- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കി ഡാം തുറക്കുന്നുവെന്ന് എംഎം മണി ഫേസ്ബുക്കിൽ; 'ടീച്ചർ കുലുങ്ങാതെ തുറക്കണേ ആശാനെ'എന്ന് കമന്റ്; ഇടുക്കി ഡാം തുറക്കുന്ന വിവരം പങ്കുവെച്ച എംഎം മണിയുടെ ഫേസ്ബുക്കിൽ പൊങ്കാല; രസകരമായ കമന്റുകൾ ഇങ്ങനെ
കൊച്ചി: ജലനിരപ്പ് റൂൾ കർവ് പ്രകാരം അനുവദനീയ സംഭരണശേഷി പിന്നിട്ടതോടെ ഇടുക്കി ഡാം തുറന്നു.ഇടുക്കി ഡാം തുറക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയതോടെ ഈ വിവരം പങ്കുവെച്ച മുൻ മന്ത്രി എംഎം മണിയുടെ പേജിൽ പൊങ്കാല.രസകരമായ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.ഏറെപ്പേരി ചിരിപ്പിച്ച കമന്റുകളിൽ ഒന്ന്'ടീച്ചർ കുലുങ്ങാതെ തുറക്കണേ ആശാനേ',എന്നതാണ്.നിരവധിപേരാണ് ഈ കമന്റിന് നേരെ ചിരി എന്ന് റിയാക്ട് ചെയ്തിരിക്കുന്നത്.
എന്താ പതിവില്ലാത്ത ശീലങ്ങളൊക്കെ എന്നാണ് ഒരാൾ ചോദിക്കുന്നത്.നന്നായി ആശാനേ ഇപ്പോ പറഞ്ഞത്,,ഇലെങ്കിൽ കട്ടിൽ ഫ്രെം ,റൂമീൽ,റിവർ ആയേനേ', 'ആശാനെ നിങ്ങൾ തുറന്നോളീൻ മൺവെട്ടി റെഡി ചാലുകീറാൻ' എന്നിങ്ങനെ പോകന്നു കമന്റുകൾ.മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നുവിട്ടതാണ് കഴിഞ്ഞ തവണത്തെ പ്രളയത്തിന് കാരണമായതെന്ന് ഒരുവിഭാഗം ആരോപിച്ചിരുന്നു. തുടർന്ന് അന്ന് മന്ത്രിയായിരുന്ന എംഎം മണിക്കെതിരെ വിവിധ കോണുകളിൽ നിന്ന് നിരവധി ആരോപണവും ഉയർന്നിരുന്നു.ഈ പശ്ചാത്തലത്തിലാണ് എംഎം മണിയുടെ പോസ്റ്റിൽ കമന്റുകൾ നിറയുന്നത്.
ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടറാണ് നേരത്തെ അറിയിച്ചിരുന്നതുപോലെ രാവിലെ 10 മണിയോടെ തുറന്നത്. ഈ ഷട്ടർ 70 സെന്റിമീറ്റർ ഉയർത്തി 50 ക്യുമെക്സ് ((50,000 ലീറ്റർ) വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. നിലവിൽ 2384.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2383.53 ആണ് റൂൾ കർവ്.
ഇടുക്കി ഡാമിൽ ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഡാം തുറന്നെങ്കിലും ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. പെരിയാറിന്റെ കരയിലുള്ളവരും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി അറിയിച്ചു. ഡാം തുറക്കുന്നതിന്റെ ഭാഗമായി പെരിയാർ തീരത്തുള്ള 79 കുടുംബങ്ങൾക്ക് നോട്ടിസ് നൽകുകയും 26 ക്യാംപുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്. ജനവാസ മേഖലയിലേക്ക് വെള്ളം കയറില്ലെങ്കിലും 5 വില്ലേജുകളിലും ആറ് പഞ്ചായത്തുകളിലും അതിജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.