ദോഹ: ഹ്രസ്വസന്ദർശനാർത്ഥം ഖത്തറിലെത്തിയ 'അശ്വമേധം' ഫെയിം ഗ്രാന്റ മാസ്റ്റർ ഡോ. ജി. എസ്. പ്രദീപിനു സംസ്‌കൃതി കളിക്കൂട്ടം പ്രൗഢോജ്ജ്വല സ്വീകരണം നൽകി. ഡോ. ജി. എസ്.പ്രദീപുമായി സംവദിക്കാൻ കിട്ടിയ അവസരം കുട്ടികൾക്ക് നവ്യാനുഭവമായി.

സംസ്‌കൃതി പ്രസിഡന്റ ് എ. കെ. ജലീൽ, പി. എൻ. ബാബുരാജൻ, മധുസൂദനൻ, ഷാനവാസ് ഏലേച്ചാല,സംസ്‌കൃതി കളിക്കൂട്ടം പ്രവർ ത്തകരായ സുഹാസ് പാറക്കണ്ടി, സഖി ജലീൽ, ഓമനക്കുട്ടൻ നായർ, സംസ്‌കൃതി വനിതാവേദി പ്രവർത്തകരായ പ്രഭാ മധുസൂദനൻ, നിഷ അനന്തൻ തുടങ്ങിയവർ നേതൃത്വം നൽകി.