- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ന്യൂയോർക്കിൽ നിര്യാതനായ ജോസഫ് വർഗീസിന്റെ പൊതുദർശനം വ്യാഴാഴ്ച; സംസ്‌കാരം വെള്ളിയാഴ്ച
ന്യൂയോർക്ക്: ഞായറാഴ്ച ന്യൂയോർക്കിൽ നിര്യാതനായ കോട്ടയം സൗത്ത് പാമ്പാടി കൊച്ചുപുരയിൽ കുടുംബാംഗം ജോസഫ് വർഗീസിന്റെ (65) പൊതുദർശനം മാർച്ച് 18 വ്യാഴാഴ്ച സ്റ്റാറ്റൻഐലന്റ് മാർത്തോമാ പള്ളിയിൽ വച്ച് നടക്കും. ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെയും, വൈകിട്ട് 6 മുതൽ 9 വരെയും ആണ് ക്രമീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ദേവാലയത്തിൽ വച്ച് മരണാനന്തര ശുശ്രൂകൾ ആരംഭിക്കും. തുടർന്ന് 11 മണിക്ക് സ്റ്റാറ്റൻഐലന്റിലെ ഫെയർവ്യൂ സെമിത്തേരിയിൽ സംസ്‌കാരം. സംസ്‌കാര ശുശ്രൂഷകൾ കുടുംബാംഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
ദീർഘകാലമായി സ്റ്റാറ്റൻഐലന്റിൽ സ്ഥിരതാമസമായിരുന്ന ജോസഫ് വർഗീസ് റെസ്പിരേറ്ററി തെറാപ്പിസ്റ്റായി വിവിധ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചു. വി.എ ഹോസ്പിറ്ററിൽ നിന്നു റിട്ടയർ ചെയ്ത് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സ്റ്റാറ്റൻഐലന്റ് മാർത്തോമാ പള്ളിയിലെ സജീവാംഗമായിരുന്നു. ആത്മീയ-സാമൂഹിക പ്രവർത്തനങ്ങൾക്ക് നിർലോഭമായ സഹായ സഹകരണങ്ങൾ നൽകിയിരുന്ന അദ്ദേഹം എന്നും നിശബ്ദ സാന്നിധ്യമായിരുന്നു.
സൗത്ത് പാമ്പാടി കൊച്ചുപുരയിൽ പരേതനായ കെ.ജെ. വർഗീസും, ശോശാമ്മ വർഗീസുമാണ് മാതാപിതാക്കൾ. കോട്ടയം പരിപ്പ് നാലാത്ര കുടുംബാംഗമായ മോളി ജോസഫ് (രജിസ്ട്രേഡ് നഴ്സ്) ഭാര്യയും, ടിം, ടീന എന്നിവർ മക്കളുമാണ്.
പരേതയായ മറിയാമ്മ കുര്യൻ, ഏലിയാമ്മ കുര്യാക്കോസ് (മല്ലപ്പള്ളി), ശോശാമ്മ ടൈറ്റസ് (ക്വീൻസ്), മാണി വർഗീസ് (സ്റ്റാറ്റൻഐലന്റ്), മറിയാമ്മ രാജു (സ്റ്റാറ്റൻഐലന്റ്), ബാബു വർഗീസ് (സ്റ്റാറ്റൻഐലന്റ്), വർഗീസ് വർഗീസ് (ഫിലഡൽഫിയ) എന്നിവർ പരേതന്റെ സഹോദരീ-സഹോദരങ്ങളാണ്.
പൊതുദർശനം
മാർച്ച് 18 വ്യാഴം 2 പി.എം-5 പി.എം, 6 പി.എം.- 9 പി.എം
സ്ഥലം: സ്റ്റാറ്റൻഐലന്റ് മാർത്തോമാ ചർച്ച്, 134 ഫാബർ സ്ട്രീറ്റ്, സ്റ്റാറ്റൻഐലന്റ്, എൻ.വൈ 10302.
മരണാനന്തര ശുശ്രൂഷകൾ:
മാർച്ച് 19 വെള്ളി, 9 എ.എം.
സംസ്‌ക്കാരം:
മാർച്ച് 19 വെള്ളി, 11 എ.എം.
ഫെയർവ്യൂ സെമിത്തേരി, 1852 വിക്ടറി blvd, സ്റ്റാറ്റൻഐലന്റ്, എൻ.വൈ 10314.
ബിജു ചെറിയാൻ അറിയിച്ചതാണിത്.