- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ഇന്റർനെറ്റ് വേഗത പറ പറക്കും; വാർത്താവിനിമയ രംഗത്ത് വൻചുവട് വയ്പ് നടത്തി ഇന്ത്യ; ജി സാറ്റ് 6 ന്റെ വിക്ഷേപണം വിജയം; പദ്ധതി പൂർത്തിയാക്കിയത് വെറും 270 കോടി രൂപക്ക്; ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇത് അഭിമാന വിജയം
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 6 എ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് വൈകിട്ട് 4.56ന് ആയിരുന്നു വിക്ഷേപണം.വിക്ഷേപിച്ച് 17 മിനിറ്റിനുള്ളിൽ 35,975 കിലോമീറ്റർ അകലെയുള്ള താൽകാലിക ഭ്രമണപഥത്തിൽ ഉപഗ്രഹം എത്തി. ആദ്യ ഉപഗ്രഹമായ ജിസാറ്റ് 6ന്റെ പ്രവർത്തനങ്ങൾക്കു കരുത്തു പകരുകയാണ് ജിസാറ്റ് 6 എയുടെ ദൗത്യം. വാർത്താവിനിമയ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുകയാണ് ഇന്ത്യയുടെ രണ്ടാമത്തെ എസ് ബാൻഡ് ഉപഗ്രഹമായ ജിസാറ്റ് 6 എയിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.ഉപഗ്രഹാധിഷ്ഠിത മൊബൈൽ വാർത്താവിനിമയ രംഗത്തെ പുതിയ തലത്തിലേക്ക് ഉയർത്തുകയാണ് കൂടുതൽ ശേഷിയുള്ള ജിസാറ്റ് 6 എ വിക്ഷേപിക്കുന്നതിലൂടെ രാജ്യം ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ എസ് ബാന്റ് ഉപഗ്രഹമാണ് ജി സാറ്റ് 6 എ. ആദ്യ ഉപഗ്രഹമായ ജി സാറ്റ് 6 ന്റെ പ്രവർത്തനങ്ങൾക്ക് കരുത്തു പകരുകയാണ് 6 എ യുടെ ലക്ഷ്യം. ഉപഗ്രഹാധിഷ്ഠിത മൊബൈൽ വാർത്താവിനിമയ രംഗത്തെ പുതിയ തലത്തിലേക്ക് ഉയർത്തുകയാണ്
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 6 എ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് വൈകിട്ട് 4.56ന് ആയിരുന്നു വിക്ഷേപണം.വിക്ഷേപിച്ച് 17 മിനിറ്റിനുള്ളിൽ 35,975 കിലോമീറ്റർ അകലെയുള്ള താൽകാലിക ഭ്രമണപഥത്തിൽ ഉപഗ്രഹം എത്തി. ആദ്യ ഉപഗ്രഹമായ ജിസാറ്റ് 6ന്റെ പ്രവർത്തനങ്ങൾക്കു കരുത്തു പകരുകയാണ് ജിസാറ്റ് 6 എയുടെ ദൗത്യം.
വാർത്താവിനിമയ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുകയാണ് ഇന്ത്യയുടെ രണ്ടാമത്തെ എസ് ബാൻഡ് ഉപഗ്രഹമായ ജിസാറ്റ് 6 എയിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.ഉപഗ്രഹാധിഷ്ഠിത മൊബൈൽ വാർത്താവിനിമയ രംഗത്തെ പുതിയ തലത്തിലേക്ക് ഉയർത്തുകയാണ് കൂടുതൽ ശേഷിയുള്ള ജിസാറ്റ് 6 എ വിക്ഷേപിക്കുന്നതിലൂടെ രാജ്യം ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ രണ്ടാമത്തെ എസ് ബാന്റ് ഉപഗ്രഹമാണ് ജി സാറ്റ് 6 എ. ആദ്യ ഉപഗ്രഹമായ ജി സാറ്റ് 6 ന്റെ പ്രവർത്തനങ്ങൾക്ക് കരുത്തു പകരുകയാണ് 6 എ യുടെ ലക്ഷ്യം. ഉപഗ്രഹാധിഷ്ഠിത മൊബൈൽ വാർത്താവിനിമയ രംഗത്തെ പുതിയ തലത്തിലേക്ക് ഉയർത്തുകയാണ് കൂടുതൽ ശേഷിയുള്ള 6 എ വിക്ഷേപിക്കുന്നതിലൂടെ രാജ്യം ലക്ഷ്യമിടുന്നത്. കൂടുതൽ വ്യക്തതയോടെയുള്ള സിഗ്‌നലുകൾ കൈമാറാൻ ഉപഗ്രഹത്തിന് സാധിക്കും. സൈനിക ആവശ്യങ്ങൾക്കും ഉപയോഗിക്കും.
ആറു മീറ്റർ വിസ്തീർണമുള്ള കുട പോലെ നിവർത്താവുന്ന ആന്റിന ഉപഗ്രഹത്തിന്റെ പ്രത്യേകതയാണ്. ഗ്രൗണ്ട് ടെർമിനലിൽ നിന്നും ഉപഗ്രഹവുമായി ബന്ധം പുലർത്തുന്നതിനായി തയ്യാറാക്കിയതാണ് ആന്റിന. ജി സാറ്റ് പരമ്പരയിലെ പന്ത്രണ്ടാമത് വിക്ഷേപണമാണിത്. തദ്ദേശീയമായി വികസിപ്പിച്ച സി.ഇ7.5 ക്രയോജനിക് എൻജിനാണ് ജി.എസ്.എൽ.വി മാർക് ടു വിൽ ഉപയോഗിക്കുന്നത്. 2140 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ നിർമ്മാണ ചെലവ് 270 കോടി രൂപയും ദൗത്യകാലാവധി പത്തുവർഷവുമാണ്.
ജി.സാറ്റ് 6 എ പ്രവർത്തിക്കുന്നതോടെ മൊബൈൽ ഡാറ്റാ, ഇന്റർനെറ്റ് വേഗത വർദ്ധിക്കും. അത് പോലെ വാർത്താവിനിമയത്തിനുള്ള എസ് - ബാൻഡ് ട്രാൻസ്‌പോണ്ടർ ഇതിലുണ്ട്. ഭ്രമണപഥത്തിൽ എത്തുമ്പോൾ ആറുമീറ്റർ വലിപ്പത്തിൽ കുട പോലെ വിടരുന്ന അൺഫർലബിൾ ആന്റിനയാണ് ജി സാറ്റിനുള്ളത്. ഇതുവരെ വിക്ഷേപിച്ചതിൽ ഏറ്റവും വലിയ ആന്റിന സാധാരണ ആന്റിനകളുടെ അഞ്ച് മടങ്ങ് കൂടുതൽ ശേഷി കൂടുതല്ഞ ഉള്ളതാണ്. ഇതിലെ വൈദ്യുതകാന്തിക തരംഗങ്ങളുടെ ദൈർഘ്യം 2 മുതൽ 4 ജിഗാഹെർട്‌സ് വരെയാണ്. സാധാരണ 4 ജി. മൊബൈൽ ഡാറ്റായ്ക്ക് ഉപയോഗിക്കുന്നത് 2.5 ജിഗാഹെർട്‌സ് ഉള്ള വൈദ്യുത കാന്തിക തരംഗങ്ങളാണ്.
സാധാരണ വാർത്താവിനിമയ ഉപഗ്രഹങ്ങളിലെ സി - ബാൻഡ് ട്രാൻസ്‌പോണ്ടർ തരംഗങ്ങളുടെ ഒരു ബീം കൈകാര്യം ചെയ്യുമ്പോൾ ജിസാറ്റ് 6 എ യിലെ എസ് - ബാൻഡ് അഞ്ച് ബീം കൈകാര്യം ചെയ്യും. അതുകൊണ്ട് കൂടുതൽ സ്ഥലത്ത് കവറേജ് ലഭിക്കും. 2015 ൽ വിക്ഷേപിച്ച ജിസാറ്റ് ഉപഗ്രഹത്തിലും എസ്.ബാൻഡാണ്.