സ്‌കൂൾ ഫീസിനും ടൂഷൻ ഫിസിനുമൊക്കെ പുറമേയാണ് സ്‌കൂളുകളിൽ നടത്തുന്ന മറ്റ് പിരിവുകളെന്ന് രക്ഷിതാക്കൾ എപ്പോഴും ആശങ്കപെടാറുണ്ട്. എന്നാൽ ഇനി അത്തരം പിരിവുകളെക്കുറിച്ചോർത്ത് രക്ഷിതാക്കൾ ആശങ്കപ്പെടേണ്ട.രാജ്യത്തിനകത്തോ പുറത്തോ അന്താരാഷ്ട്ര തലത്തിലോ നടത്തുന്ന സഹായ-സേവന പദ്ധതികൾക്കു വേണ്ടിയായാലും വിദ്യാർത്ഥികളിൽ നിന്ന് പിരിവ് പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവ് ഇറക്കി കഴിഞ്ഞു.

പണപ്പിരിവുകളിലേർപ്പെടുന്ന സ്വകാര്യ സ്‌കൂളുകൾക്കെതിരെ ശക്തമായ നിയമ നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.വിദ്യാർത്ഥികൾക്കിടയിൽ ചാരിറ്റി കൂപ്പണുകൾ ഉൾപ്പെടെ വിതരണം ചെയ്യുന്നതും നിയമ വിരുദ്ധമാണ്. മുന്നറിയിപ്പ് അവഗണിച്ചു പിരിവു നടത്തുന്ന സ്കൂളുകൾക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

സ്വകാര്യ സ്‌കൂൾ ബന്ധപ്പെട്ട പുതിയ നിർദേശങ്ങളും അധികൃതർ സ്‌കൂൾ മേധാവികളെ അറിയിച്ചു .. യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം അദ്ധ്യാപകരെ നിയമിക്കേണ്ടത്. നിയമനം നൽകിയ ശേഷവും അദ്ധ്യാപകർക്ക് കഴിവുകൾ മെച്ചപ്പെടുത്താൻ പരിശീലന പരിപാടികൾ സംഘടിപ്പിക്കണം. സ്‌കൂളുകളിൽ പഠനം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് വിദ്യാഥികളുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ അദ്ധ്യാപകരെ സന്ദർശിക്കുന്ന സാഹചര്യം ഉണ്ടാവരുത്.

ഇതിന് പകരം എല്ലാ ആഴ്ചയിലെയും അവസാനത്തെ പ്രവർത്തി ദിവസമായ വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്കുശേഷം തങ്ങളുടെ അദ്ധ്യാപകരുമായി ആശയവിനിമയത്തിന് രക്ഷിതാക്കൾക്ക് അവസരം നൽകണമെന്ന നിർദേശവും മന്ത്രാലയം മുന്നോട്ടുവച്ചു . അംഗവൈകല്യമുള്ള വിദ്യാഥികർക്ക് എല്ലാ സ്വകാര്യ സകൂളുകളിലും മികച്ച സേവനം ഉറപ്പു വരുത്തണമെന്നും വിദ്യാഭ്യാസ വകുപ്പ് മേധാവി ഉണർത്തി. അദ്ധ്യാപകരുടെയും അദ്ധ്യാപകേതര ജീവനക്കാരുടെയും പേരും കൃത്യമായ എണ്ണവും യോഗ്യതകളും രേഖപ്പെടുത്തിയ ഫയൽ സ്‌കൂൾ ഓഫീസിൽ സൂക്ഷിക്കണമെന്നും മന്ത്രാലയത്തിലെ പരിശോധകർആവശ്യപ്പെട്ടാൽ ഇവ എളുപ്പത്തിൽ ലഭ്യമാക്കണമെന്നും അബ്ദുല്ല അൽ അജ്മി നിർദേശിച്ചു.