മുക്കം: വൃക്ക രോഗ ബാധിതനായ നെല്ലിക്കാപറമ്പ് കാരക്കുററിക്കൽ ദിനേശന്റെ ശസ്ത്രക്രിയയ്ക്കും ചികിൽസയ്ക്കുമായി വിവിധ സംഘടനകൾ സ്വരൂപിച്ച തുക ചികിൽസാ സഹായ നിധിയിലേക്ക് കൈമാറി. കൊടിയത്തൂർ പി.ടി.എം.ഹൈസ്‌കൂൾ പൂർവ വിദ്യാർത്ഥി സംഘമായ 'തടായിക്കൂട്ടം95' ശേഖരിച്ച 1.60 ലക്ഷം രൂപ ചികിൽസാ സഹായ സമിതിക്കു വേണ്ടി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് CTC അബ്ദുള്ള ഏറ്റുവാങ്ങി. ബസ് ഓണേർസ് അസോസിയേഷൻ ശേഖരിച്ച തുക മേഖലാ പ്രസിഡന്റ് K.T. അഹമ്മദ് ഗ്രാമ പഞ്ചായത്ത് അംഗം ജി.അബ്ദുൽ അക്‌ബറിനു കൈമാറി.

ജി.കെ.എസ് ചിക്കൻസ് തുടങ്ങിയ സ്ഥാപനങ്ങളും തുക നൽകി. ഗ്രാമ പഞ്ചായത്ത് അംഗം M.T.അഷ്റഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ A.P.അബ്ദുൽ കരീം, U. P.അബ്ദുൽ ഹമീദ്, ബഷീറുദ്ദീൻ പുതിയോട്ടിൽ, ഫൈസൽ കുയ്യിൽ, സൽവ മുഹമ്മദ്, ശംസുദ്ദീൻ ചെറുവാടി, T. അഹമ്മദ് സലീം, G. A.റഷീദ്, ടി.കെ.ശിവൻ, ബാവ പവർവേൾഡ്, പി.അബ്ദുൽ ഖാദർ, കെ.സുരേഷ് കുമാർ പ്രസംഗിച്ചു.