- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫോൺ റിക്കോർഡിങ്ങുകൾ തെളിവാക്കി നേതാവിനെ തളയ്ക്കാൻ മറുപക്ഷം; ആലപ്പുഴയിലെ വോട്ട് ചോർച്ച ചർച്ചയാക്കി അമ്പലപുഴയിൽ പ്രതിരോധത്തിന് മുൻ മന്ത്രി; എല്ലാ തെളിവും കമ്മീഷന് കൈമാറാൻ പരാതിക്കാർ; സുധാകരനെ തരംതാഴ്ത്തിയേക്കും; എളമരം റിപ്പോർട്ട് ഉടനെന്ന് സൂചന
ആലപ്പുഴ: അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വീഴ്ചയിൽ സിപിഎം കമ്മീഷൻ തെളിവെടുപ്പ് തുടങ്ങുമ്പോൾ മുൻ മന്ത്രി കെ സുധാകരനെതിരായ തെളിവുകൾ എല്ലാം സംഘടിപ്പിച്ച് തോമസ് ഐസക്-സജി ചെറിയാൻ പക്ഷങ്ങൾ. ആലപ്പുഴ എംപി ആരിഫിനെ അനുകൂലിക്കുന്നവരും സുധാകരന് എതിരാണ്. ജില്ലാ കമ്മിറ്റി ആസ്ഥാനമായ കൃഷ്ണപിള്ള സ്മാരകത്തിൽ എത്തിയാണ് എളമരം കരീം, കെ.ജെ തോമസ് എന്നിവരടങ്ങുന്ന കമ്മീഷൻ തെളിവെടുപ്പ് നടത്തുന്നത്.
സുധാകരനെതിരെ നടപടി അനിവാര്യമാണെന്ന വിലയിരുത്തൽ അന്വേഷണ കമ്മീഷനുണ്ട്. ചില ഫോൺ റിക്കോർജുകൾ തെളിവായി കമ്മീഷന് കൈമാറാനാണ് നീക്കം. അമ്പലപ്പുഴയിൽ കോൺഗ്രസിന് അനുകൂലമായി സിപിഎമ്മിലെ ചിലർ ഒത്തുകളിച്ചുവെന്നാണ് പരാതി. ഇതിന് പിന്നിൽ സുധാകരനാണെന്ന് സമർത്ഥിക്കാനാണ് നീക്കം. അന്വേഷണ കമ്മീഷന് മുമ്പിൽ തെളിവ് എത്തുന്നതോടെ സുധാകരൻ വെട്ടിലാകും. അതിവേഗം ഈ സമിതി റിപ്പോർട്ട് നൽകും.
അമ്പലപ്പുഴയിൽ മാത്രമല്ല ആലപ്പുഴയിലും അരൂരിലും സമാനരീതിയിൽ വോട്ട് ചോർന്നുവെന്ന കണക്കുകൾ അന്വേഷണ കമീഷന് മുന്നിൽ ഹാജരാക്കാനാണ് സുധാകരന്റെ ശ്രമം. തോമസ് ഐസക്കിനേയും വെട്ടിലാക്കാനാണ് ഇത്. നേതൃത്വം കടുത്ത നടപടി സ്വീകരിക്കാനിടയില്ലെന്നും കീഴ്ഘടകത്തിലേക്ക് തരംതാഴ്‌ത്തുന്ന പതിവ് നടപടി സുധാകരനെതിരെ ഉണ്ടാകുമെന്നാണ് സൂചന. ആലപ്പുഴ, അരൂർ മണ്ഡലങ്ങളിലും സമാനമായ വോട്ട് കുറവ് ഉണ്ടായിട്ടുണ്ടെന്ന് തെളിയിക്കാനാണ് സുധാകരന്റെ ശ്രമം.
ആലപ്പുഴ മണ്ഡലത്തിൽ നാലര ശതമാനം വോട്ടുകൾ ഇടതു മുന്നണിക്ക് കുറഞ്ഞിരിക്കെ അമ്പലപ്പുഴയിൽ അത് രണ്ടര ശതമാനം മാത്രമായിരുന്നു. എന്നാൽ സുധാകരന് എതിരായി ചില ഫോൺ റിക്കോർഡുകളുണ്ട്. ഇത് സുധാകരന് വിനയാകും. ഈ തെളിവ് മറുപക്ഷം നൽകും. ഇതിനൊപ്പം പേഴ്‌സണൽ സ്റ്റാഫിലെ അംഗത്തിന്റെ ഭാര്യ നൽകിയ പരാതിയും സുധാകരന് വിനയാണ്. ഇതുമായി ബന്ധപ്പെട്ട് പാർട്ടിക്ക് സുധാകരൻ നൽകിയ വിശദീകരണത്തിലും മറുഭാഗം ആക്ഷേപം ഉന്നയിക്കുന്നുണ്ട്.
അടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ആലപ്പുഴയിലെ റിപ്പോർട്ട ്‌സമർപ്പിക്കാനാകും ശ്രമിക്കുക. പ്രതിരോധം തീർക്കാൻ ആരോപണം നേരിടുന്ന സുധാകരനും തീരുമാനിച്ചിട്ടുണ്ട്. തന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളാകും സുധാകരൻ വിശദീകരിക്കുക. രേഖകളും കണക്കുകളുമായാണ് സുധാകരൻ കമ്മീഷന് മുമ്പാകെ എത്തിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടും ഭൂരിപക്ഷവും കുറഞ്ഞുവെന്ന പരാതിയിൽ ജില്ലാ കമ്മിറ്റിയിലും ജില്ലാ സമിതിയിലും സുധാകരനെതിരെ സ്ഥാനാർത്ഥി സലാം അടക്കം വിമർശനം ഉയർത്തിയിരുന്നു.
തെളിവെടുപ്പ് നാളെയാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും ഒരു ദിവസം നേരത്തെയാക്കുകയായിരുന്നു. ജില്ലാ സെക്രട്ടറി ആർ.നാസറും തെളിവെടുപ്പിൽ സജീവമാണ്. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ. തോമസും അടങ്ങിയ അന്വേഷണ കമ്മിഷൻ മുമ്പാകെയാണ് തെളിവുമായി സുധാകരൻ ഹാജരായത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്ന ആരോപണം അന്വേഷിക്കാൻ സിപിഎം സംസ്ഥാന സമിതിയാണ് കമീഷനെ ചുമതലപ്പെടുത്തിയത്.
തെരഞ്ഞെടുപ്പ് വേളയിൽ ആരോപണങ്ങൾക്കെതിരെ സുധാകരൻ വാർത്തസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു. പാർട്ടിയിൽ രാഷ്ട്രീയ ക്രിമിനലുകളുണ്ടെന്ന സുധാകരന്റെ പ്രസ്താവനക്ക് പിന്തുണയുമായി തെരഞ്ഞെടുപ്പിനു ശേഷം അമ്പലപ്പുഴ എൽ.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പരസ്യമായി രംഗത്തെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ