- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശ്വസംസ്ക്കാര വേദിയിൽ പുത്തനാം അശ്വമേധം നടത്തുകയാണു ഞാൻ..! മലയാളം ചാനൽ ലോകത്ത് തരംഗം തീർത്ത റിവേഴ്‌സ് ക്വിസ് മത്സരവുമായി ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് വീണ്ടും കൈരളി ടിവിയിൽ; ജീവിതം തകർത്ത മദ്യപാനം ഉപേക്ഷിച്ച് ജീവിതം തിരിച്ചു പിടിക്കാൻ മലയാളി ഹൗസിൽ കയറിയ ഗ്രാൻഡ്മാസ്റ്റർ രാകിമൂർച്ച കൂട്ടിയ ചോദ്യങ്ങളുമായി ജനുവരി എട്ടു മുതൽ വീണ്ടും പ്രേക്ഷക സമക്ഷത്തേക്ക്
തിരുവനന്തപുരം: ഗ്രാൻഡ്മാസ്റ്റർ.. എന്നു കേട്ടാൽ മലയാളികൾ ഓർക്കുക ഒരു കുതിരക്കുളമ്പടി ഒച്ചയാണ്. ഒരുകാലത്ത് മലയാളം ചാനൽ പരിപാടിയിൽ റേറ്റിങ് മുന്നിലായിരുന്നു ക്വിസ് പ്രോഗ്രാം അശ്വമേധത്തിന്റെ അവതാരകൻ ജി എസ് പ്രദീപിനെ. ആ കുതിര കുളമ്പൊടിയൊച്ച വീണ്ടും മലയാളികളുടെ സ്വീകരണ മുറികളിലേക്ക് എത്തുകയാണ്.. അതേ ജി എസ് പ്രദീപ് അവതാരകനാകുന്ന റിവേഴ്‌സ് ക്വിസ് പ്രോഗ്രാം കൈരളയിൽ സംപ്രേഷണം തുടങ്ങുകയാണ്. ജനുവരി മാസം എട്ടാം തീയ്യതി മുതലാണ് അശ്വമേധം കൈരളി ടിവിയിൽ തുടങ്ങുന്നത്. രാത്രി എട്ട് മണിക്കാണ് സംപ്രേഷണ സമയം. കാണണം..പങ്കു ചേരണം അനുഗ്രഹിക്കണം... മലയാള ദൃശ്യമാധ്യമരംഗത്തെ നവീകരണത്തിൽ നമുക്കൊത്തു ചേരാം.. വരും തലമുറയ്ക്കായ് അറിവിന്റെ വിളക്കു കൊളുത്താം.. കുടുംബം ഒന്നിച്ചിരുന്നാസ്വദിക്കട്ടെ അശ്വമേധം.. എന്നു പറഞ്ഞു കൊണ്ട് ഫേസ്‌ബുക്കിലൂടെ പരിപാടിയുടെ ടീസർ ജിഎസ് പ്രദീപ് പുറത്തുവിട്ടു. ഇതോടെയാണ് അശ്വമേധം തുടങ്ങുന്ന വിവരം മലയാളികൾ വീണ്ടും അറിഞ്ഞത്. ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട ഗ്രാൻഡ് മാസ്റ്ററായിരുന്ന പ്രദീപിന
തിരുവനന്തപുരം: ഗ്രാൻഡ്മാസ്റ്റർ.. എന്നു കേട്ടാൽ മലയാളികൾ ഓർക്കുക ഒരു കുതിരക്കുളമ്പടി ഒച്ചയാണ്. ഒരുകാലത്ത് മലയാളം ചാനൽ പരിപാടിയിൽ റേറ്റിങ് മുന്നിലായിരുന്നു ക്വിസ് പ്രോഗ്രാം അശ്വമേധത്തിന്റെ അവതാരകൻ ജി എസ് പ്രദീപിനെ. ആ കുതിര കുളമ്പൊടിയൊച്ച വീണ്ടും മലയാളികളുടെ സ്വീകരണ മുറികളിലേക്ക് എത്തുകയാണ്.. അതേ ജി എസ് പ്രദീപ് അവതാരകനാകുന്ന റിവേഴ്‌സ് ക്വിസ് പ്രോഗ്രാം കൈരളയിൽ സംപ്രേഷണം തുടങ്ങുകയാണ്. ജനുവരി മാസം എട്ടാം തീയ്യതി മുതലാണ് അശ്വമേധം കൈരളി ടിവിയിൽ തുടങ്ങുന്നത്. രാത്രി എട്ട് മണിക്കാണ് സംപ്രേഷണ സമയം.
കാണണം..പങ്കു ചേരണം അനുഗ്രഹിക്കണം... മലയാള ദൃശ്യമാധ്യമരംഗത്തെ നവീകരണത്തിൽ നമുക്കൊത്തു ചേരാം.. വരും തലമുറയ്ക്കായ് അറിവിന്റെ വിളക്കു കൊളുത്താം.. കുടുംബം ഒന്നിച്ചിരുന്നാസ്വദിക്കട്ടെ അശ്വമേധം.. എന്നു പറഞ്ഞു കൊണ്ട് ഫേസ്‌ബുക്കിലൂടെ പരിപാടിയുടെ ടീസർ ജിഎസ് പ്രദീപ് പുറത്തുവിട്ടു. ഇതോടെയാണ് അശ്വമേധം തുടങ്ങുന്ന വിവരം മലയാളികൾ വീണ്ടും അറിഞ്ഞത്. ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട ഗ്രാൻഡ് മാസ്റ്ററായിരുന്ന പ്രദീപിന്റെ ജീവിതം പിന്നീട് കയറ്റിറക്കങ്ങളുടേതായിരുന്നു.
മദ്യപാനം മൂലം ജീവിതം വഴിമുട്ടിയ അദ്ദേഹം പൂർണമായും മദ്യത്തെ ഉപേക്ഷിച്ചാണ് വീണ്ടും എത്തിയത്. അടുത്തിടെ മെർസൽ സിനിമക്കെതിരെ ബിജെപി രംഗത്തിറങ്ങിയപ്പോൾ കൈരളി ചാനൽ ചർച്ചയിൽ പ്രദീപ് എത്തി. അതുകൊണ്ട് തന്നെ അദ്ദേഹം ഏറെ കൈയടി നേടുകയുമുണ്ടായി. ഇതോടെ സൈബർ ലോകത്തും പ്രദീപിന് വീണ്ടും ആരാധകരായി. ഈ സമയത്താണ് അദ്ദേഹം തന്റെ പ്രിയപ്പെട്ട പിരിപാടിയുമായി വീണ്ടും രംഗത്തെത്തുന്നത്.
തന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ അബദ്ധം സൂര്യ ടിവിയുടെ മലയാളി ഹൗസ് എന്ന പരിപാടിയിൽ പങ്കെടുത്തതാണ് എന്ന് പ്രദീപ് അടുത്തിടെ മറുനാടന് നൽകിയ അഭിമുഖത്തിലും തുറന്നുപറഞ്ഞിരുന്നു. ഏറ്റവും മോശമായത് മാത്രം എഡിറ്റ് ചെയ്താണ് പരിപാടി സംപ്രേഷണം ചെയ്തതെന്നും അദ്ദേഹം പറയുകയുണ്ടായി. പ്രസംഗികൻ എന്ന നിലയിൽ തുടങ്ങിയാണ് ജിഎസ് പ്രദീപ് ഗ്രാൻഡ്മാസ്റ്ററായി മാറുന്നത്.
15ാം വയസ്സിലാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ഇന്ത്യയിലേയും വിദേശത്തെയുമായി നിരവധി ഭാഷകളിൽ 6000ൽ പരം എപ്പിസോഡുകൾ ചെയ്തിട്ടുണ്ട്. വിദേശത്ത് ശ്രീലങ്കയിൽ ശക്തി ടി.വിയിൽ അശ്വമേധം അവതരിപ്പിക്കുന്നുണ്ട്. അത് അവിടെ വലിയ വിജയമായി മുന്നോട്ട് പോകുന്നതിനിടെയാണ് മലയാളത്തിലേക്ക് അശ്വമേധം വീണ്ടുമെത്തുന്നത്. ശ്രീലങ്കയിൽ സിംഹളീസിലും തമിഴിലും ആ പരിപാടി അവതരിപ്പിക്കുനന്നുണ്ട്.
1987 ൽ ആണ് ആദ്യമായ് ദൂരദർശനിലൂടെ ദൃശ്യമാധ്യമ രംഗത്ത് പ്രദീപ് കാലുവെക്കുന്നത്. 2001ൽ അശ്വമേധവും പിന്നീട് 2006ൽ ഒരു തെലുങ്ക് ചാനലിൽ പരിപാടി ചെയ്യുകയും പിന്നീട് മിഡിലീസ്റ്റിൽ പരിപാടി ചെയ്യുകയും ചെയ്തിരുന്നു. ശ്രീലങ്കയിൽ 2007 മുതൽ പരിപാടി ചെയ്തിരുന്നു. 2010ൽ കൈരളിയിൽ വണ്ടും പരിപാടി ചെയ്തിരുന്നു. ഇതിനിടയ്ക്കാണ് മലയാളി ഹൗസിൽ പങ്കെടുത്തത്. അത് തെറ്റായിപ്പോയെന്നാണ് പ്രദീപിന്റെ പക്ഷം.
നല്ലവണ്ണം മദ്യപിക്കുന്ന കൂട്ടത്തിലായിരുന്നു ജിഎസ് പ്രദീപ്. നാല് വർഷമായ് അത് പൂർണമായും ഉപേക്ഷിച്ചെന്നാണ് അദ്ദേഹം മറുനാടനോട് പറഞ്ഞത്. ഇപ്പോൾ പലരേയും അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ജീവിതത്തിലെ വിഷമകരായ ഘട്ടമായിരുന്നു അതെന്നും അദ്ദേഹം പറയുന്നു. തിരിച്ചറിവുകളുടേയും വിഷമത്തിന്റേയും ഒക്കെ കാലഘട്ടമായിരുന്നു അത്. നമുക്ക് ഒരു പ്രശ്‌നമുണ്ടാകുമ്പോൾ ആരൊക്കെയുണ്ട് കൂടെ നിക്കാൻ എന്നും ഒപ്പം നിന്ന് സഹകരിക്കാനെന്നും മനസ്സിലായി. തെറ്റുകൾ ആവർത്തിക്കാതിരിക്കാനുള്ള റീടേക്കുകളില്ലാത്ത ഒരു സിനിമയാണ് ജീവിതമെന്ന് നമുക്ക് മനസിലാക്കി തരുന്നത് നമ്മുടെ കഷ്ടകാലം തന്നെയാണ്.കാലിടറിപോയതും, വീഴ്ച പറ്റിയതും എന്താണ് എങ്ങനെയാണെന്നും അതിൽ നിന്നും തിരിച്ച് വരുവാനും സാധിച്ചുവെന്നാണ് പ്രദീപ് മറുനാടനോട് പറഞ്ഞിരുന്നത്.
സൂര്യ ടിവിയിലെ മലയാളി ഹൗസ് എന്ന പരിപാടിയിൽ പങ്കെടുത്തത് തന്നെയാണ് ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ അബദ്ധം. രണ്ടാമത്തെ തെറ്റാണ് മദ്യപാനം. പലരും എന്നോട് പറഞ്ഞു ഈ പരിപാടിയിൽ പങ്കെടുക്കരുതെന്ന്. 24 മണിക്കൂർ ഷൂട്ട് ചെയത ശേഷം എഡിറ്റ് ചെയ്ത് ഏറ്റവും മോശമായ 45 മിനിറ്റ് ടെലികാസ്റ്റ് ചെയ്തുവെന്നും അദ്ദേഹം പറയുകയുണ്ടായി. എന്തുതന്നെയായാലും ജിഎസ് പ്രദീപിന്റെ രണ്ടാം വരവ് അദ്ദേഹത്തിന്റെ ആരാധകരെയും ആവേശത്തിലാക്കുന്നുണ്ട്. അശ്വമേധം റീലോഡഡ് എന്നു പേരിട്ടിരിക്കുന്ന പരിപാടി ഹിറ്റാകുമെന്നാണ് പ്രദീപിനും പ്രതീക്ഷ.