഞ്ഞ ഏതെങ്കിലും തസ്തികയിലേക്ക് അപേക്ഷിക്കാൻ താത്പര്യം ഉള്ളവർ hr@marunadanmalayali.com എന്ന വിലാസത്തിൽ ബയോഡാറ്റ അയക്കുക.