- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ പണപ്പിരിവ് നടത്താൻ ഇസ്ലാമിക കാര്യ വകുപ്പിന്റെ അനുമതി നേടണം; നിയമം ലംഘിച്ച് അനുമതിയില്ലാത്ത ഫണ്ട് പിരിവ് നടത്തിയാൽ കനത്ത പിഴയും ജയിൽ ശിക്ഷയും ഉറപ്പ്
ദുബായ്: ഇസ്ലാമിക കാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത ധനസമാഹരണം നടത്തുന്നവർ ശിക്ഷാനടപടി ക്ഷണിച്ചുവരുത്തുമെന്ന മു്‌നനറിയിപ്പുമായി അധികൃതർ രംഗത്ത്. സോഷ്യൽ മീഡിയ വഴി ഫണ്ട് പിരിവിന് ശ്രമിച്ച ബ്രിട്ടീഷ് പൗരൻ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിൽ ദുബായ് ഇസ്ലാമികകാര്യ വകുപ്പിൻേറതാണ് വിശദീകരണം. ദുബായിൽ എന്തെങ്കിലും തരത്തിലുള്ള പിരിവ് നടത്തുന്നതിന് ഇസ്ലാമികകാര്യ വകുപ്പിന്റെ അനുമതി വേണം. വകുപ്പിൽ രജിസ്റ്റർ ചെയ്ത ഒമ്പത് ജീവകാരുണ്യ സംഘടനകൾക്കോ ഇവർ മുഖേന അനുമതി തേടുന്നവർക്കോ ആണ് ഫണ്ട് പിരിവിന് അർഹത. അല്ലാത്തവർ നിയമപ്രകാരമുള്ള നടപടി നേരിടേണ്ടിവരും-വകുപ്പ് പ്രതിനിധി വിശദീകരിച്ചു. സംഘടനകൾ മുഖേന അനുമതി തേടുന്നവർക്ക് രണ്ടാഴ്ചക്കുള്ളിൽ മറുപടി ലഭിക്കും. മറുപടി ലഭിക്കുന്നില്ലെങ്കിൽ അപേക്ഷ തള്ളിയതായി പരിഗണിക്കണം. പിരിച്ചെടുക്കുന്ന പണവും വസ്തുക്കളും അർഹതപ്പെട്ടവരുടെ കൈകളിൽ എത്തുന്നുവെന്ന് ഉറപ്പുവരുത്താനാണിത്. ചില സംഘടനകൾ സാമ്പത്തികമായും മറ്റുമുള്ള സഹായങ്ങൾ നൽകാറുണ്ട്. എന്നാൽ, ഇവർക്കും ഫണ്ട് പിരിവിന് അനുമതി ഉണ്ടായിരിക്
ദുബായ്: ഇസ്ലാമിക കാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത ധനസമാഹരണം നടത്തുന്നവർ ശിക്ഷാനടപടി ക്ഷണിച്ചുവരുത്തുമെന്ന മു്‌നനറിയിപ്പുമായി അധികൃതർ രംഗത്ത്. സോഷ്യൽ മീഡിയ വഴി ഫണ്ട് പിരിവിന് ശ്രമിച്ച ബ്രിട്ടീഷ് പൗരൻ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിൽ ദുബായ് ഇസ്ലാമികകാര്യ വകുപ്പിൻേറതാണ് വിശദീകരണം.
ദുബായിൽ എന്തെങ്കിലും തരത്തിലുള്ള പിരിവ് നടത്തുന്നതിന് ഇസ്ലാമികകാര്യ വകുപ്പിന്റെ അനുമതി വേണം. വകുപ്പിൽ രജിസ്റ്റർ ചെയ്ത ഒമ്പത് ജീവകാരുണ്യ സംഘടനകൾക്കോ ഇവർ മുഖേന അനുമതി തേടുന്നവർക്കോ ആണ് ഫണ്ട് പിരിവിന് അർഹത.
അല്ലാത്തവർ നിയമപ്രകാരമുള്ള നടപടി നേരിടേണ്ടിവരും-വകുപ്പ് പ്രതിനിധി വിശദീകരിച്ചു. സംഘടനകൾ മുഖേന അനുമതി തേടുന്നവർക്ക് രണ്ടാഴ്ചക്കുള്ളിൽ മറുപടി ലഭിക്കും. മറുപടി ലഭിക്കുന്നില്ലെങ്കിൽ അപേക്ഷ തള്ളിയതായി പരിഗണിക്കണം. പിരിച്ചെടുക്കുന്ന പണവും വസ്തുക്കളും അർഹതപ്പെട്ടവരുടെ കൈകളിൽ എത്തുന്നുവെന്ന് ഉറപ്പുവരുത്താനാണിത്.
ചില സംഘടനകൾ സാമ്പത്തികമായും മറ്റുമുള്ള സഹായങ്ങൾ നൽകാറുണ്ട്. എന്നാൽ, ഇവർക്കും ഫണ്ട് പിരിവിന് അനുമതി ഉണ്ടായിരിക്കില്ല. എന്തെങ്കിലും തരത്തിലുള്ള മാദ്ധ്യമത്തിലൂടെ പ്രചാരണം നടത്തി അനധികൃത ഫണ്ട് പിരിവ് നടത്തുന്നവർക്ക് 5,000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയും രണ്ട് മാസം മുതൽ ഒരു വർഷംവരെ തടവും ലഭിക്കാവുന്ന താണ്. സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തുന്നവർക്ക് സൈബർ നിയമപ്രകാരം രണ്ടര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ പിഴയോ തടവോ ലഭിക്കാവുന്നതാണ്.അനുമതിയില്ലാതെ വിദേശ സന്നദ്ധ സംഘടനകളുടെ പേരിലുള്ള ധനപിരിവും നിരോധിച്ചിട്ടുണ്ട്.