- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്നദ്ധ സംഘടനകളെയും ജീവകാരുണ്യ പ്രവർത്തകരെയും ആദരിച്ചു
മുക്കം: പ്രളയാനന്തര ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സേവനമനുഷ്ഠിച്ച വ്യക്തികളെയും സന്നദ്ധസംഘടനകളെയും കാരുണ്യ സ്പർശം ഗോതമ്പറോഡ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഗോതമ്പറോഡ് എ.എം.ഐ ഹാളിൽ നടന്ന ചടങ്ങ് മുക്കം സബ് ഇൻസ്പെക്ടർ കെ.പി അഭിലാഷ് ഉദ്ഘാടനം ചെയ്തു. മുക്കത്തും പരിസരപ്രദേശങ്ങളിലും ലഹരി മാഫിയയെ നിയന്ത്രിക്കുന്നതിൽ വിശിഷ്ട സേവനം കാഴ്ചവെക്കുന്ന എസ്ഐ അഭിലാഷിനെ ചടങ്ങിൽ ആദരിച്ചു. പി അബ്ദുസത്താർ മാസ്റ്റർ ഉപഹാരം സമ്മാനിച്ചു. ജീവൻ രക്ഷാ-ശുചീകരണ പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങൾ നൽകിയ യുവ വ്യവസായി ഡിൽബർട്ട് മാണി, കൂമ്പാറ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട വളർത്തുനായയുടെ സങ്കടച്ചിത്രം പകർത്തി നിരവധി കുടുംബങ്ങളുടെ പുനരധിവാസത്തിന് അവസരമൊരുക്കിയ സാലിം ജീറോഡ്, ഗ്യാലക്സി ശിഹാബ്, സലീം മുട്ടാത്ത് പി.സി.ഒ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സേവനംചെയ്ത പ്രദേശത്തെ തണൽ-ജിഎ ക്ലബ്ബ് ജീറോഡ്, സർഗ കുളങ്ങര, സിൻസിയർ, ജനകീയ കൂട്ടായ്മ പന്നിക്കോട്, മെജസ്റ്റിക് കൊടിയത്തൂർ, ചങ്ങാതിക്കൂട്ടം കക്കാട്,
മുക്കം: പ്രളയാനന്തര ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സേവനമനുഷ്ഠിച്ച വ്യക്തികളെയും സന്നദ്ധസംഘടനകളെയും കാരുണ്യ സ്പർശം ഗോതമ്പറോഡ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഗോതമ്പറോഡ് എ.എം.ഐ ഹാളിൽ നടന്ന ചടങ്ങ് മുക്കം സബ് ഇൻസ്പെക്ടർ കെ.പി അഭിലാഷ് ഉദ്ഘാടനം ചെയ്തു.
മുക്കത്തും പരിസരപ്രദേശങ്ങളിലും ലഹരി മാഫിയയെ നിയന്ത്രിക്കുന്നതിൽ വിശിഷ്ട സേവനം കാഴ്ചവെക്കുന്ന എസ്ഐ അഭിലാഷിനെ ചടങ്ങിൽ ആദരിച്ചു. പി അബ്ദുസത്താർ മാസ്റ്റർ ഉപഹാരം സമ്മാനിച്ചു. ജീവൻ രക്ഷാ-ശുചീകരണ പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങൾ നൽകിയ യുവ വ്യവസായി ഡിൽബർട്ട് മാണി, കൂമ്പാറ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട വളർത്തുനായയുടെ സങ്കടച്ചിത്രം പകർത്തി നിരവധി കുടുംബങ്ങളുടെ പുനരധിവാസത്തിന് അവസരമൊരുക്കിയ സാലിം ജീറോഡ്, ഗ്യാലക്സി ശിഹാബ്, സലീം മുട്ടാത്ത് പി.സി.ഒ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സേവനംചെയ്ത പ്രദേശത്തെ തണൽ-ജിഎ ക്ലബ്ബ് ജീറോഡ്, സർഗ കുളങ്ങര, സിൻസിയർ, ജനകീയ കൂട്ടായ്മ പന്നിക്കോട്, മെജസ്റ്റിക് കൊടിയത്തൂർ, ചങ്ങാതിക്കൂട്ടം കക്കാട്, എന്റെ മുക്കം, കനിവ് കുനിയിൽ, നന്മ റെസിഡൻസ് അസോസിയേഷൻ കല്ലായ് എന്നീ ക്ലബ്ബുകളെയും ആദരിച്ചു.
മുനീർ ഗോതമ്പറോഡ് അധ്യക്ഷത വഹിച്ചു. പി അബ്ദുസത്താർ, എഞ്ചിനീയർ മുഹമ്മദ്, ടി.പി അബ്ദുൽ അസീസ്, കബീർ കണിയാത്ത്, സുജടോം, പുതിയോട്ടിൽ ബശീർ, ഇഎൻ സഹദേവൻ, ജയപ്രകാശ് എന്നിവർ സംസാരിച്ചു. ഷാജി തെക്കനാംകുന്നേൽ, ജാബിർ തലേക്കര എന്നിവർ നേതൃത്വം നൽകി. സുൽഫി കൊടിയത്തൂർമണ്ണിൽ സ്വാഗതവും സലീം കോയ ജീറോഡിയൻ നന്ദിയും പറഞ്ഞു.