- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ കേന്ദ്രമന്ത്രി ജി കെ വാസൻ കോൺഗ്രസ് വിടുന്നു; തമിഴ് മാനില കോൺഗ്രസ് പുനരുജ്ജീവിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ
ചെന്നൈ: കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് മുൻ കേന്ദ്രമന്ത്രി ജി കെ വാസൻ പാർട്ടി വിടാൻ ഒരുങ്ങുന്നു. തന്റെ പിതാവ് ജി കെ മൂപ്പനാർ സ്ഥാപിച്ച തമിഴ് മാനില കോൺഗ്രസ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് വാസൻ എന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കുമെന്ന് വാസൻ തന്നെ സൂചന നൽകിയിട്ടുണ്

ചെന്നൈ: കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് മുൻ കേന്ദ്രമന്ത്രി ജി കെ വാസൻ പാർട്ടി വിടാൻ ഒരുങ്ങുന്നു. തന്റെ പിതാവ് ജി കെ മൂപ്പനാർ സ്ഥാപിച്ച തമിഴ് മാനില കോൺഗ്രസ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് വാസൻ എന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കുമെന്ന് വാസൻ തന്നെ സൂചന നൽകിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടു ദിവസമായി തന്റെ അനുയായികളുമായി സജീവ ചർച്ചകളിലാണ് വാസൻ. മുൻ എംഎൽഎമാരായ വെല്ലൂർ ഗണശേഖരൻ, വിദിയാൽ ശേഖർ എന്നിവരുമായി ഇന്ന് വീണ്ടും ചർച്ച നടത്തി. ഭാവി പരിപാടികൾ മൂന്നാം തീയതി പ്രഖ്യാപിക്കുമെന്ന് ചർച്ചയ്ക്കുശേഷം വാസൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ജി കെ മൂപ്പനാർ 1996ലാണ് തമിഴ് മാനില കോൺഗ്രസ് സ്ഥാപിച്ചത്. ജയലളിതയുടെ അണ്ണാ ഡിഎംകെയുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുനുള്ള കോൺഗ്രസിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു ഇത്. 2001ൽ മൂപ്പനാരുടെ മരണത്തെ തുടർന്ന് വാസൻ പാർട്ടി പ്രസിഡന്റായി. 2002ൽ തമിഴ് മാനില കോൺഗ്രസ് കോൺഗ്രസിൽ ലയിച്ചു.
അംഗത്വ വിതരണ കാർഡുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് വാസനെയും കൂട്ടരെയും കോൺഗ്രസിൽ നിന്ന് അകലാൻ പ്രേരിപ്പിച്ചത്. കാർഡുകളിൽ കാമരാജിന്റേയും മൂപ്പനാരുടെയും ചിത്രങ്ങൾ ഉൾപ്പെടുത്താൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇവർ പാർട്ടിയിൽ കലഹത്തിന് തിരി കൊളുത്തിയത്. അതേസമയം വാസന്റെ ആരോപണം ഹൈക്കമാൻഡ് നിഷേധിച്ചു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട കോൺഗ്രസിന് തമിഴ്‌നാട്ടിൽ തിരിച്ചു വരണമെങ്കിൽ കാമരാജിന്റെയും മൂപ്പനാരുടെയും പാരമ്പര്യം ഉയർത്തിപ്പിടിക്കണമെന്നാണ് വാസൻ പറയുന്നത്. എന്നാൽ ഇത് അംഗീകരിക്കാൻഹൈക്കമാൻഡ് തയ്യാറല്ല. തമിഴ്‌നാട്ടിലെ മോശം പ്രകടനത്തെ തുടർന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ ഹൈക്കമാൻഡ് അവഗണിച്ചിരിക്കുകയുമാണ്.
കോൺഗ്രസിന്റെ നടപടിയിൽ പ്രതിഷേധിച്ച് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വാസന്റെ അടുത്ത അനുയായിയായ ജ്ഞാനദേശികനും ട്രഷറർ കോവൈ തങ്കവും രാജിവച്ചു. രണ്ടു പേർ രാജിവച്ചിട്ടും ഹൈക്കമാൻഡ് നിഷേധാത്മക നിലപാട് തുടരുന്നതാണ് വാസനെ ചൊടിപ്പിച്ചത്. ജ്ഞാനദേശികന് പകരക്കാരനായി ഇ വി കെ എസ് ഇളങ്കോവനെയാണ് ഹൈക്കമാൻഡ് നിയമിച്ചത്.

