ദേശീയപാതാ വികസനം നടപ്പാക്കുമെന്ന് മന്ത്രി ജി സുധാകരൻ; ഭൂമി വിട്ടുനൽകുന്നവർക്ക് ന്യായവില ഉറപ്പാക്കും; പൊതുമരാമത്ത് വകുപ്പിൽ മിടുക്കന്മാരായ 1100 എൻജിനീയർമാരുള്ളപ്പോൾ റോഡ് നിർമ്മാണവും രൂപകൽപനയും പുറം ജോലി കൊടുക്കേണ്ടെന്നും മന്ത്രി
തിരുവനന്തപുരം: കേരളത്തിലെ ദേശീയപാതകൾ രണ്ടു വർഷത്തിനകം ഗതാഗതയോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. ഇക്കാര്യത്തിൽ കേന്ദ്രം ഉറപ്പു നൽകിയതായി മന്ത്രി നിയമസഭയിൽ അറിയിച്ചു. ദേശീയപാതാ വികസനം നടപ്പാക്കണം എന്നുറച്ചു തന്നെയാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും ചോദ്യോത്തരവേളയിൽ മന്ത്രി പറഞ്ഞു. ദേശീയ പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് തടസം തർക്കങഌണ്. ഇത്തരം തർക്കങ്ങൾ ഒഴിവാക്കും. ഭൂമി വിട്ടുനൽകുന്നവർക്ക് ന്യായവില ഉറപ്പാക്കും. പ്രാദേശികമായ വിഷയങ്ങൾ മാത്രമാണ് സ്ഥലം ഏറ്റെടുക്കുന്നതിനു തടസ്സം. റോഡ് നിർമ്മാണത്തിലെ അപാകങ്ങളും കാലഹരണപ്പെട്ട രീതികളും മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിൽ 1100 എൻജിനീയർമാരുണ്ട്. ഇവരെല്ലാം മിടുക്കരാണ്. ഇത്രയധികം മിടുക്കരുള്ള സാഹചര്യത്തിൽ റോഡ് നിർമ്മാണവും രൂപകൽപനയും പുറം ജോലി കൊടുക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. കോടികൾ മുടക്കി നിർമ്മിക്കുന്ന റോഡുകൾ നിർമ്മാണം പൂർത്തിയാകും മുമ്പേ പൊട്ടിപ്പൊളിയുന്നതായി കുമ്പഴ-തിരുവല്ല റോഡിനെ ഉദാഹരിച്ചു വ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കേരളത്തിലെ ദേശീയപാതകൾ രണ്ടു വർഷത്തിനകം ഗതാഗതയോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. ഇക്കാര്യത്തിൽ കേന്ദ്രം ഉറപ്പു നൽകിയതായി മന്ത്രി നിയമസഭയിൽ അറിയിച്ചു. ദേശീയപാതാ വികസനം നടപ്പാക്കണം എന്നുറച്ചു തന്നെയാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും ചോദ്യോത്തരവേളയിൽ മന്ത്രി പറഞ്ഞു.
ദേശീയ പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് തടസം തർക്കങഌണ്. ഇത്തരം തർക്കങ്ങൾ ഒഴിവാക്കും. ഭൂമി വിട്ടുനൽകുന്നവർക്ക് ന്യായവില ഉറപ്പാക്കും. പ്രാദേശികമായ വിഷയങ്ങൾ മാത്രമാണ് സ്ഥലം ഏറ്റെടുക്കുന്നതിനു തടസ്സം.
റോഡ് നിർമ്മാണത്തിലെ അപാകങ്ങളും കാലഹരണപ്പെട്ട രീതികളും മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിൽ 1100 എൻജിനീയർമാരുണ്ട്. ഇവരെല്ലാം മിടുക്കരാണ്. ഇത്രയധികം മിടുക്കരുള്ള സാഹചര്യത്തിൽ റോഡ് നിർമ്മാണവും രൂപകൽപനയും പുറം ജോലി കൊടുക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
കോടികൾ മുടക്കി നിർമ്മിക്കുന്ന റോഡുകൾ നിർമ്മാണം പൂർത്തിയാകും മുമ്പേ പൊട്ടിപ്പൊളിയുന്നതായി കുമ്പഴ-തിരുവല്ല റോഡിനെ ഉദാഹരിച്ചു വീണാ ജോർജ് പറഞ്ഞു. ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്നു മന്ത്രി പറഞ്ഞു.