- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിയന്തരാവസ്ഥക്കാലത്ത് ഒപ്പം ജയിൽ വാസം അനുഭവിച്ച സഖാവ്; അഴിമതിക്കാരെ ഭയന്ന് ആരേയും പ്രൈവറ്റ് സെക്രട്ടറിയാക്കാതിരുന്ന മന്ത്രി വീണ്ടും സുപ്രധാന പദവി ഒഴിച്ചിടും; പാർട്ടിയിൽ പ്രവർത്തിക്കാൻ സ്ഥാനമൊഴിഞ്ഞ സുരേഷ് കുമാറിനെ നിയമോപദേശകന്റെ റോളിൽ താൽകാലിക സംവിധാനവുമൊരുക്കും; അഴിമതിക്കാരെ ഓഫീസിന് പുറത്തു നിർത്താൻ കരുതലോടെ നീങ്ങാനുറച്ച് ജി സുധാകരൻ; കോൺട്രാക്ടർമാരുടെ ദുസ്വാധീനം പൊതുമരാമത്ത് വകുപ്പിനെ പിടികൂടാത്തത് എന്തുകൊണ്ട്?
തിരുവനന്തപുരം: എങ്ങും എവിടേയും കോൺട്രാക്ടർമാരെ ഭയക്കണം. ഏത് തലത്തിലും അവരുടെ ഇടപെടലുണ്ടാകും. അതുകൊണ്ട് തന്നെ കരുതലോടെയാണ് പൊതുമരമാമത്ത് മന്ത്രി ജി സുധാകരന്റെ പ്രവർത്തനം. അധികാരത്തിലെത്തി മാസങ്ങളായിട്ടും പ്രൈവറ്റ് സെക്രട്ടറിയെ പോലും സുദധാകരൻ നിയമിച്ചില്ല. അഴിമതിക്കറയിൽ വീഴാത്തൊരാളെ കിട്ടാനുള്ള പ്രയാസമായിരുന്നു അതിന് കാരണം. ഒപ്പമുള്ളവർ തെറ്റ് ചെയ്താലും പഴി മന്ത്രിക്കാണ്. അതുകൊണ്ടായിരുന്നു ഈ സമീപനം. അതിനിടെ ഒരാളെ മന്ത്രിക്ക് പിഎസായി കട്ടി. ഡി സുരേഷ് കുമാർ. പാർട്ടിയാണ് കണ്ടെത്തി നൽകിയത്. പുരോഗമനകലാ സാഹിത്യ സംഘത്തിന്റെ കൊല്ലത്തെ നേതാവ്. സി.പി.എം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരായി നേതാക്കളെ നിയോഗിക്കാൻ പാർട്ടി തീരുമാനിച്ചതിനെ തുടർന്നാണു കഴിഞ്ഞ ഓഗസ്റ്റിൽ സുരേഷ് കുമാർ, സുധാകരന്റെ സെക്രട്ടറിയായത്. വളരെ അടുത്ത് അറിയാവുന്ന വ്യക്തി. അടിയന്തരാവസ്ഥയിൽ സുധാകരനും സുരേഷ് കുമാറും ഒരുമിച്ച് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. കോളേജ് പഠനകാലത്ത് തുടങ്ങിയ സൗഹൃദം. ലോ കോളേജ് ചെയർമാനുമായിരുന്നു സുരേഷ് കുമാർ. പുന
തിരുവനന്തപുരം: എങ്ങും എവിടേയും കോൺട്രാക്ടർമാരെ ഭയക്കണം. ഏത് തലത്തിലും അവരുടെ ഇടപെടലുണ്ടാകും. അതുകൊണ്ട് തന്നെ കരുതലോടെയാണ് പൊതുമരമാമത്ത് മന്ത്രി ജി സുധാകരന്റെ പ്രവർത്തനം. അധികാരത്തിലെത്തി മാസങ്ങളായിട്ടും പ്രൈവറ്റ് സെക്രട്ടറിയെ പോലും സുദധാകരൻ നിയമിച്ചില്ല. അഴിമതിക്കറയിൽ വീഴാത്തൊരാളെ കിട്ടാനുള്ള പ്രയാസമായിരുന്നു അതിന് കാരണം. ഒപ്പമുള്ളവർ തെറ്റ് ചെയ്താലും പഴി മന്ത്രിക്കാണ്. അതുകൊണ്ടായിരുന്നു ഈ സമീപനം. അതിനിടെ ഒരാളെ മന്ത്രിക്ക് പിഎസായി കട്ടി. ഡി സുരേഷ് കുമാർ. പാർട്ടിയാണ് കണ്ടെത്തി നൽകിയത്. പുരോഗമനകലാ സാഹിത്യ സംഘത്തിന്റെ കൊല്ലത്തെ നേതാവ്.
സി.പി.എം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരായി നേതാക്കളെ നിയോഗിക്കാൻ പാർട്ടി തീരുമാനിച്ചതിനെ തുടർന്നാണു കഴിഞ്ഞ ഓഗസ്റ്റിൽ സുരേഷ് കുമാർ, സുധാകരന്റെ സെക്രട്ടറിയായത്. വളരെ അടുത്ത് അറിയാവുന്ന വ്യക്തി. അടിയന്തരാവസ്ഥയിൽ സുധാകരനും സുരേഷ് കുമാറും ഒരുമിച്ച് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. കോളേജ് പഠനകാലത്ത് തുടങ്ങിയ സൗഹൃദം. ലോ കോളേജ് ചെയർമാനുമായിരുന്നു സുരേഷ് കുമാർ. പുനലൂർ നഗരസഭാ മുൻ ചെയർമാനുമായിരുന്നു സുരേഷ് കുമാർ. 25 വർഷത്തോളം പുനലൂർ മുനിസിപ്പൽ കൗൺസിലറായിരുന്നു. സുരേഷ് കുമാറിന്റെ വരവിന് മുമ്പ് പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതല താൽകാലികമായി വഹിച്ചിരുന്ന വി എസ്. ഹരീന്ദ്രൻനായരെ സ്‌പെഷൽ പ്രൈവറ്റ് സെക്രട്ടറിയാക്കി. ഇതോടെ മന്ത്രി ഓഫീസ് വീണ്ടും ഉണർന്നു.
എന്നാൽ സുരേഷ് കുമാറിന് താൽപ്പര്യം സംഘടനാ പ്രവർത്തനത്തിനോടായിരുന്നു. അടുത്ത ജില്ലാ സമ്മേളനത്തിൽ സജീവമാകണമെന്നതായിരുന്നു ആഗ്രഹം. ഇക്കാര്യം മന്ത്രിയെ അറിയിച്ചു. സഖാവിനോട് പദവി ഒഴിയരുതെന്നും ആവശ്യപ്പെട്ടു. എന്നാൽ പാർട്ടിയിലെ മേൽഘടകത്തിലേക്ക് പോലും പരിഗണിക്കുന്ന നേതാവിനെ തളച്ചിടാൻ സുധാകൻ ആഗ്രഹിച്ചില്ല. അങ്ങനെ മനസ്സില്ലാ മനസോടെ അനുമതി നൽകി. സ്ഥാനമൊഴിയാൻ പാർട്ടിയും അനുമതി നൽകി. അങ്ങനെ ഡി സുരേഷ് കുമാർ വീണ്ടും കൊല്ലത്തെ സംഘടനാ കാര്യങ്ങളിൽ സജീവമാകും. പക്ഷേ പൂർണ്ണമായും പഴയ വിദ്യാർത്ഥി സഖാവിനെ കൈവിടാൻ സുധാകരൻ ഒരുക്കമല്ല. സുരേഷ് കുമാറിനെ നിയമോപദേശകനെന്ന പദവിയിൽ നിലനിർത്തും. പൊതുമരാമത്തിന് കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തിൽ സുരേഷ് കുമാറിന്റെ സ്വാധീനമുണ്ടാകും.
പാർട്ടി പ്രവർത്തനത്തിന് സുരേഷ് കുമാർ യാത്രയാകുമ്പോൾ മന്ത്രിക്ക് മറ്റൊരു പ്രതിസന്ധിയുമുണ്ട്. തനിക്ക് പ്രൈവറ്റ് സെക്രട്ടറിയെ വീണ്ടും കണ്ടെത്തണം. എന്നാൽ അഴിമതിക്ക് വശംവദരാകാത്ത ആളുകളെ കണ്ടെത്തുക പ്രയാസം. വകുപ്പിനെ കുറിച്ച് അറിയാവുന്ന കൈക്കൂലി വാങ്ങില്ലെന്ന് ഉറപ്പില്ലാത്ത ഒരാളെ കിട്ടണം. അല്ലെങ്കിൽ പ്രൈവറ്റ് സെക്രട്ടറി കസേര സുധാകരൻ ഒഴിച്ചിടും. പൊതു മരാമത്തിലെ അഴിമതി സാധ്യതകൾ അത്രയേറെയുണ്ടെന്ന് സുധാകരൻ തിരിച്ചറിഞ്ഞു കഴിഞ്ഞു. തന്റെ പരിഷ്‌കരണത്തിൽ താളം തെറ്റിയ ഉദ്യോഗസ്ഥ അഴിമതി ലോബിയും മന്ത്രിയെ കുടുക്കാൻ തന്ത്രങ്ങളുമായി പിറകേയുണ്ട്. അതുകൊണ്ട് തന്നെ തൽകാലം പ്രൈവറ്റ് സെക്രട്ടറി വേണ്ടെന്നാണ് തീരുമാനം.
സുരേഷ് കുമാർ സ്ഥാനം ഒഴിയുന്ന വാർത്തകൾ തെറ്റായി ചില മാധ്യമങ്ങൾ നൽകി. അതിനെ കുറിച്ച് മന്ത്രിക്ക് പരിഭവവും ഉണ്ട്. തന്റെ വിദ്യാർത്ഥി കാലത്തെ സുഹൃത്തിനെ കൈവിടില്ല. പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാലും സഖാവിനെ ഒപ്പം നിർത്തും. അദ്ദേഹത്തിന്റെ നിയമോപദേശങ്ങൾ ഏറെ വിലപ്പെട്ടതായിരുന്നു. നിയമ രംഗത്തെ അനുഭവങ്ങൾ ഇനിയും തനിക്ക് വേണമെന്ന് സുരേഷിനെ അറിയിച്ചിട്ടുണ്ട്. അതുണ്ടാകുമെന്ന് ഉറപ്പും നൽകി. മന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണു രാജിവച്ചതെന്നു പ്രചാരണം ഉണ്ടായതിനു തൊട്ടു പിന്നാലെ, പാർട്ടി പ്രവർത്തന രംഗത്തു സജീവമാകുന്നതിനാണ് ഒഴിഞ്ഞതെന്നു സുരേഷ് കുമാർ അറിയിച്ചു.
മന്ത്രിയുമായി ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ ഭിന്നതയുടെ പേരിലല്ല താൻ ചുമതലയിൽ നിന്ന് ഒഴിയുന്നതെന്നു സുരേഷ് കുമാർ വിശദീകരിച്ചു. എസ്എഫ്‌ഐ നേതാവായിരിക്കേ സുധാകരനോടൊപ്പം ജയിലിൽ കിടന്നിട്ടുണ്ട്. മന്ത്രിയുമായി ദീർഘകാല പരിചയവും വ്യക്തിബന്ധവുമാണു തനിക്കുള്ളത്. അത്തരത്തിലുള്ള സ്‌നേഹവും പരിഗണനയും പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയ്ക്കു തനിക്കു ലഭിച്ചിരുന്നുവെന്നും സുരേഷ് കുമാർ പറഞ്ഞു.
താൽകാലിക ചുമതലയെന്ന നിലയ്ക്കാണു സുരേഷ് കുമാർ പ്രൈവറ്റ് സെക്രട്ടറിയായി എത്തിയതെന്നും സംഘടനാ രംഗത്തു സജീവമാവണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചതിനെ തുടർന്നാണു വിട്ടുപോകാൻ മന്ത്രി അനുമതി നൽകിയതെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.