- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉദ്ഘാടന ചടങ്ങിൽ നിന്നും ശ്രീധരനെ ഒഴിവാക്കിയതാണോ കൊച്ചി മെട്രായിലെ അവസാനത്തെ പ്രശ്നം? കൊച്ചി മെട്രോ പറക്കുന്നത് ആരുടെ കണ്ണീരിന്റെ മുകളിൽ? ജിപി രാമചന്ദ്രൻ എഴുതുന്നു...
പതിനേഴാം തീയതി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി ഔപചാരികമായി കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യും. മെട്രോമാൻ എന്ന് പരക്കെ വിളിക്കപ്പെടുന്ന എഞ്ചിനീയറായ ഇ ശ്രീധരനെ സ്റ്റേജിൽ കയറ്റുന്നില്ല എന്നതാണ് അവശേഷിക്കുന്ന ഏക പ്രശ്‌നമെന്ന നിലയിൽ വാർത്തകൾ വെച്ച് തകർക്കുന്ന എല്ലാ അച്ചടി/ദൃശ്യ മാധ്യമങ്ങൾക്കും നല്ല നമസ്‌കാരം. ഇന്നത്തെ മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റ് പേജിൽ ഇ ശ്രീധരനുമായി ഒരഭിമുഖമുണ്ട്. ദീർഘകാലത്തെ പ്രൊഫഷണൽ അനുഭവങ്ങളുടെ നിറവും ധന്യതയും മികവും പാകതയും തുറന്ന മനസ്ഥിതിയുമുള്ള ആ അഭിമുഖം എല്ലാവരും വായിക്കണമെന്നഭ്യർത്ഥിക്കുന്നു. ഞാൻ പതിവു പോലെ വരികൾക്കിടയിലൂടെയാണ് വായിച്ചത്. ആറു മാസം മഴയും ഇടക്കിടെ പൊട്ടിപ്പുറപ്പെടുന്ന സമരവും പോലുള്ള സ്ഥിരം ആവലാതികളൊക്കെ ഇവിടെയും ആവർത്തിക്കുന്നുണ്ട്. എം ജി റോഡിന്റെ വടക്കേ അറ്റത്തോ മറ്റോ ഉള്ള ഒരു ജവുളി വ്യാപാരി ഉണ്ടാക്കിയ തടസ്സങ്ങളൊക്കെ നാം മറക്കേണ്ടതായതു കൊണ്ട് ഇവിടെ എടുത്തു പറഞ്ഞിട്ടില്ല. എന്നാൽ എടുത്തു പറയുന്ന മറ്റൊരു ലാഭ
പതിനേഴാം തീയതി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി ഔപചാരികമായി കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യും. മെട്രോമാൻ എന്ന് പരക്കെ വിളിക്കപ്പെടുന്ന എഞ്ചിനീയറായ ഇ ശ്രീധരനെ സ്റ്റേജിൽ കയറ്റുന്നില്ല എന്നതാണ് അവശേഷിക്കുന്ന ഏക പ്രശ്‌നമെന്ന നിലയിൽ വാർത്തകൾ വെച്ച് തകർക്കുന്ന എല്ലാ അച്ചടി/ദൃശ്യ മാധ്യമങ്ങൾക്കും നല്ല നമസ്‌കാരം.
ഇന്നത്തെ മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റ് പേജിൽ ഇ ശ്രീധരനുമായി ഒരഭിമുഖമുണ്ട്. ദീർഘകാലത്തെ പ്രൊഫഷണൽ അനുഭവങ്ങളുടെ നിറവും ധന്യതയും മികവും പാകതയും തുറന്ന മനസ്ഥിതിയുമുള്ള ആ അഭിമുഖം എല്ലാവരും വായിക്കണമെന്നഭ്യർത്ഥിക്കുന്നു. ഞാൻ പതിവു പോലെ വരികൾക്കിടയിലൂടെയാണ് വായിച്ചത്. ആറു മാസം മഴയും ഇടക്കിടെ പൊട്ടിപ്പുറപ്പെടുന്ന സമരവും പോലുള്ള സ്ഥിരം ആവലാതികളൊക്കെ ഇവിടെയും ആവർത്തിക്കുന്നുണ്ട്. എം ജി റോഡിന്റെ വടക്കേ അറ്റത്തോ മറ്റോ ഉള്ള ഒരു ജവുളി വ്യാപാരി ഉണ്ടാക്കിയ തടസ്സങ്ങളൊക്കെ നാം മറക്കേണ്ടതായതു കൊണ്ട് ഇവിടെ എടുത്തു പറഞ്ഞിട്ടില്ല.
എന്നാൽ എടുത്തു പറയുന്ന മറ്റൊരു ലാഭക്കഥയുണ്ട് കൊച്ചി മെട്രോ യിലെന്ന കാര്യം തുറന്നു പറഞ്ഞ ശ്രീധരൻ സാറിന് പ്രത്യേക അഭിനന്ദനം. അത് കേരളീയർക്കു പകരം മറുനാടൻ തൊഴിലാളി കളെയാണ് കൂടുതലും കൂലിക്കെടുത്തതെന്ന വസ്തുതയാണ്. കേരളീയരാകുമ്പോൾ 700 800 രൂപ ദിവസക്കൂലി വരുന്നിടത്ത് മറു നാടനാകുമ്പോൾ 350400 കൊടുത്താൽ മതിയാകുമത്രെ. ഇതിൽ തന്നെ പറയാതെ പോകുന്ന ഒരു കാര്യം കൂടിയുണ്ട്. അത് ഈ കണക്ക് ആൺ കൂലിയുടേതാണെന്നതാണ്. പെൺ കൂലിയിൽ പെണ്ണായതു കൊണ്ടുള്ള കൂലിക്കുറവുമുണ്ടാകും, പിന്നെ നാട്ടു വിവേചനം വേറെയും. അതായതുകൊച്ചി മെട്രോ ഐക്യകേരളചരിത്രത്തിൽ അടയാളപ്പെടാൻ പോകുന്നത് അടിസ്ഥാന കൂലിയിലുള്ള ഈ നാലു കൂട്ടം കൊണ്ടായിരിക്കും.
മോദി ഇരിക്കുന്ന സ്റ്റേജിൽ ശ്രീധരന് ഇരിപ്പിടം കിട്ടാത്തതിലാണ് നമുക്ക് വേദന. ആ സദസ്സിലേക്കോ അതിന്റെ നാലയലത്തേക്കോ പ്രവേശനമില്ലാത്ത കുറച്ചധികമാളുകളേ ഒരിലച്ചീറിൽ കേരള ഊണ് കൊടുത്ത് നാം ഒഴിവാക്കി കഴിഞ്ഞു. അവിടെ വിളമ്പിയ നാലു കൂട്ടത്തേക്കാളും മധുരവും എരിവും കയ്‌പ്പും ചവർപ്പുമെല്ലാം നിറഞ്ഞ നാലു കൂട്ടമാണ് ഈ കൂലി വ്യവസ്ഥ. അതിങ്ങനെയാണ്. കേരള ആൺ 700/850, മറുനാടൻ ആൺ 350/400, കേരള പെൺ 450/500, മറുനാടൻ പെൺ 225/250. ഇതിൽ ലാഭിച്ച കോടികൾ കൊണ്ടും തികയാത്ത ലാഭക്കണക്കുകൾ സബ്‌സിഡി വഴി നികത്തട്ടെ. ബീഹാറിൽ നിന്നും ബംഗാളിൽ നിന്നും വന്നവർക്ക് ഈ കൂലി പോലും ആശ്വാസമാണ്. കാരണം അവിടെ 100ഓ 150ഓ ആയിരിക്കും ദിവസക്കൂലി. അതും വർഷത്തിൽ മൂന്നിലൊന്നു ദിവസവും പണി ഉറപ്പുമില്ല. അപ്പോൾ കൊച്ചി മെട്രോ കേരളത്തിന്റെയും ഇന്ത്യയുടെയും സമകാലിക അവസ്ഥയുടെ ഒരു മിക്‌സ്ചർ തന്നെ. കേരളത്തിന്റെ അഭിമാനമായ മെട്രോ മാനു മുമ്പെന്നോ കേരളത്തിലും മലയാളത്തിലും ജീവിച്ചു മരിച്ച കവി ഇടശ്ശേരി ഇപ്രകാരമെഴുതി;
മുതലാളി കാരുണ്യം വെച്ചു നീട്ടി
തൊഴിലാളി നീതിക്കായങ്കം വെട്ടി