- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പ്രവാസി തൊഴിലാളികളുടെ പരിരക്ഷക്കായി പ്രത്യേക ഫണ്ട് രൂപിക്കാരുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം; ദ വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷ്വറൻസ് ഫണ്ടിൽ വേതനകുടിശികയും ഇൻഷ്വറൻസും ഉറപ്പാക്കും
ദോഹ: രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ പിന്തുണയ്ക്കും ഇൻഷുറൻസിനുമായി പ്രത്യേക ഫണ്ട് രൂപവത്കരിക്കാനുള്ള കരട് നിയമത്തിന് മന്ത്രിസഭയുടെ അനുമതി. 'ദ വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ് ഇൻഷുറൻസ് ഫണ്ട്' എന്ന് പേരിലുള്ള ഫണ്ടിന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് അംഗീകാരം നൽകിയത്. നിയമപരമായ ചട്ടക്കൂടിനുള്ളിൽ സ്വതന്ത്ര സ്വഭാവത്തോടെയുള്ള ഫണ്ട് മന്ത്രിസഭയുടെ കീഴിലായിരിക്കും പ്രവർത്തിക്കുക. തൊഴിലാളികളെ പിന്തുണക്കാനും ഇൻഷുറൻസ് നൽകാനുമുള്ള സുസ്ഥിര സാമ്പത്തിക സ്രോതസ് എന്ന നിലയിലാണ് ഫണ്ട് ലക്ഷ്യമിടുന്നത്. വേതനങ്ങൾ തടസപ്പെടുകയും മുടങ്ങുകയും ചെയ്യുന്ന തൊഴിലാളികൾക്ക് വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയെന്നതും ഫണ്ട് രൂപീകരണത്തിന്റെ ലക്ഷ്യമാണ്. തൊഴിലുടമയിൽ നിന്ന് ചെലവ് ശേഖരിക്കുന്നതിന് മുൻപുതന്നെ തർക്ക പരിഹാര കമ്മിറ്റിയുടെ നിർദേശ പ്രകാരം വേതന കുടിശിക നൽകുകയുമാണ് ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയെന്നതും ഫണ
ദോഹ: രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ പിന്തുണയ്ക്കും ഇൻഷുറൻസിനുമായി പ്രത്യേക ഫണ്ട് രൂപവത്കരിക്കാനുള്ള കരട് നിയമത്തിന് മന്ത്രിസഭയുടെ അനുമതി. 'ദ വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ് ഇൻഷുറൻസ് ഫണ്ട്' എന്ന് പേരിലുള്ള ഫണ്ടിന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് അംഗീകാരം നൽകിയത്.
നിയമപരമായ ചട്ടക്കൂടിനുള്ളിൽ സ്വതന്ത്ര സ്വഭാവത്തോടെയുള്ള ഫണ്ട് മന്ത്രിസഭയുടെ കീഴിലായിരിക്കും പ്രവർത്തിക്കുക. തൊഴിലാളികളെ പിന്തുണക്കാനും ഇൻഷുറൻസ് നൽകാനുമുള്ള സുസ്ഥിര സാമ്പത്തിക സ്രോതസ് എന്ന നിലയിലാണ് ഫണ്ട് ലക്ഷ്യമിടുന്നത്. വേതനങ്ങൾ തടസപ്പെടുകയും മുടങ്ങുകയും ചെയ്യുന്ന തൊഴിലാളികൾക്ക് വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയെന്നതും ഫണ്ട് രൂപീകരണത്തിന്റെ ലക്ഷ്യമാണ്.
തൊഴിലുടമയിൽ നിന്ന് ചെലവ് ശേഖരിക്കുന്നതിന് മുൻപുതന്നെ തർക്ക പരിഹാര കമ്മിറ്റിയുടെ നിർദേശ പ്രകാരം വേതന കുടിശിക നൽകുകയുമാണ് ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയെന്നതും ഫണ്ടിന്റെ ലക്ഷ്യമാണ്.