മാനിൽ അനുമതിയില്ലാതെ പണപ്പിരിവ് നടത്തിയാൽ ഇനിമുതൽ കടുത്ത ശിക്ഷ. പരിഷ്‌കരിച്ച ശിക്ഷാ നിയമത്തിലാണ് ഇക്കാര്യം വ്യവസ്ഥ ചെയ്യുന്നത്. സർക്കാർ പെർമിറ്റില്ലാതെ സംഭാവനകൾ ആവശ്യപ്പെടുന്നതും പണം പിരിക്കുകയും ചെയ്താൽ മൂന്ന് വർഷം വരെ തടവ് ലഭിക്കും.

തടവിനൊപ്പം 200 റിയാൽ മുതൽ 600 റിയാൽ വരെ പിഴയും നൽകേണ്ടിവരും. അനധികൃതമായി പിരിക്കുന്ന പണം പിടിച്ചെടുക്കാൻ കോടതിക്ക് അനുമതിയുണ്ടായിരിക്കും.