- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെമ്മീൻ സുവർണജൂബിലി തടഞ്ഞാൽ ദിനകരനെ നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് മന്ത്രി ജി സുധാകരൻ; ആഘോഷങ്ങൾ വർഗീയകാർഡിറക്കി തടയുമെന്നതു മോഹം മാത്രം; കേരളത്തിന് ആദ്യമായി ദേശീയ അംഗീകാരം നേടിത്തന്ന സിനിമയെ ഇപ്പോൾ തള്ളിപ്പറയുന്നത് ദുഷ്ടലാക്കോടെയെന്ന് മന്ത്രി
ആലപ്പുഴ : ചെമ്മീൻ സിനിമയുടെ സുവർണജൂബിലി ആഘോഷങ്ങൾ തടഞ്ഞാൽ ദിനകരനെ നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. കോൺഗ്രസുകാരനായ ദിനകരൻ അനാവശ്യവിവാദങ്ങൾ ഉണ്ടാക്കുന്നതെന്തിനെന്ന് അറിയാം. മൽസ്യ തൊഴിലാളികളെയോ അവരുടെ കുടുംബങ്ങളെയോ ആക്ഷേപിക്കുന്ന യാതൊരു തരത്തിലുള്ള കാര്യങ്ങളും സിനിമയിൽ ഇല്ലെന്നുള്ളത് വ്യക്തമാണ്. കേരളത്തിന് ആദ്യമായി ദേശീയ അംഗീകാരം നേടിത്തന്ന സിനിമയെ ഇപ്പോൾ തള്ളിപ്പറയുന്നത് ദുഷ്ടലാക്കോടെയാണ്. ചെമ്മീനിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ മൽസ്യമേഖലയുമായി താദാത്മ്യം പുലർത്തിയതിന്റെ വിജയമാണ് പിന്നീട് ലഭിച്ച അംഗീകാരങ്ങൾ. ദിനകരന് ഇക്കാര്യങ്ങൾ അറിയാവുന്നതാണ്. അരനൂറ്റാണ്ട് പിന്നിട്ട സിനിമയുടെ പിന്നിൽ പ്രവർത്തിച്ചിരുന്ന ചിലർ ഇപ്പോൾ ജീവിച്ചിരിക്കുമ്പോൾ അവരെ ആദരിക്കുകയെന്നത് ഒരു മഹത്തായ കാര്യമാണ്. ഇതിനെ ഇടംകോലിടുന്നത് ശരിയല്ല. ദിനകരന് മറുപടി പറയേണ്ട ആവശ്യം തന്നെ ഇല്ല. മറിച്ച് വർഗീയ കാർഡ് ഇറക്കി ആഘോഷങ്ങളെ തടയുമെന്നത് ദിനകരന്റെ മോഹമാണ്. ആഘോഷങ്ങൾ അതത് സമയങ്ങളിൽ തന്നെ നടക്കും. മാറ്റമു
ആലപ്പുഴ : ചെമ്മീൻ സിനിമയുടെ സുവർണജൂബിലി ആഘോഷങ്ങൾ തടഞ്ഞാൽ ദിനകരനെ നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. കോൺഗ്രസുകാരനായ ദിനകരൻ അനാവശ്യവിവാദങ്ങൾ ഉണ്ടാക്കുന്നതെന്തിനെന്ന് അറിയാം. മൽസ്യ തൊഴിലാളികളെയോ അവരുടെ കുടുംബങ്ങളെയോ ആക്ഷേപിക്കുന്ന യാതൊരു തരത്തിലുള്ള കാര്യങ്ങളും സിനിമയിൽ ഇല്ലെന്നുള്ളത് വ്യക്തമാണ്. കേരളത്തിന് ആദ്യമായി ദേശീയ അംഗീകാരം നേടിത്തന്ന സിനിമയെ ഇപ്പോൾ തള്ളിപ്പറയുന്നത് ദുഷ്ടലാക്കോടെയാണ്. ചെമ്മീനിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ മൽസ്യമേഖലയുമായി താദാത്മ്യം പുലർത്തിയതിന്റെ വിജയമാണ് പിന്നീട് ലഭിച്ച അംഗീകാരങ്ങൾ. ദിനകരന് ഇക്കാര്യങ്ങൾ അറിയാവുന്നതാണ്.
അരനൂറ്റാണ്ട് പിന്നിട്ട സിനിമയുടെ പിന്നിൽ പ്രവർത്തിച്ചിരുന്ന ചിലർ ഇപ്പോൾ ജീവിച്ചിരിക്കുമ്പോൾ അവരെ ആദരിക്കുകയെന്നത് ഒരു മഹത്തായ കാര്യമാണ്. ഇതിനെ ഇടംകോലിടുന്നത് ശരിയല്ല. ദിനകരന് മറുപടി പറയേണ്ട ആവശ്യം തന്നെ ഇല്ല. മറിച്ച് വർഗീയ കാർഡ് ഇറക്കി ആഘോഷങ്ങളെ തടയുമെന്നത് ദിനകരന്റെ മോഹമാണ്. ആഘോഷങ്ങൾ അതത് സമയങ്ങളിൽ തന്നെ നടക്കും. മാറ്റമുണ്ടാവില്ല: മന്ത്രി പറഞ്ഞു.
ചെമ്മീൻ സിനിമയുടെ പുനരാവിഷ്‌ക്കരണവുമായി ബന്ധപ്പെട്ടു നടക്കുന്ന ആഘോഷങ്ങളോട് ഇന്നലെയാണ് ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറിയും മൽസ്യഫെഡ് ചെയർമാനുമായ വി ദിനകരൻ എക്സ് എം എൽ എ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ തിരിഞ്ഞത്. ദിനകരന്റെ പ്രതികരണം ഇങ്ങനെ- തീരദേശ ജനങ്ങളെയും മൽസ്യ തൊഴിലാളികളെയും അടച്ചാക്ഷേപിക്കുന്ന തരത്തിൽ സംസാര ഭാഷയും ജീവിതരീതിയും പുനരാവിഷ്‌ക്കരിക്കപ്പെടുന്ന സിനിമകൾ ആഘോഷമാക്കാനുള്ള അധികാരികളുടെ നീക്കം ചെറുക്കും.
പരിപാടികൾ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വന്നാലും നടത്താൻ അനുവദിക്കില്ല. ഇതിനായി ജാതിയും മതവും ആയുധമാക്കുമെന്നും ദിനകരൻ പറഞ്ഞു. മൽസ്യതൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകൾ മാറ് പുറത്തു കാണിച്ചും നാഭിച്ചുഴി പ്രദർശിപ്പിച്ചും വസ്ത്രധാരണം നടത്തുന്ന കാലം കഴിഞ്ഞു. ഇപ്പോൾ തികഞ്ഞ വിദ്യാഭ്യാസ യോഗ്യതയും ജീവിതസാഹചര്യങ്ങളും ഇവർ സ്വായത്തമാക്കിയിട്ടുണ്ട്. ഈ സമൂഹത്തെ വീണ്ടും അര നൂറ്റാണ്ട് പിന്നിലേക്ക് നയിക്കരുതെന്ന് ദിനകരൻ ആവശ്യപ്പെട്ടു.
ചെമ്മീന്റെ രണ്ടാം പതിപ്പായി ഇറങ്ങാനിരുന്ന ഉത്തര ചെമ്മീൻ പിൻവലിച്ചത് മൽസ്യ തൊഴിലാളികളുടെ പ്രതിരോധത്തെ തുടർന്നാണ്. ഈ അനുഭവം ചെമ്മീന്റെ കാര്യത്തിലും സംഭവിക്കും. മുഖ്യമന്ത്രിയെന്നല്ല ആരുവിചാരിച്ചാലും ആഘോഷങ്ങൾ തടയും. ഇതിനായി മൽസ്യതൊഴിലാളി കുടുംബങ്ങളെ ഒന്നടങ്കം തെരുവിൽ ഇറക്കുമെന്നും ദിനകരൻ പറഞ്ഞിരുന്നു.