- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രമേ വേണ്ട പുറമ്പോക്കു റോഡിനി! ഭീതിവിതറാൻ ഇനിയും വരും ദുരമൂത്ത സായിപ്പിന്റെ ഡോളറുമായി വികസനപദ്ധതി..! റോഡുവികസനത്തിൽ 'മനംനൊന്ത്' കുറിച്ച കവിതാശകലങ്ങൾ മന്ത്രി ജി സുധാകരനെ തിരിഞ്ഞുകുത്തുന്നു; വയൽക്കിളികളെ കഴുകന്മാരായും എരണ്ടകളായും കണ്ട സഖാവിന്റെ മനസ്സിലെ റോഡ് വിരുദ്ധ പ്രകൃതി സ്നേഹിയെ തുറന്നുകാട്ടി ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: ഭരണപക്ഷത്തുള്ളപ്പോൾ ആരെയും ചെറുത്തുതോൽപിച്ച് നടപ്പാക്കുക. പ്രതിപക്ഷത്തുള്ളപ്പോൾ കണ്ണുംപൂട്ടി എതിർക്കുക. വികസനത്തെ പറ്റി ഈയൊരു കാഴ്ചപ്പാടാണ് സിപിഎമ്മിനെന്ന് എല്ലാക്കാലത്തും ഉള്ളതെന്ന വാദം പലപ്പോഴും ഉയർന്നിട്ടുണ്ട്. കീഴാറ്റൂരിൽ ദേശീയപാതയ്ക്കായി കൃഷിഭൂമിയും കുടിവെള്ളവും ഇല്ലാതാക്കുന്ന സർക്കാർ നീക്കത്തിനെതിരെ സമരം നടത്തുന്ന വയൽക്കിളികളെ വിമർശിച്ചവരിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു മന്ത്രി ജി സുധാകരൻ. വയൽക്കിളി സമരം സിപിഎമ്മിന് വലിയ തലവേദനയായതോടെയാണ് മന്ത്രി കടുത്ത പ്രതികരണങ്ങളുമായി എത്തിയത്. വയൽക്കിളികളെ ആദ്യം കഴുകന്മാർ എന്നും പിന്നീട് എരണ്ടകൾ എന്നുമെല്ലാം വിളിച്ച് അപമാനിക്കാൻ ശ്രമിച്ച പൊതുമരാമത്ത് മന്ത്രിയുടെ വാക്കുകൾ ഈയിടെ വലിയ ചർച്ചയുമായി. വയൽക്കിളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപിയും കോൺഗ്രസും ഭരണകക്ഷി കൂടിയായ സിപിഐയും വരെ രംഗത്തെത്തുകയും പരിസ്ഥിതി പ്രവർത്തകരുടേയും പ്രകൃതി സ്‌നേഹികളുടേയും ഐക്യദാർഢ്യം ഉണ്ടാവുകയും ചെയ്തതോടെ സിപിഎം വലിയ പ്രതിരോധത്തിലായി. ഇതോടെ ആദ്യം അടിച്ചമർ
തിരുവനന്തപുരം: ഭരണപക്ഷത്തുള്ളപ്പോൾ ആരെയും ചെറുത്തുതോൽപിച്ച് നടപ്പാക്കുക. പ്രതിപക്ഷത്തുള്ളപ്പോൾ കണ്ണുംപൂട്ടി എതിർക്കുക. വികസനത്തെ പറ്റി ഈയൊരു കാഴ്ചപ്പാടാണ് സിപിഎമ്മിനെന്ന് എല്ലാക്കാലത്തും ഉള്ളതെന്ന വാദം പലപ്പോഴും ഉയർന്നിട്ടുണ്ട്. കീഴാറ്റൂരിൽ ദേശീയപാതയ്ക്കായി കൃഷിഭൂമിയും കുടിവെള്ളവും ഇല്ലാതാക്കുന്ന സർക്കാർ നീക്കത്തിനെതിരെ സമരം നടത്തുന്ന വയൽക്കിളികളെ വിമർശിച്ചവരിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു മന്ത്രി ജി സുധാകരൻ.
വയൽക്കിളി സമരം സിപിഎമ്മിന് വലിയ തലവേദനയായതോടെയാണ് മന്ത്രി കടുത്ത പ്രതികരണങ്ങളുമായി എത്തിയത്. വയൽക്കിളികളെ ആദ്യം കഴുകന്മാർ എന്നും പിന്നീട് എരണ്ടകൾ എന്നുമെല്ലാം വിളിച്ച് അപമാനിക്കാൻ ശ്രമിച്ച പൊതുമരാമത്ത് മന്ത്രിയുടെ വാക്കുകൾ ഈയിടെ വലിയ ചർച്ചയുമായി.
വയൽക്കിളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപിയും കോൺഗ്രസും ഭരണകക്ഷി കൂടിയായ സിപിഐയും വരെ രംഗത്തെത്തുകയും പരിസ്ഥിതി പ്രവർത്തകരുടേയും പ്രകൃതി സ്‌നേഹികളുടേയും ഐക്യദാർഢ്യം ഉണ്ടാവുകയും ചെയ്തതോടെ സിപിഎം വലിയ പ്രതിരോധത്തിലായി.
ഇതോടെ ആദ്യം അടിച്ചമർത്താൻ മുതിർന്ന നിലപാടിൽ നിന്ന് മാറി വേണമെങ്കിൽ ദേശീയ പാതയുടെ അലൈന്മെന്റ് മാറ്റുന്ന കാര്യവും മേൽപ്പാലം നിർമ്മിക്കാമോ എന്ന സാധ്യതയുമെല്ലാം പരിശോധിക്കാം എന്നായി സർക്കാർ നിലപാട്. സമരത്തിന് മുന്നിൽ മുട്ടുമടക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയതിന്റെ ദേഷ്യത്തോടെയായിരുന്ന മന്ത്രി സുധാകരൻ വയൽക്കിളികൾക്ക് എതിരെ രൂക്ഷ പരാമർശങ്ങളുമായി എത്തിയത്.
എന്നാൽ ഇത് മന്ത്രിയുടെ ഇരട്ടത്താപ്പാണെന്നും തന്റെ കവിതകളിൽ റോഡ് വികസനത്തോടുള്ള വിരോധവും പരിസ്ഥിതി സ്‌നേഹവുമെല്ലാം കോരിച്ചൊരിഞ്ഞ ഒരു കാലമുണ്ടായിരുന്നു എന്നും ഓർമ്മപ്പെടുത്തി അദ്ദേഹത്തിന്റെ മുൻകാല കവിതകൾ ചർച്ചയാക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.ജി സുധാകരൻ എഴുതിയ രണ്ട് കവിതകളിലെ പരാമർശങ്ങൾസഹിതം പരിസ്ഥിതി പ്രവർത്തകനും അഡ്വക്കേറ്റുമായ ഹരീഷ് വാസുദേവൻ ഫേസ്‌ബുക്കിൽ നൽകിയ കുറിപ്പാണ് ചർച്ചയാകുന്നത്.
ആയിരം സ്പീഡിൽ കിലോമീറ്റർ താണ്ടുവാൻ നാലുമണിക്കൂർ! രണ്ടായിരം നാഴിക ദൂരെ കടക്കാം അതാണ് വികസനം! അതാണ് പുരോഗതി! എന്നാണ് ഒരു കവിതയിലെ വരികൾ. സായിപ്പിനൊപ്പമെത്താൻ മലയാളികളും ഹൈസ്പീഡ് പാതകൾ നിർമ്മിക്കുന്നതിനെ പരിഹസിച്ച് കവി കൂടിയായ മന്ത്രി മുമ്പ് എഴുതിയ കവിതയാണിത്. ചെറിയവൻ മാനവർ നാട്ടിൽ.. നാലുവരിക്കായ് ഇരുപത്തി നാലും.. നിന്റെ വേർതിരി മധ്യമായ് രണ്ടും..ബാക്കി കാൽ നടയ്ക്കായി നാലും ഇരുപുറം! കേന്ദ്രമേ വേണ്ട പുറമ്പോക്കുറോഡിനി! -- ഇങ്ങനെ പോകുന്നു മറ്റൊരു റോഡ് വികസന വിരുദ്ധ കവിത.
സായിപ്പിന്റെ ഡോളറും വാങ്ങി നാട്ടിൽ വികസന പദ്ധതികൾ കൊണ്ടുവരുന്നതിനേയും വീതികൂട്ടിയും വീണ്ടും പൊളിച്ചും പണിയുന്ന റോഡു മാത്രം മതിയോ നമുക്കെന്ന ചോദ്യമുയർത്തുന്നു കവി. കേരളം കേഴുന്ന നാടായി മാറും എന്ന് അന്ന് കവിതയെഴുതിയ കാലത്ത് ആശങ്കപ്പെട്ട കവിയാണ് ഇപ്പോൾ കൃഷിയെയും കുടിവെള്ളത്തേയും ഇല്ലാതാക്കി റോഡ് കൊണ്ടുവരുന്നതിന് എതിരെ നിലകൊള്ളുന്ന വയൽക്കിളികളെ വിമർശിക്കുന്നത്.
പണ്ട് കോൺഗ്രസ് അധികാരത്തിലിരുന്ന കാലത്ത് റോഡ് വികസനം കൊണ്ടുവരുന്നതിനെതിരെ എഴുതിപ്പിടിപ്പിച്ച കവിതകളാണ് ഇപ്പോൾ സുധാകരനെ തിരിഞ്ഞുകുത്തുന്നത്. മുമ്പ് ട്രാക്ടർ വന്നപ്പോഴും കമ്പ്യൂട്ടർ വന്നപ്പോഴുമെല്ലാം അതിനെ ആദ്യം എതിർക്കുകയും പിന്നീട് അതിനെ വാരിപ്പുണരുകയും ചെയ്യുന്ന സിപിഎം സമീപനം ചർച്ചയായിരുന്നു. അധികാരത്തിലുള്ളപ്പോൾ ഒരു വികസന സമീപനവും അല്ലെങ്കിൽ മറ്റൊരു സമീപനവുമാണ് പാർ്ട്ടിക്കെന്ന് വ്്യക്തമാക്കുന്നതാണ് സുധാകരന്റെ നിലപാടെന്ന വിമർശനമാണ് ഇപ്പോൾ ഉയരുന്നത്.
അതേസമയം, ഇതിനെ പ്രതിരോധിക്കാൻ സൈബർ സഖാക്കളും രംഗത്തുണ്ട്. ദേശീയ പാതാ വികസനത്തിനായി സ്വന്തം വീടിരിക്കുന്ന സ്ഥലം വിട്ടുകൊടുത്തയാളാണ് മന്ത്രി സുധാകരൻ. പഴയ കവിതകൾ ചൂണ്ടിക്കാട്ടി സുധാകരനെ പരിഹസിക്കുന്നവർ അതുകൂടി മനസ്സിലാക്കണമെന്നാണ് അവർ പറയുന്നത്.
അഡ്വ. ഹരീഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്: