- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖത്തർ വേൾഡ് കപ്പ് ജനറേഷൻ അമേസിംങ്:വെറ്റിലപ്പാറ ഗവ. ഹൈസ്കൂളിൽ കോച്ചിങ് സെന്റർ ഉദ്ഘാടനം ചെയ്തു
2022ലെ ഖത്തർ ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ സംഘടിപ്പിക്കുന്ന ജനറേഷൻ അമേസിങ് മലപ്പുറം ജില്ലയിലെ ആദ്യ കോച്ചിങ് സെന്റെർ വെറ്റിലപ്പാറ ഗവൺമെന്റ് ഹൈസ്‌കൂളിലും ആരംഭിച്ചു. ഖത്തർ വേൾഡ് കപ്പ് നടത്തിപ്പുകാരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ നിർദ്ദേശാനുസരണം ഗോതമ്പറോഡ് തണൽ ജി.എ ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്‌കൂൾ ഹെഡ്‌മാസ്റ്റർ മോഹൻദാസ് പന്ത് തട്ടി ഉദ്ഘാടനം നിർവഹിച്ചു. ഖത്തർ ഗവൺമെന്റിന്റെ അതിഥിയായി റഷ്യൻ വേൾഡ് കപ്പിൽ പങ്കെടുക്കാനവസരം ലഭിച്ച ജനറേഷൻ അമേസിങ് വർക്കേഴ്സ് അംബാസിഡറായ സാദിഖ് റഹ്മാൻ സി.പി പരിശീലനത്തിന് നേതൃത്വം നൽകി. ഫുട്ബാളിലൂടെ വിദ്യാർത്ഥികളിൽ നന്മയും സാമൂഹികക്ഷമതയും വർധിപ്പിച്ച് ഒരു നല്ല സമൂഹത്തെ വാർത്തെടുക്കലാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട 25 ആൺകുട്ടികൾക്കും 15 പെൺകുട്ടികൾക്കുമാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകുന്നത്. പി.ടി.എ പ്രസിഡന്റ് സുബ്രഹ്മണ്യൻ, ചാലിൽ അബ്ദുമാസ്റ്റർ, അബ്ദുൽ മുനീബ്, ഉസ്മാൻ പാറക
2022ലെ ഖത്തർ ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ സംഘടിപ്പിക്കുന്ന ജനറേഷൻ അമേസിങ് മലപ്പുറം ജില്ലയിലെ ആദ്യ കോച്ചിങ് സെന്റെർ വെറ്റിലപ്പാറ ഗവൺമെന്റ് ഹൈസ്‌കൂളിലും ആരംഭിച്ചു. ഖത്തർ വേൾഡ് കപ്പ് നടത്തിപ്പുകാരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ നിർദ്ദേശാനുസരണം ഗോതമ്പറോഡ് തണൽ ജി.എ ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്‌കൂൾ ഹെഡ്‌മാസ്റ്റർ മോഹൻദാസ് പന്ത് തട്ടി ഉദ്ഘാടനം നിർവഹിച്ചു.
ഖത്തർ ഗവൺമെന്റിന്റെ അതിഥിയായി റഷ്യൻ വേൾഡ് കപ്പിൽ പങ്കെടുക്കാനവസരം ലഭിച്ച ജനറേഷൻ അമേസിങ് വർക്കേഴ്സ് അംബാസിഡറായ സാദിഖ് റഹ്മാൻ സി.പി പരിശീലനത്തിന് നേതൃത്വം നൽകി. ഫുട്ബാളിലൂടെ വിദ്യാർത്ഥികളിൽ നന്മയും സാമൂഹികക്ഷമതയും വർധിപ്പിച്ച് ഒരു നല്ല സമൂഹത്തെ വാർത്തെടുക്കലാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട 25 ആൺകുട്ടികൾക്കും 15 പെൺകുട്ടികൾക്കുമാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകുന്നത്. പി.ടി.എ പ്രസിഡന്റ് സുബ്രഹ്മണ്യൻ, ചാലിൽ അബ്ദുമാസ്റ്റർ, അബ്ദുൽ മുനീബ്, ഉസ്മാൻ പാറക്കൽ എന്നിവർ സംസാരിച്ചു. കോച്ചിങ് സെന്ററിലേക്കുള്ള ബാളും ടീഷർട്ടും സി.പി സാദിഖ് റഹ്മാൻ വിതരണം ചെയ്തു. സ്‌കൂളിനുള്ള ജനറേഷൻ അമേസിംഗിന്റെ ഉപഹാരം പരിസ്ഥിതി സൗഹൃദ ഇക്കോബാഗ് ഗോതമ്പറോഡ് തണൽ ജി.എ കോഡിനേറ്റർ സാലിം ജീറോഡ് സീനിയർ അസിസ്ററന്റ് സി. സാദിഖലിക്ക് സമ്മാനിച്ചു. റോജൻ പി.ജെ സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു. കോച്ചുമാരായ അലി അക്‌ബർ, ശ്രീജ, ജിനീഷ്, അൻസിൽറഹ്മാൻ, അഫി, അഫ്ലഹ് എന്നിവർ നേതൃത്വം നൽകി.