- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹിജ ചെയ്തത് ഒരു രക്തസാക്ഷിയുടേയും അമ്മ ചെയ്യാത്ത കാര്യം; പ്രതികൾക്ക് ജാ്മ്യം നൽകിയ ജഡ്ജിക്കു മുന്നിലേക്ക് പോകാതിരുന്നത് എന്തേ? നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും. ഇതുപോലെയാണു പിണറായി സർക്കാർ; കണ്ണൂരിലെത്തിയ മന്ത്രി ജി സുധാകരൻ പാർട്ടിക്കാരുടെ ആവേശംകണ്ട് മനസ്സുതുറന്നത് ഇങ്ങനെ
കണ്ണൂർ: കേരളത്തിൽ ഇപ്പോൾ പാർട്ടിയെ നയിക്കുന്നത് കണ്ണൂരിലേ നേതൃത്വമാണ്. ആലപ്പുഴക്കാരനായ മന്ത്രി ജി സുധാകരൻ കണ്ണുരിൽ എത്തിയപ്പോൾ അൽപം വാചാലനായി. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ സമരത്തിനിറങ്ങിയതിനെതിരെ രൂക്ഷ വിമർശനമാണ് കണ്ണൂരിലെത്തിയപ്പോൾ സഖാവ് സുധാകരൻ ഉന്നയിക്കുന്നത്. ഒരു രക്തസാക്ഷിയുടെ മാതാവും പാർട്ടിക്കെതിരെ പരാതി പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കൊല നടത്തിയവർക്കെതിരെ പരാതി പറയാനല്ല, പ്രതികളെ പിടിക്കുന്നവർക്കെതിരെ പരാതി പറയാനാണ് ജിഷ്ണുവിന്റെ അമ്മ തയ്യാറായതെന്നാണ് സുധാകരൻ ആരോപിച്ചത്. കോറോം രക്തസാക്ഷി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രിയുടെ വിമർശനം. മക്കൾ നഷ്ടപ്പെട്ട അമ്മമാർ ഏറ്റവും കൂടുതലുള്ള ജില്ലയാണ് കണ്ണൂർ. അതുകൊണ്ടുതന്നെ ഇതിന്റെ പ്രചരണം കണ്ണൂർ ജില്ലയിൽ തുടങ്ങണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഒരു രക്തസാക്ഷിയുടെയും മാതാവ് ചെയ്യാത്ത കാര്യമാണ് മഹിജ ചെയ്തത്. കണ്ണൂർ ജില്ലയിൽ മാത്രം കമ്യൂണിസ്റ്റുകാരാണെന്ന ഒറ്റക്കാരണത്താൽ മക്കൾ നഷ്ടപ്പെട്ട അമ്മമാരുണ്
കണ്ണൂർ: കേരളത്തിൽ ഇപ്പോൾ പാർട്ടിയെ നയിക്കുന്നത് കണ്ണൂരിലേ നേതൃത്വമാണ്. ആലപ്പുഴക്കാരനായ മന്ത്രി ജി സുധാകരൻ കണ്ണുരിൽ എത്തിയപ്പോൾ അൽപം വാചാലനായി. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ സമരത്തിനിറങ്ങിയതിനെതിരെ രൂക്ഷ വിമർശനമാണ് കണ്ണൂരിലെത്തിയപ്പോൾ സഖാവ് സുധാകരൻ ഉന്നയിക്കുന്നത്. ഒരു രക്തസാക്ഷിയുടെ മാതാവും പാർട്ടിക്കെതിരെ പരാതി പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
കൊല നടത്തിയവർക്കെതിരെ പരാതി പറയാനല്ല, പ്രതികളെ പിടിക്കുന്നവർക്കെതിരെ പരാതി പറയാനാണ് ജിഷ്ണുവിന്റെ അമ്മ തയ്യാറായതെന്നാണ് സുധാകരൻ ആരോപിച്ചത്. കോറോം രക്തസാക്ഷി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രിയുടെ വിമർശനം. മക്കൾ നഷ്ടപ്പെട്ട അമ്മമാർ ഏറ്റവും കൂടുതലുള്ള ജില്ലയാണ് കണ്ണൂർ. അതുകൊണ്ടുതന്നെ ഇതിന്റെ പ്രചരണം കണ്ണൂർ ജില്ലയിൽ തുടങ്ങണമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ഒരു രക്തസാക്ഷിയുടെയും മാതാവ് ചെയ്യാത്ത കാര്യമാണ് മഹിജ ചെയ്തത്. കണ്ണൂർ ജില്ലയിൽ മാത്രം കമ്യൂണിസ്റ്റുകാരാണെന്ന ഒറ്റക്കാരണത്താൽ മക്കൾ നഷ്ടപ്പെട്ട അമ്മമാരുണ്ട്. സ്വന്തം കൺമുന്നിൽ മക്കളെ വെട്ടിനുറുക്കി കൊല്ലുന്നത് കാണേണ്ടിവന്ന അമ്മമാരുണ്ട്. അവരൊന്നും പാർട്ടിക്കെതിരെ പരാതി പറഞ്ഞിട്ടില്ല. കേരളത്തിലെ ഒരു രക്തസാക്ഷി കുടുംബവും പാർട്ടിക്കെതിരെ പരാതി പറഞ്ഞിട്ടില്ലെന്നതാണ് കമ്യൂണിസ്റ്റ് പാർട്ടിക്കുള്ള വിജയം. എന്നാൽ പാർട്ടി പാരമ്പര്യവും മറ്റും പറഞ്ഞ് കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ പരാതി പറയാനാണ് ഇവിടെ ചിലർ മുന്നോട്ട് വന്നിട്ടുള്ളത് മന്ത്രി പറഞ്ഞു.
കേസിൽ പ്രതികൾക്ക് ജാമ്യം നൽകിയ ജഡ്ജിക്കു മുന്നിലേക്ക് ജിഷ്ണുവിന്റെ മാതാവിനെയും കൂട്ടി സമരക്കാർ പോകാതിരുന്നതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. രക്തസാക്ഷികളുടെ അമ്മമാരുടെ കണ്ണുനീർ പരിശുദ്ധമാണ്. ജിഷ്ണു കേസിലെ പ്രതികൾക്ക് ജാമ്യം നൽകിയത് ശരിയായില്ല. എന്നാൽ, കോടതിയെ വിമർശിക്കാൻ ഞങ്ങൾ തയ്യാറല്ല അദ്ദേഹം പറഞ്ഞു.
കമ്യൂണിസ്റ്റ് പാർട്ടിയെ തള്ളിപ്പറയുന്നവരെല്ലാം നല്ലവരും, പാർട്ടിയിൽ ഉറച്ചു നിൽക്കുന്നവരെല്ലാം മോശക്കാരും എന്ന തരത്തിൽ പ്രചാരണം നടക്കുന്നതായി മന്ത്രി മറ്റൊരു വേദിയിൽ പ്രസംഗിച്ചു. നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും. ഇതുപോലെയാണു പിണറായി സർക്കാർ- ജി.സുധാകരൻ പറഞ്ഞു. ചൊവ്വ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരഴിമതിയും ഇല്ലാതെയാണ് എൽഡിഎഫ് സർക്കാർ മുന്നോട്ട് പോകുന്നത്. എന്നിട്ടും ചാനലുകാരെ കണ്ടാൽ സർക്കാരിനെ പറ്റി എന്തും പറയുന്ന സ്വഭാവമാണു ചിലർക്ക്. കേരളീയ സംസ്‌കാരം നിലനിർത്തിയുള്ള വികസനമാണ് എൽഡിഎഫ് സർക്കാർ ഉദ്ദേശിക്കുന്നത്. മലയാള ഭാഷ പഠിച്ചതിൽ കുട്ടികൾക്ക് അഭിമാനം തോന്നണം. സ്വന്തം അമ്മയാകുന്ന ഭാഷയെ തല്ലി ആരും വലിയ ആളാകേണ്ട മന്ത്രി പറഞ്ഞു.
സ്‌കൂളുകളിൽ മലയാളം പറഞ്ഞാൽ പിഴ ഈടാക്കുന്നതും കുട്ടികളെ വെയിലത്തു നിർത്തുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഭാഷയ്ക്ക് എതിരുനിൽക്കുന്നവരെല്ലാം ശിക്ഷ വാങ്ങും. മദ്യശാലകൾ പ്രധാന റോഡരികുകളിൽ നിന്നു ജനങ്ങൾക്കു പ്രശ്‌നമില്ലാത്ത സ്ഥലത്തേക്കു മാറ്റാനാണു സർക്കാർ ശ്രമിക്കുന്നത്. മദ്യശാലയ്ക്കു സ്ഥലം തരില്ല എന്ന നിലപാടിലാണു ചില തദ്ദേശ ഭരണ സമിതികൾ. മദ്യം നിരോധിച്ചിട്ടില്ല. നിരോധിക്കാത്ത സാധനം വിൽക്കരുതെന്നു പറയാൻ ആർക്കും അധികാരമില്ല.
പാലങ്ങൾ മൂന്നു മാസം കൂടുമ്പോൾ പരിശോധിക്കാനുള്ള നടപടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പല പാലങ്ങളും പരിശോധിച്ചിട്ട് അനേകം വർഷങ്ങളായി. നൂറു വർഷം കഴിഞ്ഞിട്ടു പോലും പരിശോധന നടത്താത്ത പാലങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.