- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും വിദേശികൾക്ക് പൂർണഉടമസ്ഥാവകാശം നൽകാൻ തീരുമാനം
ജിദ്ദ: രാജ്യത്ത് ആരോഗ്യമേഖലയിലും വിദ്യാഭ്യാസമേഖലയിലും വിദേശികൾക്ക് പൂർണ ഉടമസ്ഥാവകാശത്തിൽ കമ്പനികൾ തുടങ്ങാൻ അനുമതി നൽകുമെന്ന് ഗവർണർ ഓഫ് ദ സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അഥോറിറ്റി. ഇതോടെ വിദേശികൾക്ക് കമ്പനികൾക്കുള്ള ഉടമസ്ഥാവകാശം സംബന്ധിച്ച് പുതിയ കാൽവയ്പാണ് നടത്തിയിരിക്കുന്നത്. മുമ്പ് വിദേശികൾക്ക് രാജ്യത്ത് കമ്പനികൾ തുടങ്ങണമെങ്കിൽ ഒരു ലോക്കൽ പാട്ണറെ ആവശ്യമായിരുന്നു. ഇതാണ് ഇപ്പോൾ ഇല്ലാതാകുന്നത്. വിദ്യാഭ്യാസ മേഖലയിൽ പ്രൈമറി തലം മുതൽ സ്‌കൂളുകൾ പൂർണമായും വിദേശ ഉടമസ്ഥതയിൽ ആരംഭിക്കാൻ സാധിക്കും. സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ സംരംഭമാണെന്നാണ് എസ്എജിഐഎ ഗവർണർ അൽ ഒമർ അഭിപ്രായപ്പെട്ടത്. ആരോഗ്യമേഖലയിലും ഇനി മുതൽ മന്ത്രാലയം സർവീസ് പ്രൊവൈഡർ ആയിരിക്കില്ല മറിച്ച് ഒരു റെഗുലേറ്റർ മാത്രമായിരിക്കുമെന്നും അൽ ഒമർ ചൂണ്ടിക്കാട്ടി. പുതിയ തീരുമാനത്തോടെ അടുത്ത അഞ്ചു വർഷം കൊണ്ട് രാജ്യത്ത് 180 ബില്യൺ ഡോളറിന്റെ നിക്ഷേപം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം പുതിയ തീരുമാനം എപ്പോൾ
ജിദ്ദ: രാജ്യത്ത് ആരോഗ്യമേഖലയിലും വിദ്യാഭ്യാസമേഖലയിലും വിദേശികൾക്ക് പൂർണ ഉടമസ്ഥാവകാശത്തിൽ കമ്പനികൾ തുടങ്ങാൻ അനുമതി നൽകുമെന്ന് ഗവർണർ ഓഫ് ദ സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അഥോറിറ്റി. ഇതോടെ വിദേശികൾക്ക് കമ്പനികൾക്കുള്ള ഉടമസ്ഥാവകാശം സംബന്ധിച്ച് പുതിയ കാൽവയ്പാണ് നടത്തിയിരിക്കുന്നത്. മുമ്പ് വിദേശികൾക്ക് രാജ്യത്ത് കമ്പനികൾ തുടങ്ങണമെങ്കിൽ ഒരു ലോക്കൽ പാട്ണറെ ആവശ്യമായിരുന്നു. ഇതാണ് ഇപ്പോൾ ഇല്ലാതാകുന്നത്.
വിദ്യാഭ്യാസ മേഖലയിൽ പ്രൈമറി തലം മുതൽ സ്‌കൂളുകൾ പൂർണമായും വിദേശ ഉടമസ്ഥതയിൽ ആരംഭിക്കാൻ സാധിക്കും. സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ സംരംഭമാണെന്നാണ് എസ്എജിഐഎ ഗവർണർ അൽ ഒമർ അഭിപ്രായപ്പെട്ടത്. ആരോഗ്യമേഖലയിലും ഇനി മുതൽ മന്ത്രാലയം സർവീസ് പ്രൊവൈഡർ ആയിരിക്കില്ല മറിച്ച് ഒരു റെഗുലേറ്റർ മാത്രമായിരിക്കുമെന്നും അൽ ഒമർ ചൂണ്ടിക്കാട്ടി.
പുതിയ തീരുമാനത്തോടെ അടുത്ത അഞ്ചു വർഷം കൊണ്ട് രാജ്യത്ത് 180 ബില്യൺ ഡോളറിന്റെ നിക്ഷേപം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം പുതിയ തീരുമാനം എപ്പോൾ നടപ്പിൽ വരുത്തുമെന്ന് അൽ ഒമർ വ്യക്തമാക്കിയിട്ടില്ല.