- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോൺകുട്ടിക്ക് 'തണൽ പെരുമ്പുഴ' യുടെ സഹായം കൈമാറി
മനാമ: കഴുത്തിന് താഴേക്ക് തളർന്നു ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന മുൻ പ്രവാസി കൊല്ലം, കുണ്ടറ, പെരുമ്പുഴ പതിനൊന്നാം വാർഡ്, ജൂബി ഭവൻ, ജോൺ കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടി 'തണൽ പെരുമ്പുഴ' സമാഹരിച്ച ധനസഹായം ഇളംബള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് സുജാതാ മോഹൻ ജോൺ കുട്ടിയുടെ പത്‌നിക്ക് കൈമാറി. പതിനൊന്നാം വാർഡ് വാർഡ് മെമ്പർ ഷൈല, വേണു ബ്ലഡ് ഡോനേഷൻ ചെയർമാൻ വേണുകുമാർ , 'തണൽ പെരുമ്പുഴ' പ്രസിഡന്റ് ഷിജു, സെക്രട്ടറി ഷിബു, ട്രെഷറർ ധനേഷ്, മറ്റ് എക്‌സിക്യുട്ടീവ് അംഗങ്ങൾ ആയ വിജിത്ത്, രതീഷ്, സിബി എന്നിവരും സന്നിഹിതരായിരുന്നു. 'തണൽ പെരുമ്പുഴ' യുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത്തെ ജീവകാരുണ്യ പ്രവർത്തനം ആയിരുന്നു ഇത്. തണൽ പെരുമ്പുഴയുടെ അംഗങ്ങളെ കൂടാതെ ബഹ്റൈൻ ലാൽ കെയെർസ്‌ന്റെ 'പ്രവാസികൾക്ക് ഒപ്പം' എന്ന പദ്ധതിയുടെ സഹായധനവും കൂടെ സ്വരൂപിച്ചാണ് ജോൺ കുട്ടിക്ക് ചികിത്സയ്ക്കായി നൽകിയത്. ജോൺ കുട്ടി ചികിത്സയ്ക്കായി ഇനിയും ഒരു വലിയ തുക ആവശ്യമുണ്ട് അദ്ധേഹത്തെ സഹായിക്കാൻ സുമനസ്സുകൾക്ക് 9446365142 എന്ന നമ്പരിൽ ബന്ധപ്പെടാം.

മനാമ: കഴുത്തിന് താഴേക്ക് തളർന്നു ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന മുൻ പ്രവാസി കൊല്ലം, കുണ്ടറ, പെരുമ്പുഴ പതിനൊന്നാം വാർഡ്, ജൂബി ഭവൻ, ജോൺ കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടി 'തണൽ പെരുമ്പുഴ' സമാഹരിച്ച ധനസഹായം ഇളംബള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് സുജാതാ മോഹൻ ജോൺ കുട്ടിയുടെ പത്‌നിക്ക് കൈമാറി. പതിനൊന്നാം വാർഡ് വാർഡ് മെമ്പർ ഷൈല, വേണു ബ്ലഡ് ഡോനേഷൻ ചെയർമാൻ വേണുകുമാർ , 'തണൽ പെരുമ്പുഴ' പ്രസിഡന്റ് ഷിജു, സെക്രട്ടറി ഷിബു, ട്രെഷറർ ധനേഷ്, മറ്റ് എക്‌സിക്യുട്ടീവ് അംഗങ്ങൾ ആയ വിജിത്ത്, രതീഷ്, സിബി എന്നിവരും സന്നിഹിതരായിരുന്നു.
'തണൽ പെരുമ്പുഴ' യുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത്തെ ജീവകാരുണ്യ പ്രവർത്തനം ആയിരുന്നു ഇത്. തണൽ പെരുമ്പുഴയുടെ അംഗങ്ങളെ കൂടാതെ ബഹ്റൈൻ ലാൽ കെയെർസ്‌ന്റെ 'പ്രവാസികൾക്ക് ഒപ്പം' എന്ന പദ്ധതിയുടെ സഹായധനവും കൂടെ സ്വരൂപിച്ചാണ് ജോൺ കുട്ടിക്ക് ചികിത്സയ്ക്കായി നൽകിയത്. ജോൺ കുട്ടി ചികിത്സയ്ക്കായി ഇനിയും ഒരു വലിയ തുക ആവശ്യമുണ്ട് അദ്ധേഹത്തെ സഹായിക്കാൻ സുമനസ്സുകൾക്ക് 9446365142 എന്ന നമ്പരിൽ ബന്ധപ്പെടാം.

