- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രക്തസാക്ഷി കുടുംബത്തിലെ ഒരമ്മയും ഇങ്ങനെ ചെയ്തിട്ടില്ല'; അനുഭാവികൾ എന്ന് പറയുന്നവർ പാർട്ടിയോട് കണക്ക് ചോദിക്കുന്നു; ജിഷ്ണുവിന്റെ മാതാവിനെയും കുടുംബത്തെയും പരോക്ഷമായി വിമർശിച്ച് മന്ത്രി ജി സുധാകരൻ; കുടുംബം പരാതി നൽകേണ്ടിയിരുന്നത് സ്വകാര്യമായെന്നും വാദം
തിരുവനന്തപുരം: ജിഷ്ണു പ്രണോയിക്ക് നീതി ലഭിക്കാൻ വേണ്ടി പോരാട്ടം തുടരുന്ന കുടുംബത്തെ പരോക്ഷമായ അവഹേളിച്ചും വിമർശിച്ചും മന്ത്രി ജി സുധാകരൻ. അനുഭാവികൾ എന്ന് പറയുന്നവർ പാർട്ടിയോട് കണക്ക് ചോദിക്കുകയാണ്.രക്തസാക്ഷി കുടുംബത്തിലെ ഒരമ്മയും ഇങ്ങനെ ചെയ്തിട്ടില്ല. ഇത് വലത് വലതുപക്ഷ ബൂർഷാ സ്വഭാവമാണെന്നും ജി സുധാകരൻ പറഞ്ഞു. മഹിജയെ ഉദ്ദേശിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ പരോക്ഷ വിമർശനം. ചേർത്തലയിൽ ആർഎസ്എസ് ആക്രമണത്തിൽ മരിച്ച ആർഎസ്എസ് പ്രവർത്തകൻ കൂടിയായ അനന്തുവിന്റെ മാതാവുമായി മഹിജയെ താരതമ്യം ചെയ്യുകയും ചെയ്തു മന്ത്രി. അനന്തുവിന്റെ അമ്മ അലമുറയിടുന്നില്ല. ദുഃഖം നിറഞ്ഞ മുഖത്തോടെ കരയാനല്ലാതെ സംസാരിക്കാൻ സാധിക്കുന്നില്ല. അതാണ് യഥാർത്ഥ ദുഃഖമെന്നും ജി സുധാകരൻ പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബം സ്വകാര്യമായിട്ടായിരുന്നു പരാതി നൽകേണ്ടിയിരുന്നതെന്നാണ് നേരത്തെ മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ അഭിമുഖത്തിൽ മന്ത്രി പറഞ്ഞിരുന്നു.ഈ സ്വകാര്യത കളയാൻ ചിലർ ശ്രമിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. സമരം സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചി
തിരുവനന്തപുരം: ജിഷ്ണു പ്രണോയിക്ക് നീതി ലഭിക്കാൻ വേണ്ടി പോരാട്ടം തുടരുന്ന കുടുംബത്തെ പരോക്ഷമായ അവഹേളിച്ചും വിമർശിച്ചും മന്ത്രി ജി സുധാകരൻ. അനുഭാവികൾ എന്ന് പറയുന്നവർ പാർട്ടിയോട് കണക്ക് ചോദിക്കുകയാണ്.രക്തസാക്ഷി കുടുംബത്തിലെ ഒരമ്മയും ഇങ്ങനെ ചെയ്തിട്ടില്ല. ഇത് വലത് വലതുപക്ഷ ബൂർഷാ സ്വഭാവമാണെന്നും ജി സുധാകരൻ പറഞ്ഞു. മഹിജയെ ഉദ്ദേശിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ പരോക്ഷ വിമർശനം.
ചേർത്തലയിൽ ആർഎസ്എസ് ആക്രമണത്തിൽ മരിച്ച ആർഎസ്എസ് പ്രവർത്തകൻ കൂടിയായ അനന്തുവിന്റെ മാതാവുമായി മഹിജയെ താരതമ്യം ചെയ്യുകയും ചെയ്തു മന്ത്രി. അനന്തുവിന്റെ അമ്മ അലമുറയിടുന്നില്ല. ദുഃഖം നിറഞ്ഞ മുഖത്തോടെ കരയാനല്ലാതെ സംസാരിക്കാൻ സാധിക്കുന്നില്ല. അതാണ് യഥാർത്ഥ ദുഃഖമെന്നും ജി സുധാകരൻ പറഞ്ഞു.
ജിഷ്ണുവിന്റെ കുടുംബം സ്വകാര്യമായിട്ടായിരുന്നു പരാതി നൽകേണ്ടിയിരുന്നതെന്നാണ് നേരത്തെ മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ അഭിമുഖത്തിൽ മന്ത്രി പറഞ്ഞിരുന്നു.ഈ സ്വകാര്യത കളയാൻ ചിലർ ശ്രമിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. സമരം സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധിയുണ്ടാക്കി സമ്മർദ്ദത്തിൽ വീഴ്‌ത്താനുള്ള ശ്രമം നടക്കില്ല.
ജിഷ്ണുവിന്റെ കുടുംബത്തിന് നേരെയുള്ള പൊലീസ് നടപടിയെ എംഎ ബേബി വിമർശിച്ചതിനേയും സുധാകരൻ തള്ളിയിരുന്നു. പൊലീസ് നടപടിയെ കുറിച്ച് എംഎ ബേബി പറഞ്ഞത് പോളിറ്റ് ബ്യൂറോയുടെ നിലപാടല്ലെന്നാണ് ജി സുധാകരൻ അഭിമുഖത്തിൽ പറഞ്ഞത്. ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കെതിരെയുള്ള പൊലീസ് നടപടിയെ വിമർശിച്ചത് എംഎ ബേബി തിരുത്തിയിരുന്നു.