- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാദിലെ നന്മ ചികിത്സാ സഹായ ഫണ്ട് കൈമാറി
റിയാദ്: ജീവകാരുണ്യ രംഗത്ത് സജീവമായ റിയാദിലെ നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ കഴിഞ്ഞ ദിവസങ്ങളിൽ സ്വരൂപിച്ച ചികിത്സാ ധനസഹായ ഫണ്ട് ഇന്നലെ (2020 നവംബർ 27) നാട്ടിലെ രോഗികൾക്ക് കൈമാറി.
കരുനാഗപ്പള്ളി 28 - ആം ഡിവിഷനിൽ താമസിക്കുന്ന അർബുദ രോഗിക്കും, ആംബുലൻസ് അപകടത്തിൽ പരിക്കേറ്റ് തുടർചികിത്സ ആവശ്യമായ ചവറ മുക്കുതോട് സ്വദേശിക്കും കരുനാഗപ്പള്ളി കോഴിക്കോട്ടുള്ള രോഗിയായ നിർദ്ധന യുവതിക്കുമാണ് ധനസഹായം നൽകിയത്.
പ്രസിഡന്റ് മൻസൂർ കല്ലൂർ, രക്ഷാധികാരിമാരായ നൗഫൽ കോടിയിൽ, സലീം കുനിയത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ രോഗികളുടെ വീടുകളിലെത്തി സഹായ ധനം കൈമാറിയത്
Next Story