തിരുവനന്തപുരം: സ്വർണക്കടത്ത് കേസിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കൾക്കുള്ള പങ്കിനെക്കുറിച്ചു സ്വപ്ന സുരേഷിന്റെ ഒരോ വെളിപ്പെടുത്തലും അതീവശ്രദ്ധയോടെയാണ് രാഷ്ട്രീയകേരളം കേൾക്കുന്നതും വിലയിരുത്തുന്നതും.

സ്വപ്ന തന്നെ പറയുന്നത് പോലെ തീർപ്പുകൽപ്പിക്കേണ്ടത് കോടതിയാണെങ്കിലും ഈ വാക്കുകൾ രാഷ്ട്രീയ കേരളത്തിൽ ഉണ്ടാക്കുന്ന പ്രകമ്പനം ചെറുതല്ല. സ്വർണക്കടത്ത് കേസിൽ പിടിയിലാകുന്നതും ജയിൽ ജീവിതവും പിന്നീട് താൻ നേരിട്ട ദുരനുഭവങ്ങളും അടക്കം സ്വപ്‌ന സുരേഷ് ഡിജിറ്റൽ മാധ്യമരംഗത്ത് ആദ്യമായി പങ്കുവെച്ചത് മറുനാടൻ മലയാളിയോടായിരുന്നു.

മുഖ്യമന്ത്രിയുമായുള്ള പരിചയത്തെക്കുറിച്ചും ഷാജ് കിരണിനെ പരിചയപ്പെട്ടതും വാടക ഗർഭപാത്രത്തിന്റെ വെളിപ്പെടുത്തലും കേസിൽ അറസ്റ്റിലായി ജയിൽ ശിക്ഷകാലത്ത് നേരിട്ട ക്രൂരതകളെക്കുറിച്ചും വിടാതെ പിന്തുടർന്ന കൊലപാതക ശ്രമങ്ങളെക്കുറിച്ചും അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.

സ്വർണക്കടത്തു കേസിലെ വിവാദ നായിക സ്വപ്ന സുരേഷുമായുള്ള 'മറുനാടൻ' യൂട്യൂബ് ചാനലിലെ സുദീർഘ അഭിമുഖം ഓരോ മലയാളിയും കാണണം എന്ന അഭ്യർത്ഥനയുമായി രംഗത്ത് വന്നിരിക്കുകയാണ് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ. കേരള ജനത മാത്രമല്ല. കേരളത്തിലെ അഞ്ചുലക്ഷത്തിലേറെ സിപിഎം അംഗങ്ങൾ , അവർ വിപ്ലവകാരികൾ ആണെങ്കിൽ, ഇത് കേൾക്കണമെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

അഗ്‌നിപർവ്വതത്തിന്റെ മുകളിലാണ് നമ്മുടെ ജന്മനാട് എന്ന തലക്കെട്ടോടെയാണ് അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. കേരളത്തിലെ വൻകിട മാധ്യമ ഉടമകൾ അവർ തമസ്‌ക്കരിച്ചു വെക്കാൻ നോക്കുന്നത് ഒരു അഗ്‌നിപർവതമാണ് എന്ന് അവർ ഇന്നറിയുന്നില്ല. കൊടും വഞ്ചനയാണ് ഈ മാധ്യമങ്ങൾ ചെയ്യുന്നത്. രാജ്യവിദ്രോഹികളിൽ നിന്ന് കോടികൾ വാങ്ങി സ്വന്തം അലമാരകളിൽ പൂഴ്‌ത്തിവെച്ചിട്ടാണ് ഈ ഉടമകൾ സത്യം പുറത്തുവരാതെ കാക്കുന്നത്.

ഓരോ മലയാളിയും ഈ കൂറ്റൻ മാഫിയകളെ ഭയപ്പെടണം. നമ്മുടെ തലയ്ക്കുമുകളിൽ ഡെമോക്ലിസിന്റെ വാളുപോലെ അവർ തൂങ്ങുകയാണ് . സ്വപ്ന സുരേഷ് വെളിവാക്കുന്ന കാര്യങ്ങളിൽ 25 ശതമാനമെങ്കിലും സത്യമാണെങ്കിൽ നമ്മുടെ ഭരണനേതൃത്വം കൊടും വഞ്ചകരാണ് എന്ന് പറയേണ്ടിവരും. രാജ്യം മക്കൾക്കും പാർശ്വവർത്തികൾക്കുമായി അവർ പങ്കു വെച്ചിരിക്കുകയാണ്.

എന്തൊക്കെയാണ് കഴിഞ്ഞ രണ്ട് വർഷം ഇരുട്ടിന്റെ മറവിൽ നടന്നതെന്ന് ഈ അഭിമുഖം പൂർണ്ണമായി കേട്ടശേഷം സ്വയം തീരുമാനിക്കുക. അഭിമുഖം പ്രക്ഷേപണം ചെയ്ത ചാനലിന് സൽപ്പേരു ണ്ടോ ഇല്ലയോ എന്നൊന്നും തനിക്കറിയില്ല. വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രം തീരുമാനിച്ചാൽ മതി. എന്തായാലും ഈ ധീരതയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ തുറന്നു പറയുന്നു.

നാളത്തെ ദിനപത്രത്തിൽ ചരമകോളത്തിൽ വരാനിരിക്കുന്ന ആളുകൾ എന്തായാലും അവർ അറിയേണ്ടിയിരുന്ന, നമ്മുടെ കേരളത്തെക്കുറിച്ചുള്ള പച്ചയായ ഒട്ടേറെ കാര്യങ്ങൾ അറിയാതെയാണല്ലോ മണ്മറയുന്നതെന്നാണ്. ആ ഒരു ദൃശ്യം ഒരു സ്വപ്നമായെങ്കിലും കാണുന്നിടത്താണ് അഭിമുഖത്തിന്റെ മൂന്നാം അധ്യായം വായിച്ചു കഴിഞ്ഞപ്പോൾ തനിക്ക് അനുഭവപ്പെട്ടതെന്നും അദ്ദേഹം പറയുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

അഗ്‌നിപർവ്വതത്തിന്റെ
മുകളിലാണ്
നമ്മുടെ ജന്മനാട്
(ഈ പ്രതികരണം കൂടുതൽ പേരിലേക്ക് എത്തിക്കാൻ പരമാവധി share ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ്.
.ഒരു ജനകീയ നീക്കം)
സ്വർണക്കടത്തു കേസിലെ വിവാദ നായിക സ്വപ്ന സുരേഷുമായുള്ള 'മറുനാടൻ' യൂട്യൂബ് ചാനലിലെ സുദീർഘ അഭിമുഖം ഓരോ മലയാളിയും കാണണം എന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. ആ യുട്യൂബ് ചാനലിനെക്കുറിച്ചു എനിക്ക് ഇത് വായിക്കുന്നവരെ പരിചയപ്പെടുത്താൻ അധികം കാര്യങ്ങൾ അറിയില്ല. ചിലപ്പോൾ ഞാൻ ഫേസ് ബുക്കിൽ എഴുതിയ വിശകലനം ഈ മാധ്യമം എടുത്തു കൊടുത്തതായി അറിയാം. അതിനപ്പുറം കൂടുതൽ നല്ലതോ ചീത്തയോ പറയാൻ എനിക്കറിയില്ല.
ഞാൻ ഇത് ഇന്ന് കണ്ടപ്പോൾ ഉണ്ടായ ആദ്യപ്രതികരണം നാളത്തെ ദിനപത്രത്തിൽ ചരമകോളത്തിൽ വരാനിരിക്കുന്ന ആളുകൾ എന്തായാലും അവർ അറിയേണ്ടിയിരുന്ന, നമ്മുടെ കേരളത്തെക്കുറിച്ചുള്ള പച്ചയായ ഒട്ടേറെ കാര്യങ്ങൾ അറിയാതെയാണല്ലോ മണ്മറയുന്നതെന്നാണ് .ചൈനയിലെ കമ്മ്യുണിസ്റ്റ് വിപ്ലവത്തിന്റെ ആചാര്യനായ മാവോ അദ്ദേഹത്തിന്റെ ജീവിതകാലത്തു പറഞ്ഞതും ലോകം ഏറെ ആവർത്തിക്കുന്നതുമായ ഉദ്ധരണി സ്വന്തം പാർട്ടി ആസ്ഥാനത്തിന്നാണ് ചൈനയിലെ കമ്മ്യുണിസ്റ്റ്കാർ ആദ്യം ബോംബ് വെക്കേണ്ടത് എന്നായിരുന്നല്ലോ. ആ ഒരു ദൃശ്യം ഒരു സ്വപ്നമായെങ്കിലും കാണുന്നിടത്താണ് അഭിമുഖത്തിന്റെ മൂന്നാം അധ്യായം വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് അനുഭവപ്പെട്ടത്. കേരള ജനത മാത്രമല്ല കേരളത്തിലെ അഞ്ചുലക്ഷത്തിലേറെ സിപിഎം അംഗങ്ങൾ , അവർ വിപ്ലവകാരികൾ ആണെങ്കിൽ, ഇത് കേൾക്കണം,
ഞാനിതു എഴുതുമ്പോൾ കേരളത്തിലെ സർക്കാരിനെ ആരൊക്കെയോ ചേർന്ന് തകർക്കാൻ ശ്രമിക്കുന്നു എന്ന ആവലാതി ടെലിവിഷനിൽ കാനം രാജേന്ദ്രന്റെ മുന്നറിപ്പ് ആയി സ്‌ക്രോൾ നീങ്ങുകയാണ്. കാർക്കിച്ചു തുപ്പിയാൽ എന്റെ ടിവിക്കാണ് നഷ്ടം എന്നതുകൊണ്ട് ഞാൻ അതിനു മുതിർന്നില്ല. അധികാരത്തിന്റെ രുചി അറിഞ്ഞവർ ഇങ്ങിനെ പറയൂ.
കേരളത്തിലെ വൻകിട മാധ്യമ ഉടമകൾ അവർ തമസ്‌ക്കരിച്ചു വെക്കാൻ നോക്കുന്നത് ഒരു അഗ്‌നിപർവതമാണ് എന്ന് അവർ ഇന്നറിയുന്നില്ല. കൊടും വഞ്ചനയാണ് ഈ മാധ്യമങ്ങൾ ചെയ്യുന്നത്. രാജ്യവിദ്രോഹികളിൽ നിന്ന് കോടികൾ വാങ്ങി സ്വന്തം അലമാരകളിൽ പൂഴ്‌ത്തിവെച്ചിട്ടാണ് ഈ ഉടമകൾ സത്യം പുറത്തുവരാതെ കാക്കുന്നത്. ഓരോ മലയാളിയും ഈ കൂറ്റൻ മാഫിയകളെ ഭയപ്പെടണം. നമ്മുടെ തലയ്ക്കുമുകളിൽ ഡെമോക്ലിസിന്റെ വാളുപോലെ അവർ തൂങ്ങുകയാണ് . സ്വപ്ന സുരേഷ് വെളിവാക്കുന്ന കാര്യങ്ങളിൽ 25 ശതമാനമെങ്കിലും സത്യമാണെങ്കിൽ നമ്മുടെ ഭരണനേതൃത്വം കൊടും വഞ്ചകരാണ് എന്ന് പറയേണ്ടിവരും. രാജ്യം മക്കൾക്കും പാർശ്വവർത്തികൾക്കുമായി അവർ പങ്കു വെച്ചിരിക്കുകയാണ്. എന്തൊക്കെയാണ് കഴിഞ്ഞ രണ്ട് വർഷം ഇരുട്ടിന്റെ മറവിൽ നടന്നതെന്ന് ഈ അഭിമുഖം പൂർണ്ണമായി കേട്ടശേഷം സ്വയം തീരുമാനിക്കുക. അഭിമുഖം പ്രക്ഷേപണം ചെയ്ത ചാനലിന് സൽപ്പേരു ണ്ടോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രം തീരുമാനിച്ചാൽ മതി. എന്തായാലും ഈ ധീരതയെ ഞാൻ അഭിനന്ദിക്കുന്നു ,