മുംബൈ: ആമിർ ഖാന്റെ ദംഗലിലൂടെ പ്രശസ്തയായ ഫാത്തിമ സന ഷെയ്ഖ് ആരാധകരുടെ കണ്ണിലുണ്ണിയാണ്. എന്നാൽ, മതമൗലികവാദികൾക്ക് സനയുടെ വേഷഭൂഷാദികൾ പിടിക്കാതായിട്ട് കാലം കുറച്ചായി. സൈബർ ആങ്ങളമാരെന്ന ഭാവേനയാണ് ആക്രമണം.

ഏറ്റവുമൊടുവിൽ, ഈ മാസം 6 ന് പോസ്റ്റ് ചെയ്ത ചുവന്ന സാരിയുടുത്ത ഫോട്ടോയാണ് സൈബർ ആങ്ങളമാരെ ചൊടിപ്പിച്ചത്.ഇത്തരത്തിൽ ശരീരം പ്രദർശിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്ന സന മുസ്ലിം പേര് കൂടി മാറ്റണമെന്നാണ് ഇൻസ്റ്റാഗ്രാമിലെ കമന്റുകൾ.ഒരു പോൺസ്റ്റാർ ആകാനുള്ള സാധ്യതയും ചിലർ സനയിൽ കാണുന്നുണ്ട്.

അതേസമയം, ചിത്രത്തെ അഭിനന്ദിക്കുന്നതിൽ സനയുടെ ആരാധകർ ഒട്ടും പിശുക്കുകാട്ടുന്നുമില്ല.കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഹോട്ട് ചിത്രമാണെന്നും ധൈര്യമായി മുന്നോട്ട് പോകാമെന്നുമാണ് അവരുടെ പ്രോത്്‌സാഹനം.

നേരത്തെ ബിക്കിനിയിൽ നിൽക്കുന്ന ഫോട്ടോയെ ആക്രമിച്ച് ആളുകൾ രംഗത്തെത്തിയിരുന്നു. റംസാൻ മാസത്തിൽ ഇത്തരത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഇസ്ലാം മതത്തിന് ചേർന്നതല്ലെന്നായിരുന്നു മതമൗലികവാദികളുടെ വാദം. എന്നാൽ ഇത്തരം വിവാദങ്ങളോടും പ്രതികരിക്കാൻ താരം തയ്യാറായിരുന്നില്ല.