- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടിഷ് സേനയിലെ വയർലെസ് ഓപ്പറേറ്റർ; മഹാത്മാഗാന്ധിയുടെ ചിതാഭസ്മം വഹിച്ചു കൊണ്ടുള്ള ചരിത്രയാത്രയ്ക്ക് അകമ്പടി സേവിച്ച വിമുക്തഭടൻ: അന്തരിച്ച ജി. പ്രഭാകരൻ പിള്ളയ്ക്ക് വിട
ആലപ്പുഴ: മഹാത്മാഗാന്ധിയുടെ ചിതാഭസ്മം വഹിച്ചു കൊണ്ടുള്ള ചരിത്രയാത്രയ്ക്ക് അകമ്പടിയേകിയ വിമുക്തഭടൻ കളർകോട് വെങ്കടേശ്വരയിൽ ജി.പ്രഭാകരൻ പിള്ള (96) അന്തരിച്ചു. കാക്കാഴം പെരുമ്പള്ളിൽ കുടുംബാംഗമാണ്.
മഹാത്മാഗാന്ധിയുടെ ചിതാഭസ്മം കന്യാകുമാരിയിൽ നിമജ്ജനം ചെയ്യാനുള്ള യാത്ര 1948 ഫെബ്രുവരി 11ന് തിരുവിതാംകൂറിൽ എത്തിയപ്പോൾ അന്നത്തെ അതിർത്തിയായ അരൂരിൽ നിന്നു സ്വീകരിച്ച സംഘത്തിൽ അദ്ദേഹമുണ്ടായിരുന്നു. തുടർന്ന് വയർലെസ് സെറ്റുമായി കന്യാകുമാരി വരെ ആ സംഘത്തെ അനുഗമിക്കുകയും ചെയ്തിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടിഷ് സേനയിലെ വയർലെസ് ഓപ്പറേറ്ററായിരുന്ന പ്രഭാകരൻപിള്ള 22ാം വയസ്സിൽ വിരമിച്ച ശേഷം തിരുവിതാംകൂർ പൊലീസിലെ വയർലെസ് ഓപ്പറേറ്ററായി. ഭാര്യ: പരേതയായ എൻ.സന്താനവല്ലിമ്മ. മക്കൾ: എസ്.ശോഭന ദേവി, എസ്.ശ്രീകല. മരുമക്കൾ: ഗോപാലകൃഷ്ണൻ, വി.രാധാകൃഷ്ണൻ (റിട്ട.അദ്ധ്യാപകൻ, ഗവ.എച്ച്എസ്എസ്, പറവൂർ).